ഉമിനീര് ഊറിവരുക, ഛർദി എന്നിങ്ങനെയുള്ള ഗർഭകാലപ്രശ്നങ്ങൾ സാധാരണയായി കണ്ടുവരുന്നതാണ്. ഇതിന്‍റെ കാരണങ്ങള്‍ അറിയാം, പരിഹരിക്കാം
∙ഉമിനീര് ഊറിരുന്നതും ലോഹച്ചുവയും ഛർദിയും ഹോർമോൺ വ്യത്യാസങ്ങൾ കാരണമാണ്. ഇവ ആരോഗ്യമുള്ള ഗർഭത്തിന്റെ ലക്ഷണങ്ങളാണ്.
∙അമിത ഛർദിയുള്ളവർ യൂറിൻ–അസറ്റോൺ പരിശോധന നടത്തിനോക്കുക.
അസറ്റോൺ ഉള്ളവർ ഡോക്ടറെ കൺസൽറ്റ് ചെയ്തു ഡ്രിപ് ഇടേണ്ടതാണ്.
∙നിർജലീകരണം ഒഴിവാക്കണം.
നാരങ്ങാനീര്, മോരുംവെള്ളം, ഇഞ്ചി ചതച്ചിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, ഒക്കെ ഇടവിട്ട് സിപ്പ് ചെയ്യുന്നത് നല്ലതാണ്.
∙ ബി കോംപ്ലക്സ് വൈറ്റമിനുകൾ, ഫോളിക് ആസിഡ് ഇവ മുടങ്ങാതെ കഴിക്കുക.
ഛർദി അസഹ്യമെങ്കിൽ ഡോക്ടറെ സമീപിക്കുക.
∙ മൂത്രമൊഴിക്കുമ്പോൾ വേദന, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക തുടങ്ങിയവയാണ് മൂത്രനാളിയിൽ അണുബാധയുടെ ലക്ഷണങ്ങൾ.
മൂത്രം പരിശോധിച്ചുനോക്കി അണുബാധ ഇല്ലെന്ന് ഉറപ്പുവരുത്തണം.
അസിഡിറ്റി, ഭക്ഷണ അലർജി, ഇൻടോളറൻസ് ഇവ തടയാം
അസിഡിറ്റി തടയാൻ അച്ചാർ തുടങ്ങിയ അമിത എരിവുള്ള ആഹാരം, കൂടുതൽ കൊഴുപ്പുള്ള ആഹാരങ്ങൾ, പൊരിച്ചത് എന്നിവ ഒഴിവാക്കുക. പതുക്കെ ചവച്ചരച്ച് കഴിക്കുക.
ഭക്ഷണശേഷം ഒാക്കാനം, വയറുവേദന, പല പ്രാവശ്യം ടോയ്‌ലറ്റിൽ പോകാൻ തോന്നുക തുടങ്ങിയ പ്രശ്നങ്ങൾ.
ഇതിനെ ഫൂഡ് ഇൻടോളറൻസ് എന്നു പറയും. പാൽ, െെമദ, േഗാതമ്പ്, വഴുതനങ്ങ, വെണ്ടയ്ക്ക തുടങ്ങി എന്തും ഇൻടോളറൻസ് ഉണ്ടാക്കും. ഇതു മൂലം ദഹനം ശരിയായി നടക്കാതെ അമ്മയ്ക്ക് വൈറ്റമിൻ കുറവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആ ഇനം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം.
ചിലർക്ക് ഫുഡ് അലർജി കാണപ്പെടാറുണ്ട്. പാൽ, മുട്ട, േഗാതമ്പ്, കപ്പലണ്ടി, ചില മത്സ്യങ്ങൾ, കൊഞ്ച്, ഞണ്ട്, ചിപ്പി തുടങ്ങിയ ആഹാരങ്ങളാണ് പൊതുവേ അലർജി ഉണ്ടാക്കുന്നത്. വളരെ കാഠിന്യമേറിയ അലർജി വന്നാൽ മാത്രമേ ഗർഭസ്ഥശിശുവിനെ അതു ബാധിക്കാറുള്ളൂ.ഡോക്ടർ നിർദേശിച്ചാൽ മാത്രം പ്രോട്ടീൻ പൗഡർ കഴിച്ചാൽ മതി.
ഗര്‍ഭിണികള്‍ യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍
വിവരങ്ങള്‍ക്ക് കടപ്പാട് - ഡോ. ബി. മായാദേവി , അസി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം-drbmaya@gmail.com
ഡോ. ലക്ഷ്മി വിനോദ് - അസി. പ്രഫസർ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ- lakshmivinodh@gmail.com