വസ്ത്രങ്ങളിലും ആഭരണങ്ങളിലുമുള്ള ഫാഷനിൽ പലതരം വെറൈറ്റികളും നമ്മൾ കാണാറുണ്ട്. വ്യത്യസ്തമായ ഒരു സ്വര്‍ണ നെക്‌ലേസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാൻസ് ഫിലം ഫെസ്റ്റിവലിന് അമേരിക്കൻ സൂപ്പർമോഡൽ ബെല്ല ഹഡീഡ് എത്തിയത് ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള സ്വര്‍ണ നെക്‌ലേസ് ധരിച്ചാണ്. ബെല്ലയുടെ നെക്‌ലേസിന് പുറകെയാണ് ഇപ്പോൾ ഫാഷൻ ലോകം.
ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ Schiaparelli ഒരുക്കിയ വസ്ത്രം ധരിച്ചാണ് ബെല്ല റെഡ് കാർപറ്റിൽ എത്തിയത്. 74–ാമത് കാൻസ് ഫിലിം ഫെസ്റ്റിവൽ ആണ് ഇപ്പോൾ നടക്കുന്നത്. മേയിൽ നടക്കേണ്ടിയിരുന്ന ഫെസ്റ്റിവൽ കോവിഡ് പ്രതിസന്ധി മൂലം ജൂലൈയിലേക്ക് മാറ്റുകയായിരുന്നു.
1.

2.

3.
