കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ്കാർപ്പറ്റിൽ ഇത്തവണ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ ഇന്ത്യന്‍ താരമാണ് ഉർവശി റൗട്ടേല. മൂന്നു വ്യത്യസ്ത ഔട്ഫിറ്റുകളില്‍ തിളങ്ങിയ ഉർവശി ആരാധകരടെ മനം കവര്‍ന്നു. സ്ട്രാപ്പ്‌ലെസ് മിഡ്നൈറ്റ് ബ്ലൂ കോർസെറ്റ് ബോഡിസ് ഗൗണായിരുന്നു താരത്തിന്റെ ലേറ്റസ്റ്റ് ലുക്ക്.

നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾപ്പെടുന്ന പ്രപഞ്ചം തുന്നിച്ചേര്‍ത്ത കോസ്റ്റ്യൂം പോളിഷ് സിസൈനർ വസ്ത്ര ലേബലായ സിൽവിയയാണ് ഡിസൈന്‍ ചെയ്തത്. ഡാൻസിങ് ഫിഷ് നെക്‌ലസായിരുന്നു ആക്സസറിയായി അണിഞ്ഞത്. ലാമർ ക്വിസ് ജുവലറി ബ്രാൻഡിലുള്ളതാണ് നക്‌ലസ്. കഴിഞ്ഞവർഷം മുതലയുടെ രൂപമുള്ള നക്‌ലസ് അണിഞ്ഞായിരുന്നു ഉർവശി റെഡ് കാർപ്പറ്റിൽ എത്തിയത്.

സ്മോകി ഐഷാഡോയും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്. കാരമൽ ഷേയ്ഡാണ് ലിപ്സ്റ്റിക്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ ദിവസം ഡീപ്പ് വി നെക്കിലുള്ള പർപ്പിൾ റഫിൽഡ് ഗൗണായിരുന്നു ഉർവശി ധരിച്ചത്. ടുണീഷ്യൻ ഡിസൈനറായ സൗഹിർ എൽ ഗബ്സി ഡിസൈൻ ചെയ്ത കസ്റ്റം ചുവപ്പ് ഗൗൺ ധരിച്ചും ഉർവശി റെഡ് കാർപറ്റിൽ എത്തിയിരുന്നു.
1.

2.

3.

4.

5.

6.