Thursday 11 February 2021 03:12 PM IST : By മന്‍സൂര്‍ അലി, കരിയര്‍ കണ്‍സൽറ്റന്‍റ്

‘ഒരാൾ രണ്ടു പ്രൊഫൈൽ ക്രിയേറ്റ് ചെയ്താൽ ശിക്ഷാനടപടി ഉണ്ടാകും’; പിഎസ്‌സി ഒറ്റത്തവണ റജിസ്ട്രേഷൻ അറിയേണ്ടതെല്ലാം

pscc33444

ഒന്‍പതു വര്‍ഷം മുന്‍പാണ് ഒറ്റത്തവണ റജിസ്ട്രേഷ ൻ സമ്പ്രദായം പിഎസ്‌സി നടപ്പിലാക്കിയത്. വിജ്ഞാപനം ചെയ്യുന്ന തസ്തികകൾക്ക് അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂെട (www.keralapsc.gov.in‌) ഒറ്റത്തവണ റജിസ്ട്രേഷൻ ചെയ്യണം. റജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് റജിസ്ട്രേഷൻ പോർട്ടലിൽ ലോഗിൻ ചെയ്ത് േജാലിക്കുള്ള അപേക്ഷകൾ സമർപ്പിക്കാം.

എന്താണ് ഒറ്റത്തവണ റജിസ്ട്രേഷൻ?

അപേക്ഷാ സമർപ്പണം മുതൽ പിഎസ്‌സി ഉദ്യോഗാർഥിക ൾക്ക് നൽകുന്ന സേവനങ്ങളെല്ലാം തന്നെ ഏകജാലകത്തിലൂടെ നൽകുന്നതിനുള്ള സംവിധാനമാണ് ഒറ്റത്തവണ റജിസ്ട്രേഷൻ. ഓരോ ഘട്ടത്തിലെയും സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ തൽസ്ഥിതി ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈലിലിലൂടെ അറിയാൻ കഴിയും.

പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്, ഇന്റർവ്യൂ മെമ്മോ, പ്രാക്ടിക്കൽ ടെസ്റ്റ് മെമ്മോ തുടങ്ങിയവയെല്ലാം ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലൂടെ ഡൗൺലോഡ് ചെയ്ത് ഹാജരാക്കേണ്ടതാണ്.

ഒറ്റത്തവണ റജിസ്ട്രേഷൻ നടത്താൻ എന്തെല്ലാം കാര്യങ്ങളാണ് കരുതേണ്ടത്?

ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങൾ കയ്യിൽ കരുതിയതിനുശേഷം വേണം റജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിക്കാൻ.

(1) പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയ പാസ്പോർട്ട് സൈസ് വലുപ്പത്തിലുള്ള (150px X 200px) സ്കാൻ ചെയ്ത ഫോട്ടോഗ്രാഫ്. ഫോട്ടോയുടെ ഫയ ൽ വലുപ്പം 30KB യിൽ കവിയാൻ പാടില്ല. ഫോട്ടോ സമീപകാലത്തെടുത്തതാകണം.

(2) 150px X 100px വലുപ്പത്തിൽ സ്കാൻ ചെയ്തെടുത്ത ക യ്യൊപ്പ് വളരെ വ്യക്തതയുള്ളതായിരിക്കണം. കയ്യൊപ്പിന്റെ ഫയൽ വലുപ്പം 30KB യിൽ കവിയാൻ പാടില്ല.

(3) ജനന തീയതി, സമുദായം, തിരിച്ചറിയൽ രേഖ (ആധാർ കാർഡ് ഉണ്ടെങ്കിൽ അതാണ് നൽകേണ്ടത്) എന്നിവയുടെ വിവരങ്ങൾ.

(4) യോഗ്യത തെളിയിക്കുന്ന സ ര്‍ട്ടിഫിക്കറ്റുകളുെടയും മറ്റും വിശദവിവരങ്ങൾ (ഫോട്ടോകോപ്പി ആ യാലും മതി).

ഒറ്റത്തവണ റജിസ്ട്രേഷൻ നട ത്താൻ എന്താണ് ചെയ്യേണ്ടത്?

കേരള പി‌എസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദ ർശിച്ച് അതിലെ One Time Registration login എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഒരു ഉദ്യോഗാർഥി ഒരു കാരണവശാലും ഒന്നിലേറെ റജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല. ഒന്നിലേറെ റജിസ്ട്രേഷൻ നടത്തുന്നത് ശിക്ഷാർ ഹമായ കുറ്റമാണ്. എന്തെങ്കിലും കാരണത്താൽ പാസ്‌വേഡ്, യൂസർ ഐഡി എന്നിവ നഷ്ടമായാൽ തിരിച്ചെടുക്കാൻ സംവിധാനങ്ങളുണ്ട്. യൂസർ ഐഡി, പാസ്‌വേഡ് എന്നിവ മറന്നത് കാരണം രണ്ടാമത്തെ  പ്രൊഫൈൽ നിർമിച്ച പല ഉദ്യോഗാർഥികളും ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് എന്തെല്ലാം വിവ രങ്ങള്‍ പ്രൊഫൈലിൽ രേഖപ്പെടുത്തണം?

1. വ്യക്തിപരമായ വിവരങ്ങള്‍

േപര്, ജനനത്തീയതി, െജന്‍ഡര്‍, മതം, ജാതി, ജാതിയിലെ മറ്റു തിരിവുകള്‍.

അച്ഛന്‍റെ േപര്, അമ്മയുെട േപര്, നാഷനാലിറ്റി, സംസ്ഥാനം, സ്വദേശമായ ജില്ല, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ തുടങ്ങിയവ.

2. വിദ്യാഭ്യാസ യോഗ്യതകള്‍

വിവിധ വിദ്യാഭ്യാസ യോഗ്യതകള്‍, റജിസ്റ്റര്‍ നമ്പര്‍, ലഭിച്ച മാര്‍ക്കുകള്‍, ശതമാനം, പരീക്ഷ ജയിച്ച മാസം വര്‍ഷം തുടങ്ങിയവ. (ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് തീയതി കാണിച്ചാൽ മതി)

3. വിലാസം

സ്ഥിരമായിട്ടുള്ളതും കത്തിടപാടുകള്‍ക്കുള്ളതുമായ വിലാസങ്ങള്‍.

4. തിരിച്ചറിയല്‍ േരഖയുമായി ബന്ധപ്പെട്ട വിവരങ്ങള്‍.

5. മൊെെബല്‍ േഫാണ്‍ നമ്പര്‍, ലാന്‍ഡ് െെലന്‍ നമ്പര്‍, ഇ മെയില്‍ െഎഡി. (മൊബൈൽ നമ്പർ നൽകി ഒടിപി വെരിഫിക്കേഷൻ നടത്തിയെങ്കിൽ മാത്രമേ മൊബൈലിലേക്ക് മെസ്സേജുകൾ വരികയുള്ളൂ).

6. മാതൃഭാഷ, അറിയാവുന്ന മറ്റു ഭാഷകള്‍.

7. െവയിറ്റേജുകളോ മറ്റു പരിഗണനകളോ ഉണ്ടെങ്കില്‍ അ ക്കാര്യങ്ങള്‍.

8. ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.

9. തൊഴില്‍ പരിചയം ഉണ്ടെങ്കില്‍ അക്കാര്യങ്ങള്‍.

10. േജാലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.

11. ഡിക്ലറേഷന്‍.

_REE0303

റജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ തസ്തികകൾക്ക് അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെയാണ്?

ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടുള്ള യോഗ്യരായ ഉ ദ്യോഗാർഥികൾക്ക് പിഎസ്‌സി വിജ്ഞാപനം വരുന്ന സമയത്ത്, അനുയോജ്യമായ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അതിനായി ഒറ്റത്തവണ റജിസ്ട്രേഷൻ പേജിൽ യൂസർ ഐഡിയും, പാസ്‌വേഡും നൽകി അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യണം.

∙ ഹോം പേജിൽ ഇടതു വശത്തായി ഫോട്ടോയുടെ താ ഴെ കാണുന്ന Notification എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിലവിൽ വിജ്ഞാപനം ചെയ്തിട്ടുള്ള സംസ്ഥാന/ ജില്ലാതലമുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ ലിങ്കുകൾ സ്ക്രീനിൽ തെളിയും. അതിൽ അപേക്ഷ സമർപ്പിക്കേണ്ട വിഭാഗം തിരഞ്ഞെടുത്താൽ ആ വിഭാഗത്തിൽ വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ കാറ്റഗറി നമ്പരുകളിലെ തസ്തികകളുടെ ലിസ്റ്റ് സ്ക്രീനിൽ തെളിയും.

∙ ഓരോ തസ്തികകളുടേയും വലതു ഭാഗത്തായി Check Eligibility എന്ന ബട്ടൻ കാണാം. ഉദ്യോഗാർഥി പ്രസ്തുത തസ്തികയ്ക്ക് അപേക്ഷ സമർപ്പിക്കാൻ യോഗ്യതയുണ്ടോ എന്ന്   ഈ ബട്ടൻ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്.

