Tuesday 24 September 2024 02:21 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് മുൻപ് കിരീടം ചൂടിയവരാണ് എന്റെ പ്രചോദനം’; മിസ് യൂണിവേഴ്സ് ഇന്ത്യയായി പതിനെട്ടുകാരി റിയ സിൻഹ

rhea-singha

മിസ് യൂണിവേഴ്സ് ഇന്ത്യ 2024 ആയി തിരഞ്ഞെടുക്കപ്പെട്ട് റിയ സിൻഹ (18). രാജസ്ഥാനിലെ ജയ്പ്പുരില്‍ നടന്ന ഫൈനൽ മത്സരത്തിലായിരുന്നു റിയ കിരീടം ചൂടിയത്. 2015 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ ഉർവശി റൗട്ടേലയാണ് റിയയെ കിരീടം അണിയിച്ചത്. 

മത്സരത്തില്‍ പ്രഞ്ജൽ പ്രിയയാണ് ഫസ്റ്റ് റണ്ണറപ്പ്. ഝാവി വെർജ് സെക്കൻഡ് റണ്ണറപ്പായി. സുസ്മിത റോയ്, റുവോഫുഷാനോ വിസോ തേർഡും ഫോർത്തും റണ്ണറപ്പായി.

‘‘ഇന്ന് ഞാൻ മിസ് യൂണിവേഴ്സ് ഇന്ത്യ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടു. എനിക്കതിൽ വളരെ നന്ദിയുണ്ട്. ഈ കിരീടമണിയാൻ വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. എനിക്ക് മുൻപ് ഈ കിരീടം ചൂടിയവരാണ് എന്റെ പ്രചോദനം.’’- റിയ സിൻഹ പറഞ്ഞു. ഗുജറാത്ത് സ്വദേശിയാണ് റിയ. 

Tags:
  • Fashion