ധാരാവിയിലെ ചേരിയിൽ നിന്നുള്ള പെൺകുട്ടി ഇനി ലോകോത്തര ആഡംബര ബ്രാൻഡിന്റെ മോഡല്‍. പതിനാലുകാരിയായ മലീഷ ഖാർവയാണ് ഫോറസ്റ്റ് എസൻഷ്യൽ എന്ന ബ്രാൻഡിന്റെ മോഡലായത്. ‘ദ് യുവതി കളക്ഷൻ’ എന്ന പുതിയ ക്യാംപെയ്നിന്റെ ഭാഗമായാണ് പെൺകുട്ടി മോഡലായത്.
![maleeshh644fgy maleeshh644fgy](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2023/5/25/maleeshh644fgy.jpg)
2020 ൽ ഹോളിവുഡ് നടനായ റോബർട്ട് ഹോഫ്മാൻ ‘ഗോ ഫണ്ട് മീ’ എന്ന പേജിലൂടെ ഈ പെൺകുട്ടിയെ കണ്ടെത്തുന്നത്. അന്ന് പന്ത്രണ്ട് വയസായിരുന്നു മലീഷയുടെ പ്രായം. 14 വയസുകാരിയായ മലീഷയ്ക്ക് ഇപ്പോൾ ഇൻസ്റ്റാഗ്രാമില്‍ 2,25,000 ഫോളവേഴ്സ് ഉണ്ട്. #princessfromtheslum എന്ന ഹാഷ്ടാഗിലാണ് മനീഷയുടെ കഥ പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. "Live Your Fairytale" എന്ന ഷോട്ട്ഫിലിമിലും മനീഷ അഭിനയിച്ചിട്ടുണ്ട്.
![maleesh43556 maleesh43556](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2023/5/25/maleesh43556.jpg)
യുവ മനസ്സുകളെ ശാക്തീകരിക്കുക എന്നതാണ് ദ് യുവതി സെലക്ഷൻ’ എന്ന ക്യാംപെയ്നിന്റെ ലക്ഷ്യം. മലീഷ ആഡംബര ബ്യൂട്ടി കമ്പനിയുടെ സ്റ്റോറിലേക്ക് സ്കൂൾ യൂണിഫോമിൽ കയറി വരുന്നതിന്റെ വിഡിയോയോയും ഫോറസ്റ്റ് എസെൻഷ്യൽസ് പങ്കുവച്ചു.
![cheriii899image cheriii899image](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2023/5/25/cheriii899image.jpg)