ഭക്ഷണത്തിലും അല്‍പ്പം കൂളാകൂ. ഈ ചൂടില്‍ ശരീരവും മനസും തണുക്കാന്‍ സാലഡിനെ കൂട്ടുപിടിക്കാം. ഇത്തവണ തണ്ണിമത്തങ്ങ സാലഡും മുളപ്പിച്ച സാലഡും...സിംപിള്‍ ആയി ഉണ്ടാക്കാം, ലക്ഷ്വറിയായി വിളമ്പാം
തണ്ണിമത്തങ്ങ സാലഡ്
1. തണ്ണിമത്തങ്ങ - ഒരു ചെറുത്
2. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
പുതിനയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
നാരങ്ങാനീര് – നാലു വലിയ സ്പൂൺ
3. പഞ്ചസാര - രണ്ടു ചെറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ തണ്ണിമത്തങ്ങ മുറിച്ച്, ഉള്ളിൽ നിന്നു െചറിയ ബോളുകൾ സ്കൂപ്പ് ചെയ്തെടുക്കുക.

∙ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു തണ്ണിമത്തനിൽ ചേർത്തിളക്കി, പാകത്തിനുപ്പും പഞ്ചസാരയും ചേർത്തു യോജിപ്പിക്കുക. തണുപ്പിച്ചു വിളമ്പാം.
മുളപ്പിച്ച സാലഡ്
1. ചെറുപയർ മുളപ്പിച്ച് ആവിയിൽ വേവിച്ചത് – കാല് കപ്പ്
വെള്ളക്കടല വേവിച്ചത് – കാൽ കപ്പ്
കിഡ്നി ബീൻസ് (രാജ്മ) വേവിച്ചത് – കാൽ കപ്പ്
തക്കാളി – ഒന്ന്, അരിഞ്ഞത്
ഏത്തപ്പഴം – ഒന്ന്, കഷണങ്ങളാക്കിയത്
2. ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
പഞ്ചസാര – ഒരു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
3. നിലക്കടല വറുത്തത് – 50 ഗ്രാം
പുതിനയില അരിഞ്ഞത് – കാൽ കപ്പ്
മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു കുടഞ്ഞു യോജിപ്പിച്ച് മൂന്നാമത്തെ േചരുവ കൊണ്ട് അലങ്കരിച്ചു വിളമ്പുക.
വായിക്കാം: ചൂടിനെ വെല്ലാന്‍ സാലഡ്
തുടരും...
തയാറാക്കിയത്: െമർലി എം. എൽദോ
പാചകക്കുറിപ്പുകൾക്കു കടപ്പാട്: രാധ നായർ, ബെംഗളൂരു