∙ ഉദ്യോഗാർഥി പ്രസ്തുത തസ്തികയ്ക്ക് അനുസരിച്ചുള്ള യോഗ്യത നേടിയതും അത് പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ളതുമായ വ്യക്തിയാണെങ്കിൽ Apply Now ബട്ടന്‍ തെളിയും അല്ലാത്ത പക്ഷം Ineligible ബട്ടൻ ആകും ദൃശ്യമാകുക.

∙ യോഗ്യരായ ഉദ്യോഗാർഥികൾക്ക് Apply Now ബട്ടൻ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പണവുമായി മുന്നോട്ടു പോകാവുന്നതാണ്. ഉദ്യോഗാർഥി പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള യോഗ്യതയും വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും താരതമ്യം ചെയ്താണ് റജിസ്ട്രേഷൻ സംവിധാനം ഉദ്യോഗാർഥിക്ക് പ്രസ്തുത തസ്തികയ്ക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതും  Apply Now ബട്ടൻ ദൃശ്യമാകുന്നതും.

അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി ഉ ദ്യോഗാർഥി യോഗ്യതകൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും പൂർണമായും പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുണ്ട് എ ന്ന് ഉറപ്പു വരുത്തണം.

തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കുന്നതെങ്ങനെയാണ്?

വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുടെ ത ത്തുല്യ യോഗ്യതയോ ഉയർന്ന യോഗ്യതയോ നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം  പി‌എസ്‌സി‌ നൽകിയിട്ടുണ്ട്. വിജ്ഞാപനത്തിൽ തത്തുല്യ യോഗ്യതയും പരിഗണിക്കും  എന്ന പരാമർശം  ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ അപേക്ഷ സമർപ്പിക്കുന്നവരെ യോഗ്യരായി പരിഗണിക്കുകയുള്ളൂ.

∙ ഒരു തസ്തികയ്ക്ക് തത്തുല്യ യോഗ്യത രേഖപ്പെടുത്തിയ ഉദ്യോഗാർഥിക്ക് അപേക്ഷ സമർപ്പണത്തിന് Check Eligibility ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോൾ Ineligible ബട്ടൻ ആയിരിക്കും ലഭിക്കുക.

∙ തുടർന്ന് മുന്നോട്ട് പോകുന്നതിനായി Ineligible ബട്ടനു  താഴെയുള്ള Why I am Ineligible? എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അതിന്റെ വലതു ഭാഗത്തായി Have Equivalent or Higher എന്ന ബട്ടനും തെളിയും. പ്രസ്തുത ബട്ടനിൽ ക്ലിക്ക് ചെയ്ത് ഉദ്യോഗാർഥിക്ക് അപേക്ഷാ സമർപ്പണവുമായി മുന്നോട്ട് പോകാം.

∙ തുടർന്നുള്ള ഘട്ടത്തിൽ ഉദ്യോഗാർഥി നിർദിഷ്ടയോഗ്യതയ്ക്ക് പകരം നേടിയിട്ടുള്ള തത്തുല്യ യോഗ്യത പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള യോഗ്യതകളുടെ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുത്ത് നൽകേണ്ടതാണ്.

പരീക്ഷകൾക്ക് കൺഫർമേഷൻ നൽകുന്നത്

പരീക്ഷകൾക്ക് കൺഫർമേഷൻ നൽകാൻ ഉദ്യോഗാർഥികൾ പ്രൊഫൈലിൽ പ്രവേശിച്ചാൽ കൺഫർമേഷൻ എന്ന കോളത്തിൽ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ദൃശ്യമാകും.

∙ പരീക്ഷ എഴുതുമെന്ന് ഉറപ്പില്ലാത്തവർ കൺഫർമേഷ ൻ നൽകാൻ പാടില്ലെന്നും കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതിയില്ലെങ്കിൽ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ ശേഷം ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പരീക്ഷ എഴുതാതിരിക്കുന്നത് പി‌എസ്‌‌സിക്ക് ഭീമമായ സാമ്പത്തിക നഷടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ പരിഷ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

∙ സാധാരണഗതിയില്‍ പരീക്ഷ നടക്കുന്നതിന് രണ്ടോ മൂന്നോ മാസം മുൻപ് കൺഫർമേഷൻ നൽകേണ്ടതുണ്ട്. ഹാൾടിക്കറ്റ് പ്രൊഫൈലിൽ ഏത് ദിവസം മുതൽ ലഭിച്ചു തുടങ്ങും എന്നുള്ളത് കൺഫർമേഷൻ നൽകുന്ന ദിവസം അറിയാൻ സാധിക്കും.

∙ കൺഫർമേഷൻ സമർപ്പിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ന്യായമായ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതെ വരികയും ചെയ്തവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎസ്‌സിക്ക് അപേക്ഷ നൽകാം.

