ADVERTISEMENT

സെറ്റും മുണ്ടുമുടുത്ത് കണിക്കൊന്നപ്പൂക്കള്‍ക്കിടയില്‍ ഓസ്‌ട്രേലിയൻ സുന്ദരി ജാസ്മിന്റെ വിഷു സ്പെഷല്‍ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ വിഷ്ണു കാര്‍ണവര്‍ ആണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങള്‍ വനിതാ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് വിഷ്ണു.

_DSC4502

‘‘മലയാളികൾ പരമ്പരാഗത വസ്ത്രധാരണരീതികളെ തള്ളി ആധുനിക ഫാഷൻ ലോകത്തേക്ക് ചേക്കേറിയിരിക്കുന്നു. ഓണം, വിഷു അല്ലെങ്കിൽ വിവാഹം മുതലായ ചുരുക്കം ചടങ്ങുകളിൽ മാത്രം അണിയുന്ന വസ്ത്രമായി സെറ്റും മുണ്ടും മാറി. കേരളക്കര വിട്ട് ഓസ്ട്രേലിയയ്ക്കു ചേക്കേറിയ ഒരാളാണ്‌ ഞാൻ. ഒരു വിദേശ വനിത നമ്മുടെ വസ്ത്രധാരണ രീതികളിൽ അകൃഷ്ടയായതും, അവർ അതിൽ എത്ര മനോഹരി ആയിരിക്കുന്നു എന്നതും എന്നിൽ മാത്രം ഒതുങ്ങരുത് എന്നാഗ്രഹിച്ചു. കൂടുതൽ മലയാളികൾ ഇതറിയണം എന്നുതോന്നി. അങ്ങനെയാണ് ഈ ഫോട്ടോഷൂട്ട് ഞാന്‍ ചെയ്യുന്നത്. 

_DSC4533
ADVERTISEMENT

ഓസ്ട്രേലിയയില്‍ വച്ച് വ്യത്യസ്തമായ ഒരു അനുഭവം എനിക്ക് ഉണ്ടായി. ഏകദേശം ഒരു വർഷം മുന്‍പ് ഒരു ഫോട്ടോഷൂട്ടിനു ഇടയിൽ സാമ്പിൾ ഫോട്ടോസ് കാണിക്കുകയായിരുന്നു. പഴശ്ശിരാജ സിനിമയിലെ കനിഹയുടെ ഒരു ഫോട്ടോ ജാസ്മിൻ പിറ്റവേ എന്ന ഓസ്ട്രേലിയൻ മോഡൽ കാണുകയുണ്ടായി. ഇതേവേഷം ഇവിടെ ലഭിക്കുമോ എന്ന ചോദ്യത്തിൽ നിന്നാണ് ഇത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട്‌ ഉണ്ടായത്. ഇത്തവണ വെക്കേഷനു വന്നപ്പോൾ മോഡലിനു വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ നാട്ടിൽ നിന്നു വാങ്ങിച്ചു.’’- വിഷ്ണു പറഞ്ഞു. 

1.

_DSC4520
ADVERTISEMENT

2.

_DSC4535

3.

_DSC4515
ADVERTISEMENT

4.

_DSC4517

5.

vishnnuut5677

6.

ADVERTISEMENT