Monday 18 January 2021 03:04 PM IST : By സ്വന്തം ലേഖകൻ

കൈത്തറിയിൽ മധുബനി രചിച്ച കവിത പോലെ മനോഹരം; അണിയാം, ആരെയും കൊതിപ്പിക്കും മുണ്ടും നേര്യതും...

cotton-saree43245ffcc

കേരളാ കൈത്തറിയിൽ മധുബനി രചിച്ച കവിതപോലെ മനോഹരം ഈ സെറ്റ് മുണ്ടുകൾ. ബിഹാറിലെ മിഥിലയിലെ പരമ്പരാഗത ചിത്രകലാ ശൈലിയാണ് മധുബനി. തറിയിൽ നെയ്തെടുത്ത പരുത്തി വസ്ത്രങ്ങളിൽ പ്രകൃതിദത്ത ഛായകൂട്ടുകളും ചുള്ളിക്കമ്പുകളും വിശേഷ ബ്രഷകളുമുപയോഗിച്ചാണ് മധുബനി ചിത്രങ്ങൾ വരയ്ക്കുന്നത്. സെറ്റ് മുണ്ടിൽ പരമ്പരാഗത രീതിയുൾപെടെ വ്യത്യസ്തമായ നാ ലു ഡ്രേപിങ് സ്റ്റൈലുകളും അവ തരിപ്പിച്ചിരിക്കുന്നു. ഒപ്പം ട്രെൻഡ് സെറ്റിങ് ഡിസൈനിലുള്ള ബ്ലൗസ് പാറ്റേൺസും. അണിയാം, ആരെയും കൊതിപ്പിക്കും മുണ്ടും നേര്യതും...

Open Look

_REE0309

സിങ്കിൾ പ്ലീറ്റിൽ അണിഞ്ഞ നേര്യത്. ഒപ്പം പഫ് സ്ലീവ് ബ്ലൗസ്.

Saree Mode

_REE0538

സാരി ഡ്രേപിങ് സ്റ്റൈലിൽ മുണ്ടും നേര്യതും. വി നെക് ബ്ലൗസിൽ പഫ് സ്ലീവ്.

Modern Twist

_REE0392

വീതി കുറഞ്ഞ പ്ലീറ്റിൽ വ്യത്യസ്തമായി ഡ്രേപ് ചെയ്ത് മുണ്ടും നേര്യതും.

Truely Ethnic

_REE0609

പരമ്പരാഗത രീതിയിൽ ഉടുത്തിരിക്കുന്ന മുണ്ടും നേര്യതും. ഒപ്പം വി നെക് ബ്ലൗസ്.

ഫോട്ടോ:ശ്രീകാന്ത് കളരിക്കൽ, മോഡൽ: ലക്ഷ്മി മേനോൻ, കോസ്റ്റ്യൂംസ്: Siazloom Online Store, കോർഡിനേഷൻ: പുഷ്പ മാത്യു

Tags:
  • Vanitha Fashion
  • Fashion