പരീക്ഷ കഴിഞ്ഞതിനു ശേഷമുള്ള തൊട്ടടുത്ത ദിവസങ്ങളിൽതന്നെ നിശ്ചിത രേഖകൾ സഹിതം പിഎസ്‌സി പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകണം. അപേക്ഷ പരിശോധിച്ച് വ്യക്തമായ കാരണത്താലാണ് പരീക്ഷയിൽ നിന്നു വിട്ടുനിന്നതെന്ന് ബോധ്യപ്പെട്ടാൽ ശിക്ഷാ നടപടിയിൽ നിന്ന് ഒഴിവാക്കും.

പരീക്ഷകൾക്കുള്ള ഹാള്‍ ടിക്കറ്റ്

പരീക്ഷയ്ക്ക് ഹാജരാകുമെന്ന് കൺഫർമേഷൻ സമർപ്പിച്ചിട്ടുള്ള തസ്തികകളുടെ പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർഥികൾ തങ്ങളുടെ റജിസ്ട്രേഷൻ പ്രൊഫൈലിലൂടെ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്.

∙ അതിന് ആദ്യം റജിസ്ട്രേഷൻ പേജിൽ ലോഗിൻ ചെയ്യുക.

∙ Admission Ticket കോളത്തിൽ ക്ലിക്ക് ചെയ്ത് തസ്തികയുടെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തതെടുക്കുക.

ഒറ്റത്തവണ റജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ അകറ്റുന്നതിന് സംവിധാനം ഉണ്ടോ?

ഇക്കാര്യത്തിന് പി‌എസ്‌സി‌ യുടെ കോൾ സെന്ററുമായോ അ ടുത്തുള്ള ജില്ല/മേഖലാ ഓഫിസുമായോ ബന്ധപ്പെടാവുന്ന താണ്. ഒറ്റത്തവണ റജിസ്ട്രേഷൻ സംബന്ധിച്ച മാർഗനിർദേശങ്ങൾ പിഎസ്‌സി യുടെ വെബ്സൈറ്റിലും ലഭ്യമാണ്.

പിഎസ്‌സി‌യുടെ കോൾ സെന്റര്‍ നമ്പരുകള്‍:

 0471 2444428, 0471 2444438, 0471 2555538.

െവബ്െെസറ്റ്:  www.keralapsc.gov.in

റജിസ്ട്രേഷൻ പ്രൊഫൈലിൽ നൽകിയിട്ടുള്ള വിവരങ്ങളിലെ തെറ്റുകൾ തിരുത്താൻ എന്താണ് ചെയ്യേണ്ടത്?

ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തി ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ നൽകിയിട്ടുള്ള വിവരങ്ങളിലെ തെറ്റുകൾ തിരുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സൗകര്യം നൽകിയിട്ടുണ്ട്.

എന്നാൽ, റജിസ്ട്രേഷൻ കഴിഞ്ഞ് ഏതെങ്കിലും ത സ്തികയ്ക്ക് അപേക്ഷിച്ചു കഴിഞ്ഞാൽ പ്രൊഫൈലിലെ വിവരങ്ങൾ സ്വമേധയാ ലോക്ക് ചെയ്യപ്പെടും.

അതിനുശേഷം പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് തിരുത്താന്‍ കഴിയില്ല. പ്രൊഫൈലിൽ  നിന്നു പ്രൊഫൈൽ കറക്‌ഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അടുത്തുള്ള പി‌എസ്‌സി ഓഫിസിൽ തിരുത്തലിനുള്ള അപേക്ഷ നൽകാവുന്നതാണ്.

പിഎസ്‌സി പരീക്ഷയുടെ ഉത്തരകടലാസിന്റെ ഫോട്ടോകോപ്പി കിട്ടാൻ എന്തു ചെയ്യണം ?

പരീക്ഷ എഴുതിയ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മാത്രമേ ഫോട്ടോകോപ്പിക്കു അപേക്ഷിക്കാൻ സാധിക്കൂ. റാങ്ക് ലിസ്റ്റ് അംഗീകരിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കുകയും  വേണം. അപേക്ഷ ഫീസ് 315 രൂപ.

ഇത് 0051-psc-800-statepsc-99-other receipts എന്ന അക്കൗണ്ട് ഹെഡിൽ ഒടുക്കി ഒറിജിനൽ ചെല്ലാൻ സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷിക്കണം. ഫോറം വെബ്സൈറ്റിൽ ലഭ്യമാണ്. സ്വന്തം ഉത്തരകടലാസിന്റെ കോപ്പി മാത്രമേ ഇങ്ങനെ ലഭിക്കൂ.

- മന്‍സൂര്‍ അലി, കരിയര്‍ കണ്‍സൽറ്റന്‍റ്