ADVERTISEMENT

അടൂരില്‍ വിവാദത്തില്‍പ്പെട്ട് അനാഥാലയം. പോക്സോ കേസില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയും മകനും ഒളിവില്‍ പോയി. അന്തേവാസി ആയിരുന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണിയായെന്നാണ് പരാതി. തുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടില്‍ പൊലീസ് കേസെടുത്തു. ഇതേ പെണ്‍കുട്ടിയെ സ്ഥാപനം നടത്തിപ്പുകാരിയുടെ മകന്‍ വിവാഹം കഴിച്ചിരുന്നു. 

പ്രായപൂര്‍ത്തിയായ ശേഷമാണ് ബന്ധം എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെങ്കിലും ഗൈനക്കോളജിസ്റ്റുകളുടെ അഭിപ്രായം തേടിയാകും കേസിന്റെ തുടര്‍നടപടികള്‍. സംഭവത്തെ തുടര്‍ന്ന് ഇന്നലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അന്തേവാസികളായ 24 പെണ്‍കുട്ടികളെ അവിടെനിന്ന് മാറ്റിയിരുന്നു. 

ADVERTISEMENT

സ്ഥാപനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടക്കും. സ്ഥാപനം നിര്‍ത്തുന്നു എന്ന് കാട്ടി നടത്തിപ്പുകാരി ശിശുക്ഷേമ സമിതിക്ക് കത്ത് നല്‍കിയതായാണ് വിവരം. അതേസമയം ഇതേ സ്ഥാപനത്തിലെ അന്തേവാസിയായിരുന്ന 44 വയസുകാരി നസീമയുടെ മരണത്തിലും പരാതി ഉയര്‍ന്നു.

പത്തനംതിട്ട സ്വദേശിയായ കെന്നഡി ചാക്കോ ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ പ്രചാരണത്തിനായി ഇവര്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളാണ് ഒടുവില്‍ തിരിച്ചടിയായത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT