ADVERTISEMENT

എല്ലാ ശരീരവും സുന്ദരമാണ്. ഏതു ശരീരപ്രകൃതത്തിനും ഇണങ്ങുന്ന സ്റ്റൈൽഫുൾ വസ്ത്രങ്ങളുമുണ്ട്. പ്ലസ് സൈസ് സുന്ദരിമാരുടെ ഫാഷൻ ട്രെൻഡ്സിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത് എന്തെല്ലാമെന്നു നോക്കാം.

ലോങ് ഡ്രസ്സ് : നീളൻ വസ്ത്രങ്ങൾ പ്ലസ് സൈസ് ഉള്ളവർക്ക് നന്നായി ഇണങ്ങും. ശരീരത്തോട് ഒട്ടിക്കിടക്കാത്ത വസ്ത്രങ്ങൾ വേണമെന്നില്ല, വെൽ ഫിറ്റഡ് ഡ്രസ്സ് ധൈര്യമായി തിരഞ്ഞെടുക്കൂ. മാക്സി ഡ്രസ്സ്, ഫ്ലോറൽ ഡ്രസ്സ്, സ്ട്രിപ് മാക്സി എന്നിവ ട്രെൻഡ് ലിസ്റ്റിലുണ്ട്.

ADVERTISEMENT

സ്കർട്: ഏതുതരം സ്കർട്ടും പ്ലസ് സൈസ് ഉള്ളവർക്ക് ചേരും. ഇടുപ്പുവശം ടോൺ ചെയ്യാൻ ഹൈ വെയ്സ്റ്റഡ് സ്കർട്സ് ആണ് നല്ലത്. ഒപ്പം ഇഷ്ടമുള്ള ക്രോപ് ടോപ്, ഫുൾ സ്ലീവ്ഡ് ബ്ലൗസ് എന്നിവ ഇടാം. ബോട്ടം ഡൗൺ  ഷ ർട്സ് അണിഞ്ഞ് പാവാടയ്ക്കുള്ളിൽ ടക്ക് ഇൻ ചെയ്യാം.  

style-plus445
പഫ് സ്ലീവ് ടോപ് , സ്കർട് & ലോങ് സ്ലീവ് ടോപ്

പഫ് സ്ലീവ്സ് : പഫ് സ്ലീവ്സ് ഉള്ള ക്രോപ് ടോപ്പും റഫിൾസ് ഉള്ള ഓഫ് ഷോൾഡർ ടോപ്പും സ്റ്റണ്ണിങ് ലുക് നൽകും. ബലൂൺ സ്ലീവ്സ് സ്വറ്റ് ഷർട്സും നല്ലതാണ്.

ADVERTISEMENT

ബോൾഡ് പ്രിന്റ്സ്/ചെക്സ് : വണ്ണമുളളവർ അധികം വലുപ്പമില്ലാത്ത ഡാർക്കർ പ്രിന്റ്സ് മാത്രമേ അണിയാവൂ എന്നു പറഞ്ഞവരോടു പറയൂ, പോൾക ഡോട്സ്, ഷിമ്മറി ഷേ‍ഡ്സ്, ഫ്ലോറൽ പ്രിന്റ്സ്, സ്ട്രൈപ്സ് എന്നുവേണ്ട ആനിമൽ പ്രിന്റ്സ് വരെ ഞങ്ങൾ അണിയുമെന്ന്. ടീഷർട്സ്, ട്രൗസേഴ്സ്, ജാക്കറ്റ്സ് എന്നിവയിൽ ചെക്സ് ഭംഗിയാണ്.

ADVERTISEMENT
ADVERTISEMENT