Friday 27 April 2018 11:01 AM IST : By സ്വന്തം ലേഖകൻ

ഗര്‍ഭിണികള്‍ യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍

pregnant_travel

വണ്ടി സ്വയം ഒാടിക്കുന്നതു കൊണ്ട് ദോഷമില്ല. പക്ഷേ, കാറിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും സീറ്റ്‌ബെൽറ്റ് ധരിക്കണം. ബസ്, ട്രെയിൻ യാത്ര അഭികാമ്യം. ഗർഭിണിയാണെന്ന വസ്തുത എപ്പോഴും സഹയാത്രികരോടു പറഞ്ഞ് ഇരുന്നു യാത്ര ചെയ്യാൻ ശ്രദ്ധിക്കുക.

∙ഗട്ടർ റോഡ്, അമിതവേഗം ഒഴിവാക്കുക.

∙ഒാട്ടോ, െെബക്ക് യാത്ര അത്യാവശ്യമെങ്കിൽ, ശ്രദ്ധയോടെ മാത്രം.

∙ദൂരെയാത്ര ചെയ്യുന്നവർ 1–2 മണിക്കൂർ ഇടവിട്ട് എഴുന്നേറ്റ് നടക്കണം. ഇടയ്ക്കിടെ ദീർഘമായി ശ്വാസം എടുത്ത് പുറത്തുവിടുക, െെകകാലുകൾ നിവർത്തി മടക്കുക. രക്തം കട്ടപിടിക്കുന്നത് തടയാനാണിത്.

∙ അബോർഷൻ സാധ്യതയുള്ളവർ വിമാനയാത്ര ഒഴിവാക്കുക.

∙ദൂെരയാത്ര ചെയ്യുന്നവർ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ ശ്രദ്ധിക്കണം.

ഗർഭിണിയാണെന്നറിയാതെ ആന്റിബയോട്ടിക്ക് കഴിച്ചാല്‍


6–10 ആഴ്ചകൾ വരെയാണ് (രണ്ടാം മാസം) കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ ദ്രൂതഗതിയിൽ വളരുന്നത്. ഈ കാലയളവിൽ ഫോളിക് ആസിഡ്, വൈറ്റമിൻ ബി കോംപ്ലക്സ് ഇവ മാത്രമാണു പൂർണമായും സുരക്ഷിതമായി കഴിക്കാവുന്നത്. മറ്റെന്ത് മരുന്നു കഴിക്കേണ്ട സാഹചര്യം ഉണ്ടായാലും ഡോക്ടറുടെ നിർദേശാനുസരണം കഴിക്കുക.

∙ ആസ്മ, ബിപി, പ്രമേഹം, െെതറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്കു മരുന്നുകഴിക്കുന്നവർ ഗർഭിണിയായാൽ, മരുന്നു നിർത്തരുത്. അവരുടെ സ്പെഷലിസ്റ്റിനെയും െെഗനക്കോളജിസ്റ്റിനെയും കണ്ട് അനുയോജ്യമായ മരുന്നും ഡോസും നിശ്ചയിക്കുക.
ഗർഭിണിയാണെന്നറിയാതെ ഏതെങ്കിലും മരുന്നുകഴിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും െെഗനക്കോളജിസ്റ്റിനെ സമീപിക്കുക.


വയറിന് ഇരുവശത്തും വേദന, ചെറിയ രക്തപൊട്ടുകള്‍


ആദ്യമാസങ്ങളിൽ വയർവേദനയുടെ കാരണങ്ങൾ പലതാണ്. (1) മൂത്രത്തിൽ പഴുപ്പ് (2) ഗ്യാസ്ട്രബിൾ, അസിഡിറ്റി (3) അബോർഷൻ ആകാനുള്ള സാധ്യത (4) ഗർഭപാത്രത്തിന് പുറത്തുണ്ടാകുന്ന ഗർഭം (Ectopic pregnency). വളരെ ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണിത്. തീർച്ചയായും െെഗനക്കോളജിസ്റ്റിനെ സമീപിച്ച് ചികിത്സ തേടുക.എക്ടോപിക് ഗർഭം പൊട്ടിയാൽ ആന്തരിക രക്തസ്രാവമുണ്ടായി ജീവന് വരെ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. സ്കാൻ ചെയ്താൽ കൃത്യമായി രോഗം നിർണയിക്കാം. അതിനനുസരിച്ചുള്ള ചികിത്സ തേടേണ്ടതാണ്.


വിവരങ്ങള്‍ക്ക് കടപ്പാട് - ഡോ. ബി. മായാദേവി , അസി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം-drbmaya@gmail.com
ഡോ. ലക്ഷ്മി വിനോദ് - അസി. പ്രഫസർ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്,  ആലപ്പുഴ- lakshmivinodh@gmail.com