Monday 03 February 2025 02:59 PM IST : By സ്വന്തം ലേഖകൻ

നിങ്ങൾക്ക് ഒരു കഥയോ കവിതയോ എഴുതാനുണ്ടോ ? ‘സാഹിതി’യുടെ മത്സരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു

kadha

തിരൂർ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ അന്തര്‍സര്‍വകലാശാലാ സാഹിത്യോത്സവമായ ‘സാഹിതി’യുടെ പുതിയ എഡിഷന്‍ 2025 ഫെബ്രുവരി 24, 25 തീയതികളില്‍ നടക്കും. കേരളത്തിലെ പ്രമുഖ സാഹിത്യോത്സവമായ സാഹിതിയോടനുബന്ധിച്ചുള്ള കഥ, കവിത മത്സരങ്ങളില്‍ കോളജ്, സര്‍വകലാശാല തലത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് കൃതികള്‍ ക്ഷണിക്കുന്നു. ഇരുവിഭാഗങ്ങളിലും ഒന്നാം സമ്മാനം 3000 രൂപയും 2000 രൂപ വിലവരുന്ന പുസ്തകങ്ങളും രണ്ടാം സമ്മാനം രണ്ടായിരം രൂപയും 1500 രൂപ വിലവരുന്ന പുസ്തകങ്ങളുമാണ്.

മത്സരത്തിനുള്ള രചനകൾ കഥ പത്തു ഫുള്‍സ്‌കാപ്പ് പേജിലും കവിത നാലു ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. രചനകള്‍ സ്ഥാപന മേലധികാരിയുടെയോ വകുപ്പുമേധാവിയുടെയോ ആധികാരിക സാക്ഷ്യപത്രത്തോടുകൂടി ഫെബ്രുവരി 20നു മുന്‍പായി അന്‍വര്‍ എ., അസിസ്റ്റന്‍റ് പ്രഫസര്‍, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍ – 676502 എന്ന മേല്‍വിലാസത്തിലോ, യൂണികോഡില്‍ ടൈപ്പ് ചെയ്‌തോ പിഡിഎഫ് ഫോര്‍മാറ്റാക്കിയോ anvar@temu.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയച്ചുകിട്ടേണ്ടതാണ്. സമ്മാനിതര്‍ ഒന്നിലധികമെങ്കില്‍ സമ്മാനം പങ്കുവയ്ക്കുന്നതാണ്.