Thursday 10 June 2021 01:55 PM IST : By സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയയിൽ ട്രെൻഡായി എ ആർ റഹ്മാൻ മാസ്ക്; കാഴ്ചയ്ക്ക് സിമ്പിൾ ആണെങ്കിലും സംഭവം റോയലാണ്!

arrahnnnnmmm667

ചെന്നൈയിലെ വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സീൻ സ്വീകരിച്ച ശേഷം മകനൊപ്പം നിൽക്കുന്ന ചിത്രം സംഗീത ഇതിഹാസം എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ചിത്രത്തിൽ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

maskkbbb566ggugu

കാഴ്ചയ്ക്ക് സിമ്പിൾ ആണെന്നു തോന്നുമെങ്കിലും ഈ മാസ്ക് അൽപ്പം റോയലാണ്. വായു മലിനീകരണത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഡ്യുവൽ എച്ച് 13 ഗ്രേഡ് എച്ച് ഇപിഎ ഫിൽട്ടർ ഉള്ള മാസ്കാണ് ഇത്. ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും ഈ മാസ്കിലുണ്ട്.

Tags:
  • Fashion
  • Trends