Thursday 18 January 2024 04:36 PM IST

ഒരു കറുത്ത ബ്ലൗസ് ഉണ്ടെങ്കിൽ എല്ലാ സാരിക്കും ചേരും; അമ്മമാരുടെ സ്റ്റൈലിങ് സൂത്രം, കാപ്സ്യൂൾ വാഡ്രോബ്! കൂടുതലറിയാം

Ammu Joas

Senior Content Editor

istockphoto-1201297885-612x612

ഒരു കറുത്ത ബ്ലൗസ് ഉണ്ടെങ്കിൽ എല്ലാ സാരിക്കും ഇടാമെന്നു പറയുന്ന അമ്മമാരുടെ സ്റ്റൈലിങ് സൂത്രമില്ലേ അതുതന്നെയാണ് കാപ്സ്യൂള്‍ വാഡ്രോബിന്റെ അടിസ്ഥാനവും. കുറച്ചു വസ്ത്രങ്ങളും ആക്സസറികളുമുള്ള മിനിമലിസ്റ്റിക് വാഡ്രോബാണ് ഇത്. എണ്ണത്തിൽ കുറവുള്ളവയിൽ നിന്നു കൂടുതൽ സ്റ്റൈൽ പരീക്ഷിക്കാം. ഇതിനു വേണ്ടതു കൃത്യമായ പ്ലാനിങ്ങാണ്.     

∙ ഓരോരുത്തരുടെയും വാഡ്രോബിൽ എന്തു വേണമെന്ന് ഇഷ്ടങ്ങളും ജോലിയും ജീവിതസാഹചര്യവും നോക്കി തീരുമാനിക്കാം. Style should go hand in hand with lifestyle.  

∙ 5 ടോപ് (ഷർട്ട്, രണ്ട് തരം ഫിറ്റിങ്ങിലുള്ള ടീഷർട്സ്, ക്രോപ് ടോപ്, ടാങ്ക് ടോപ്), മൂന്നു പാന്റ്സ് (ക്രോപ് പാന്റ്സ്, വൈഡ് ലെഗ് പാന്റ്സ്, ഡെനിം ബ്ലൂ ജീൻസ്), ഒരു  സ്കർട്, ഒരു ഡ്രസ്, ഒരു കാഷ്വൽ ബ്ലേസർ, ഒരു ബാഗ്, രണ്ടു ജോഡി ചെരിപ്പ് (സ്നീക്കേഴ്സ്, ഹീൽസ്) ഈ 12 ഐറ്റംസുണ്ടെങ്കില്‍ 40 ലധികം രീതിയിൽ സ്റ്റൈൽ ചെയ്യാനാകും. ഒരു ടോപ് മൂന്നു പാന്റ്സിനും ഒരു സ്കർട്ടിനുമൊപ്പം പെയർ ചെയ്യാം. ഡ്രസ്സിനു മുകളിലൂടെ ഷർട്ട് അണിഞ്ഞു സ്റ്റൈൽ മാറ്റിപ്പിടിക്കാം. ഇങ്ങനെ ‘കാപ്സൂൾ സൈസ്’ വാഡ്രോബിൽ നിന്നു ഒട്ടേറെ സ്റ്റൈൽസ് കണ്ടെത്താനാകും.

∙ വില കൂടിയ, ടോപ് ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രം വാങ്ങുക. അവ കാലങ്ങളോളം ഉപയോഗിക്കുക എന്നതാണ് ചിലരുടെ രീതി. അപ്പോൾ വ്യത്യസ്തത കുറവാകാം. അതിനും പരിഹാരമാണ് കാപ്സ്യൂൾ വാഡ്രോബ്.

∙ ലെയറിങ് ആണ് കാപ്സ്യൂൾ വാ ഡ്രോബിന്റെ രഹസ്യം. ഇന്ന് ജീൻസിനൊപ്പം ടാങ്ക് ടോപ് മാത്രമണിയുക. 

അടുത്ത ദിവസം ഈ ടാങ്ക് ടോപ്പിനു മുകളിൽ സ്റ്റോൾ കൂടിയിടാം. പിന്നെ, ടാങ്ക് ടോപ്, സ്റ്റോൾ, ബ്ലേസേഴ്സ്... ഇങ്ങനെ വസ്ത്രത്തിനു മീതെ വസ്ത്രം കൊണ്ടുള്ള ലെയറിങ് ചെയ്യാം.

∙ വിശേഷദിവസങ്ങൾക്കു മാത്രമായി സാരി മാറ്റിവയ്ക്കേണ്ട. സോഫ്റ്റ് കോട്ടൻ  സാരികൾ ഉടുക്കാനും മെയ്ന്റെയ്ൻ ചെയ്യാനും എളുപ്പമാണ്. 

ഫോർമൽ ഇൻഫോർമൽ അവസരങ്ങൾക്കു ചേരും. കാപ്സൂൾ വാഡ്രോബിൽ സാരിക്കും സ്ഥാനം നൽകാം. സാരിക്കു ബ്ലൗസായി ക്രോപ് ടോപ് ഉപയോഗിക്കാം.

എത്‌നിക് വാഡ്രോബ്

കാപ്സ്യൂൾ വാഡ്രോബ് ഐഡിയ എത്‌നിക് വെയർ മാത്രമണിയുന്നവർക്കു പറ്റില്ല എന്നു ചിന്തിക്കേണ്ട. 

