തടിച്ചുരുണ്ട് നല്ല ഗുണ്ടുമണിയായിരുന്ന റിമി ടോമിയെ ഓർമയില്ലേ? ആ റിമി ആളങ്ങ് അപ്രത്യക്ഷയായി. ഇപ്പോഴുള്ള റിമി ‘ദ് ന്യൂ റിമി’യാണ്. കഷ്ടപ്പെട്ട് തടി കുറച്ച് രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിയ മേക്കോവർ റിമി.
ജീവിതത്തിൽ ഡയറ്റ് കൊണ്ടു വന്ന മാറ്റം?
ഭക്ഷണം എന്നുമെന്റെ വീക്‌നെസായിരുന്നു. ഒരു പ്ലേറ്റ് നിറയെ ചോറും മീൻകറിയും കഴിച്ചിരുന്ന ഞാൻ പതിയെ പച്ചക്കറികൾ കഴിക്കാൻ തുടങ്ങി. ഇപ്പോൾ ഒരു ബൗൾ നിറയെ പച്ചക്കറി എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. നന്നായി വെള്ളം കുടിക്കും. ബെൽറ്റിടാതെ, സാരിയുടുത്ത് പെർഫോം ചെയ്യാൻ കഴിയും.
മെലിഞ്ഞപ്പോൾ കൂടുതൽ ഹാപ്പിയായോ ?
അയ്യോ സത്യമാണ്. മെലിഞ്ഞപ്പോൾ ഹാപ്പിനസ് താനേ വന്നു. പണ്ടൊക്കെ ഞാൻ എന്തൊക്കെ ഡ്രസ്സുകൾ‘ ശ്ശോ ഇതെനിക്ക് ചേരില്ല’ എന്നു കരുതി മാറ്റി വച്ചിട്ടുണ്ടെന്ന് അറിയുമോ? ഇപ്പോൾ അങ്ങനെയൊരു പ്രശ്നമേയില്ല. പിന്നെ, പണ്ട് എനിക്ക് അടിക്കടി വയറിന് അസുഖങ്ങൾ വരുമായിരുന്നു. ഭക്ഷണം നിയന്ത്രിച്ചതോടെ അതൊക്കെ നോർമലായി. വണ്ണം കുറച്ചതു കൊണ്ടു മാത്രം മാറിയ കാര്യങ്ങളാണ് ഇതൊക്കെ. ഇപ്പോൾ എന്നും വ്യായാമം ചെയ്യുന്നില്ലേ. സ്വാഭാവികമായും ശരീരത്തിലെ ഹാപ്പിനസിന്റെ ഹോർമോൺ വർധിക്കും.
അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...