ഇൻസ്റ്റഗ്രാമിലെ സ്വന്തം ചിത്രങ്ങളിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തിരഞ്ഞടുക്കാൻ പറഞ്ഞാലോ? ഇതാ, താരങ്ങളുടെ പ്രിയ ചിത്രങ്ങളും അവയുടെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യങ്ങളും...

അദിതി രവി
ഒരു ശംഖു പുഷ്പം വീണുറങ്ങും പോലെ. അതായിരുന്നു ഈ ഫോട്ടോയ്ക്കു പിന്നിലെ മോഹം. ലാവണ്ടർ നിറം എല്ലാവർക്കും ഒരുപോലെ ഇണങ്ങില്ല. പക്ഷേ, മേക്കപ്പും ഹെയർ സ്റ്റൈലും പെർഫക്ട് ആയാൽ ലാവണ്ടറിന് അതീവ സൗന്ദര്യമായിരിക്കും. ഹാൻഡ് വർക് ചെയ്ത

ക്രോപ് ടോപ്പിനൊപ്പം സിംപിൾ വർക്ക് ഉള്ള ഫുൾ സ്കർട്. ഒപ്പം ഡയമണ്ട് ആഭരണങ്ങളും. മിനിമം മേക്കപ് മാത്രമേ ഉള്ളൂ. മുഖത്തിന് തിളക്കം ലഭിക്കാൻ ഗോൾഡൻ ബ്ലഷ് നൽകി. ലാവണ്ടറിന്റെയും റോസിന്റെയും മിക്സ്‍്ഡ് ഷേഡാണ് ചുണ്ടിൽ...

അഹാന കൃഷ്ണ

എന്റെ ഫേവറിറ്റ് നിറങ്ങളാണ് ബ്ലാക്കും ബെയ്ജും. അതുകൊണ്ട് ഈ ഉടുപ്പിനോട് വലിയ ഇഷ്ടം ഉണ്ട്. ടോപ് പകുതി ഭാഗം നെറ്റ് കൊണ്ടാണ്, കൂടുതൽ ശരീരത്തോട് ഇണങ്ങി നിൽക്കാൻ. ഒരു ചേഞ്ച് ഫീൽ ചെയ്യാൻ ചുണ്ടിൽ ഡാർക് പിങ്ക് ഷേഡ് നൽകി. പ്ലെയിൻ സിംപിൾ സ്കർട്ടിനൊപ്പം എലഗന്റ് ദുപ്പട്ട കൈകളിൽ അലസമായി അണിഞ്ഞു.

പെർഫക്ട് ലുക്കിന് മുടി ടൈ ചെയ്തിടുന്നതാണ് എനിക്കിഷ്ടം. ഉടുപ്പുകൾ പോലെ തന്നെ ആകർഷണീയമാകണം. ചർമവും എന്നാണ് ആഗ്രഹം. സ്വയം മേക്കപ് ചെയ്യുന്നത്ര കോണ്‍ഫിഡൻസ് വേറെ കിട്ടാറില്ല. നമ്മുടെ രൂപം മാറി പോകാതെ റിയൽ സ്കിൻ ഹൈലൈറ്റ് ചെയ്യുന്നതാകണം മേക്കപ്. ആ മേക്കപ് കൂടി ചേരുമ്പോഴാകാം ചിത്രം ഇത്ര അപൂർവ സുന്ദരമാകുന്നത്.