∙ പാറ്റേണുകളിലും നിറങ്ങളിലും പ്രിന്റിലുമാണ് എത്‌നിക് ലവേഴ്സ് ഫോക്കസ് ചെയ്യേണ്ടത്. കുർത്തയും സൽവാർ കമ്മീസുമെല്ലാം പല പാറ്റേൺ, നിറങ്ങൾ, പ്രിന്റ് എന്നിവ പരീക്ഷിക്കുക. ഇവ പെയർ ചെയ്തു പുത്തൻ സ്റ്റൈലുകൾ പരീക്ഷിക്കാം. 

∙ എത്‌നിക് വെയറിൽ മാത്രം ഓഫിസിൽ പോകുന്നവർ ഉറപ്പായും ഒറ്റ നിറത്തിലുള്ള ഒരു കുർത്ത – ബോട്ടം കോ ഓർഡ് സെറ്റ് വാഡ്രോബിൽ കരുതിക്കോളൂ. എപ്പോഴും ക്ലാസിക് ആണിത്.

∙ ലെഗിങ്സ്, ചുരിദാർ (ബോട്ടം) എ ന്നിവ ഷോർട്ട് കുർത്തയ്ക്കൊപ്പമല്ല ക്രോപ് പാന്റിസിനൊപ്പവും ചേരും. 

∙ ഓഫിസ് വെയറിൽ തിളക്കമുള്ള പ്രിന്റുകളും മറ്റും ഒഴിവാക്കുന്നതാണു നല്ലത്. പാർട്ടിവെയർ സ്വഭാവമാണ് അത്തരം വസ്ത്രങ്ങൾക്കുള്ളത്.

∙ സെമി ഫോർമൽ ലുക്ക് ആഗ്രഹിക്കുന്നവർക്കു ലോങ് കുർത്തയ്ക്കൊപ്പം ജീൻസ് അണിയാം. 

∙ മാസത്തിൽ ഒന്നോ രണ്ടോ തവണ സാരിയിൽ സുന്ദരിയാകാം. ലൈറ്റ് വെയ്റ്റ് സാരി തിരഞ്ഞെടുക്കുക. സാരി ഷേപ് വെയർ അണിഞ്ഞാൽ സാരി കൂടുതൽ ഒതുക്കത്തോടെയിരിക്കും.

∙ മോണോക്രൊമാറ്റിക് പെയറിങ് പരീക്ഷിക്കാം. വൈറ്റ് കുർത്ത – വൈറ്റ് ബോട്ടം. ഇനി ബാഗും ചെരുപ്പും ബ്രൗൺ. ഇങ്ങനെ ആക്സസറികൾ ഒരേ ഫാമിലിയിലും വസ്ത്രങ്ങൾ ഒരേ ഫാമിലിയിലുമുള്ളവ തിരഞ്ഞെടുക്കാം.

ഫാഷൻ ഇൻവെസ്റ്റ്മെന്റ്സ്

ട്രെൻഡ് ഔട്ട് ആകാത്ത, എപ്പോഴും ഫാഷനിൽ ‘ഇൻ’ ആയ ചിലതുണ്ട്. അവയ്ക്കായി അധികം പണം മുടക്കിയാലും തെറ്റില്ല. ഏറെ നാൾ നീണ്ടുനിൽക്കേണ്ടവയാണല്ലോ. ചില ഫാഷൻ ഇൻവെസ്റ്റ്മെന്റ്സ് അറിയാം.

സ്നീക്കേഴ്സ് : വെള്ള നിറത്തിലുള്ള സ്നീക്കേഴ്സ് കയ്യിലുണ്ടെങ്കിൽ മോം  ജീൻസിനൊപ്പവും സ്കിന്നി ജീൻസിനൊപ്പവും ചേരും. പാന്റ്സ്, ഷോർട്സ്, സ്കർട്ട്, ഡ്രസ് എന്നിവയ്ക്കൊപ്പം പെയർ ചെയ്യാനും സ്നീക്കേഴ്സ് അടിപൊളിയാണ്.

വൈഡ് ലെഗ് പാന്റ്സ് : അടുത്തൊന്നും ട്രെൻഡ് ഔട്ട് ആ കാത്തതാണ് വൈഡ് ലെഗ് പാന്റ്സ് ഷർട്ട്, ടീഷർട്ട്, ക്രോപ് ടോപ്, ബ്ലേസേഴ്സ്... ഇവയെല്ലാം. ഏതിനൊപ്പവും ലൂസ് ഫിറ്റഡ് കംഫർട്ട് വെയറായ വൈഡ് ലെഗ് പാന്റ്സ് ചേരും.

ടാൻ കളർ സ്ട്രക്ചേർഡ് ബാഗ് : മീഡിയം സൈസില്‍, ടാ ൻ നിറത്തിലുള്ള ഒരു സ്ട്രക്ചേർഡ് ബാഗ് വാങ്ങിക്കോളൂ. ഇന്ത്യൻ വെയറിനൊപ്പവും വെസ്റ്റേൺ വെയറിനൊപ്പം ഒരുപോലെ ഇണങ്ങും.

ലക്നവി കുർത്ത : ചിക്കൻകാരി വർക് ചെയ്ത വെള്ള, കറുപ്പ് നിറത്തിലുള്ള ലോങ് കുർത്തി ഓൾ ടൈം ഫാഷൻ ഹിറ്റ് ആണ്. ഡെനിം ജീൻസിനൊപ്പവും വൈറ്റ്/ബ്ലാക് പാന്റ്സിനൊപ്പവും അണിയാം.  

Tags:
  • Fashion Tips
  • Fashion
  • Trends