Wednesday 02 September 2020 11:49 AM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തമായ ഓണാശംസകളുമായി അനുശ്രീ ; ഒപ്പം ഹൃദയം കവർന്ന് ജൂലിക്കുട്ടിയും !!!

ോലഹേീാാ

ഓണക്കോടിയുടുത്ത് പൂക്കളത്തിനൊപ്പവും സദ്യക്കൂട്ടുകൾക്കൊപ്പവും സെൽഫിയെടുക്കുന്ന ട്രെൻഡ്, നമ്മുടെ ഓണദിനങ്ങളെ വർണാഭമാക്കിയിരുന്ന ദിവസങ്ങൾ ഇന്ന് ഓർമയാണ്. ഒറ്റയ്ക്കും കുടുംബത്തിന് ഒപ്പവും , വ്യത്യസ്തങ്ങളായ ഓണവേഷങ്ങളിൽ നല്ല ഫോട്ടോകൾ സോഷ്യൽ മീഡിയയിലിട്ട് ഓണാശംസകൾ നേരുന്നതാണ് ഈ വർഷത്തെ സൈബർ ഓണക്കാഴ്ച. ചിലർക്ക് പ്രിയം ഏറ്റവും സിമ്പിളായ ഓണക്കോടിയോട്.. മറ്റു ചിലർക്ക് ഓണക്കോടി നല്ല മോടിയുള്ളത് തന്നെ വേണം..ഇനി ആൾക്കൂട്ടത്തിൽ തനിയെ നിൽക്കാൻ ആഗ്രഹിക്കുന്ന ചിലർ തെരഞ്ഞെടുക്കുന്നത് അല്പം വെസ്റ്റേണായ കേരള കസവു വസ്ത്രങ്ങൾ. എല്ലാം കൊണ്ടും ഈ വർഷത്തെ ഓണം ട്രെൻഡ് പ്രവചനങ്ങൾക്ക് അതീതമായിരുന്നു. കൊറോണയിൽ മുങ്ങി പോകാതെ, ഉള്ള സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാൻ താരങ്ങളും മടിച്ചില്ല. സ്ലീവ്ലെസ്സ് ബ്ലൗസുകളും, ഫുൾ സ്ലീവും, എംബ്രോയ്‌ഡറിയുള്ള പഫ് സ്ലീവും, ഓഫ്‌ വൈറ്റ് -ഗോൾഡൻ കോമ്പിനേഷൻ സൽവാർ കമ്മീസുമാണ് മിക്കവാറും താരസുന്ദരികൾ അണിഞ്ഞത്. ഗോൾഡൻ സ്ട്രൈപ് ബ്ലൗസും ചുവന്ന കുപ്പിവളകളുമായി മലയാളിയുടെ പ്രിയപ്പെട്ട ഫാഷൻ ഐക്കൺ പൂർണിമ ഇന്ദ്രജിത് വ്യത്യസ്തയായി.

ഓണാശംസകളുമായി എത്തിയവരിൽ ഏറ്റവും ശ്രദ്ധ നേടിയത് നടി അനുശ്രീയുടെ വളർത്തുനായ ജൂലിക്കുട്ടിയാണ്. മറൂൺ കരയുള്ള മുണ്ടുടുത്ത് മുല്ലപ്പൂ നെക്‌ളേസും അണിഞ്ഞ് ജൂലി ഒരുങ്ങി നിൽക്കുന്നത് കണ്ടാൽ ആരും ഫാൻ ആയിപ്പോകും. വളർത്തു മൃഗങ്ങളും കുടുംബാംഗമാണെന്ന സ്നേഹ സന്ദേശം അനുശ്രീ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കു വച്ചത്‌. ഡിസൈനർ വസ്ത്രത്തിനൊപ്പം അരുമ മൃഗത്തിനും വസ്ത്രം ട്വിൻ അല്ലെങ്കിൽ മാച്ച് ചെയ്യുന്ന ട്രെൻഡ് ആദ്യം അവതരിപ്പിച്ചത് ശിവൻ ആൻഡ് നരേഷ് ഡിസൈനർ ലേബലാണ്.

Tags:
  • Fashion