പാട്ടിന്റെ ദേവതമാർ ഒരുക്കിയ ഫാഷൻ മേക്കോവറും മൂളിപ്പാട്ടും ...
കാവ്യ അജിത്
‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിലെ ‘ഈ ശിശിരകാലം’ എന്ന പാട്ടാണ് ഹിറ്റ് ലിസ്റ്റിൽ ഒന്നാമത്. സെമി ക്ലാസിക്കൽ പാട്ടുകളോടാണ് കൂടുതൽ ഇഷ്ടമെങ്കിലും സ്റ്റേജിൽ പെർഫോം ചെയ്യാനുള്ള ഏതു പാട്ടും കാവ്യ പൊളിച്ചടുക്കും.
1. ഗ്രേ കളർ ലിനൻ പ്ലെയിൻ സാരിക്കൊപ്പം കലംകാരി ക്രോപ് ടോപ്.
2. ഫ്ലോറൽ ഫുൾ സ്കർട്ടിന് ബ്ലൂ ഫുൾ സ്ലീവ് ടോപ്
ആൻ ആമി
‘കുമ്പളങ്ങി നൈറ്റ്സി’ലെ ‘ഉയിരിൽ തൊടും’ ‘കൂടെ’യിലെ ‘ആരാരോ’ ഈ പാട്ടുകൾ എത്ര കേട്ടാലും മതിയാകില്ല. ഓപ്പൺ ത്രോട്ടഡ് പാട്ടുകളോടു പ്രിയമേറെ.
1. ലിനൻ സിൽക് സാരിക്ക് അഴകേകും ക്രേപ് സിൽക് ചുടി ബ്ലൗസ്.
2. ജീൻസിനും ടോപ്പിനും ഒപ്പം അണിയാം ജോർജറ്റ് ഷ്രഗ്
അഞ്ജു ജോസഫ്
‘അലമാര’യിലെ ‘പൂവാകും നീ എന്‍ അരികിൽ’ എന്ന ഗാനം ഹിറ്റ്. ‘റിഫ്ലക്‌ഷൻസ്’ എന്ന മ്യൂസിക് ബാൻഡുണ്ട്. ‘ബാഹുബലി’യിലെ ‘ധീവരാ’യുടെ അക്കപെല്ലാ വെർഷൻ നാട്ടിൽ പാട്ടാക്കി അഞ്ജു.
1. ടീൽ ഗ്രീൻ ലിനൻ ടസർ ഫുൾനെക് ഡ്രസ്സ്.
2. സിംഗിൾ പീസ് ഡ്രസ്സിൽ ബ്ലാക് ആന്റ് വൈറ്റ് കോംബിനേഷൻ
ഹരിത ബാലകൃഷ്ണൻ
‘ഒപ്പ’ത്തിലെ ‘പല നാളായി പൊന്നേ നിന്നെ’ ‘ചിരിമുകിലും മറന്നു’ എന്നീ പാട്ടുകൾ ഹരിതയെ പ്രിയങ്കരിയാക്കി. ക്ലാസിക്കൽ പാട്ടുകളോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്.
1. ഗ്രീൻ കളർ ഫുൾ മാക്സി ഡ്രസിനൊപ്പം ലെതർ ബെൽറ്റ്.
2. ഗ്രീൻ ഫ്ലെയേർഡ് സ്കർട്ടിനൊപ്പം മഞ്ഞ നെറ്റ് ടോപ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, കോർഡിനേഷൻ: ലക്ഷ്മി പ്രേംകുമാർ