ഗ്യാസ് സബ്സിഡിയുമായി ബന്ധപ്പെട്ട് അടുത്തിടെ എല്ലാവരും ആശങ്കപ്പെട്ട കാര്യമാണ് എൽപിജി മസ്റ്ററിങ്. ഗ്യാസ് ഏജൻസിയിൽ ഇതിനായി പോയി കാത്തുനിന്നവരും നിരാശരായി മടങ്ങിയ വരും കുറവല്ല. എൽപിജി മസ്റ്ററിങ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഈസിയായി ചെയ്യാം.
പഠിക്കാം പടിപടിയായി
പ്ലേസ്റ്റോറിൽ നിന്ന് ആധാര്‍ ഫെയ്സ് ആർഡി എന്ന ആ പ് ഫോണിൽ ഡൗൺലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇനി നിങ്ങളുപയോഗിക്കുന്ന ഗ്യാസ് കണക്‌ഷൻ ഏതു കമ്പനിയുടെയാണോ അവരുടെ മൊബൈൽ ആപ്പും ഇ ന്‍സ്റ്റാള്‍ ചെയ്യുക. ഗ്യാസ് കണക്‌ഷൻ ആപ്പിലെ സൈന്‍ അപ് എന്നത് അമര്‍ത്തി വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഏജന്‍സിയില്‍ ഗ്യാസ് കണക്‌ഷനെടുത്തപ്പോൾ നല്‍കിയ അതേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. അതിനു ശേഷം ലിങ്ക് മൈ എല്‍പിജി ഐഡി എന്നത് അമര്‍ത്തുക.
സിലിണ്ടര്‍ ലഭിക്കുമ്പോള്‍ കിട്ടുന്ന ബില്ലിലെ പതിനാറക്ക കണ്‍സ്യൂമര്‍ ഐഡി ഇവിടെ എന്റര്‍ ചെയ്യണം. ഇനി സബ്മിറ്റ് അമര്‍ത്തി കഴിഞ്ഞ് ഗ്യാസ് കണക്‌ഷന്‍ ലഭിച്ചിരിക്കുന്ന വ്യക്തിയുടെ ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. വീണ്ടും സബ്മിറ്റ് അമര്‍ത്തുക. അപ്പോള്‍ ഉടമയുടെ വിവരങ്ങള്‍ കാണിക്കും. എല്ലാം ശരിയാണെങ്കില്‍ താഴെയുള്ള ഇറ്റ്സ് കറക്റ്റ് എന്നത് അമര്‍ത്തിയ ശേഷം ഫോണിലേക്കു വരുന്ന ഒടിപി എന്റര്‍ ചെയ്ത് കണ്‍ഫേം അമർത്തുക. ഇനി ആപ്പില്‍ ഒരിക്കല്‍ കൂടി ലോഗിന്‍ ചെയ്തു മെനുവില്‍ നിന്നും പ്രൊഫൈല്‍ ഓപ്പണാക്കുക.
റീ കെവൈസി (ReKYC) എന്നത് സെലക്ട് ചെയ്യുക. ഇവിടെ ടിക് മാര്‍ക്കിട്ട ശേഷം ഫെയ്സ് സ്കാന്‍ സെലക്റ്റ് ചെയ്ത് ആധാര്‍ ഫെയ്സ് ഐഡി ആപ്പ് ഓപ്പണാക്കുക. അപ്പോൾ വരുന്ന ടിക് ബോക്സ് കൂടി ടിക് ഇട്ട ശേഷം പ്രൊസീഡ് അമര്‍ത്തുക.
അപ്പോൾ ഓപ്പണാകുന്ന ക്യാമറ വിൻഡോയിൽ എൽപിജി കണക്‌ഷന്‍ ഉടമയുടെ മുഖം കൃത്യമായി പതിയും വിധത്തില്‍ സര്‍ക്കിള്‍ ഫോക്കസ് ചെയ്ത ശേഷം ഒന്നു കണ്ണു ചിമ്മിയാല്‍ മാത്രം മതി, തനിയെ ഫോട്ടോ എടുക്കപ്പെടും. ശേഷം വരുന്ന വിൻഡോയിൽ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ കാണാം. താഴെയുള്ള സബ്മിറ്റ് അമര്‍ത്തിയാൽ മസ്റ്ററിങ് നടപടികൾ പൂർത്തിയായി.
ഐഫോണിലെ വിഡിയോ
ഐഫോണിൽ വിഡിയോ എടുക്കുമ്പോള്‍ ഡിഎസ്എല്‍ആര്‍ ക്യാമറയിലെ പോലെ മാനുവല്‍ ഫോക്കസും ഐഎസ്ഒയും ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ആപ്പിള്‍ പുറത്തിറക്കിയ പുതിയ ഫൈനല്‍ കട്ട് ക്യാമറ ആപ്പിൽ ഇതെല്ലാം കിട്ടും. ഫോക്കസ് നമുക്കു തന്നെ അഡ്ജസ്റ്റ് ചെയ്തു വിഡിയോ ക്വാളിറ്റി വർധിപ്പിക്കാനും വൈറ്റ് ബാലന്‍സ് ഇഷ്ടാനുസരണം സെലക്റ്റ് ചെയ്യാനും സാധിക്കും. പ്രീ സെറ്റ് മോഡുകളില്‍ നിന്നും ഇഷ്ടമുള്ളവ ആക്റ്റിവേറ്റ് ആക്കാനും ഓപ്ഷനുണ്ട്. എക്സ്പോഷറും ആവശ്യാനുസരണം സെലക്ട് ചെയ്യാം. ഐഎസ്ഒ ലെവല്‍ 64 മുതല്‍ 3200 വരെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. വിഡിയോ റൊട്ടേഷന്‍ ഏതു രീതിയില്‍ വേണമെങ്കിലും ഫിക്സ് ചെയ്യാനും സൗകര്യമുണ്ട്.
ഹൈ ക്വാളിറ്റി ആപ്പിള്‍ പ്രൊ റെസലൂഷന്‍ ഫോര്‍മാറ്റിലോ നോര്‍മല്‍ ക്വാളിറ്റിയിലോ 4 കെയിലോ എത്ര എഫ്പിഎസ് ക്വാളിറ്റിയിൽ വിഡിയോ വേണമെന്നും സെലക്റ്റ് ചെയ്യാം. കൂടാതെ സ്റ്റെബിലൈസേഷന്‍, മൈക്ക് സെലക്‌ഷന്‍ എന്നിവയും നമുക്കു സെറ്റ് ചെയ്യാനാകും.