ADVERTISEMENT

യുഎസിലെ ഒർലാൻഡോയിൽ നടക്കുന്ന മിസ് കോസ്മോസ് രാജ്യാന്തര മത്സരത്തിൽ ദുബായ് മലയാളി ഗായത്രി ശ്രീലത ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുന്നു. ഒമ്പതിനാണ് സമാപനം. 

മുംബൈയിൽ നടന്ന മത്സരത്തിൽ 150 പേരെ പിന്നിലാക്കി മിസ് കോസ്മോസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യാന്തര വേദിയിലേക്കു ചുവടുവച്ചത്. എൻജിനീയറിങ് ബിരുദധാരിയായ ഗായത്രി ടാറ്റ മോട്ടോഴ്സിൽ സീനിയർ മാനേജരാണ്. കഥകളിയിലും വിവിധ നൃത്ത ഇനങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. 

ADVERTISEMENT

ദുബായിൽ എൻജിനീയറായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സതീഷ്കുമാറിന്റെയും ഡോ. ശ്രീലതയുടെയും മകളാണ്. 1951 മുതൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി നടക്കുന്ന മിസ് കോസ്മോസ് ഇന്റർനാഷനൽ മത്സരത്തിൽ ഇത്തവണ ലോകരാജ്യങ്ങളെയും വിവിധ അമേരിക്കൻ സ്റ്റേറ്റുകളെയും പ്രതിനിധീകരിച്ചു നൂറിലധികം മത്സാരാർഥികൾ പങ്കെടുക്കുന്നുണ്ട്. 

യുഎസ് പ്രസിഡന്റിന്റെ അംഗീകാരമുള്ള ക്രൗൺ ഗാർലൻഡ്സ് എൽസിസി എന്ന സംഘടനയാണ് മത്സരം സംഘടിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT