ADVERTISEMENT

ഹിമാലയൻ പർവതങ്ങളുടെ ഇടുക്കുകളുടെ ഉയരങ്ങളിൽ നല്ല അസ്സല് തേൻ കിട്ടും. കാട്ടുതേൻ അതിന്റെ ഏറ്റവും പവിത്രവും വിലപ്പെട്ടതുമായ രൂപത്തിൽ. അതൊക്കെ കെട്ടുകഥകളാണെന്ന് കരുതേണ്ട, ഇവിടെയുണ്ട് മഞ്ഞിൻ പാളികളിൽ പോലും തേൻമധുരം നിറയ്ക്കുന്ന തേൻകൂടുകൾ. അത് ശേഖരിക്കാനുമുണ്ട് ജീവന്‍ പണയം വച്ച് ഹിമാലയസാനുക്കളുടെ ഉയരങ്ങളിൽ തൂങ്ങിയാടുന്ന ചിലജീവിതങ്ങൾ. ഇന്ന് ആ കണ്ണിയില്‍ കേവലം രണ്ടു പേര്‍ മാത്രം, 57 കാരനായ മൗലിധനും 40 കാരനായ അസ്ധനും. നേപ്പാളിലെ ഹിമാലയത്തോട് ചേര്‍ന്നുള്ള ' സദ്ദി ' എന്ന ഗ്രാമത്തിലെ ആദിവാസി വിഭാഗമാണ് ഇവിടെ 400 അടി ഉയരത്തില്‍ നിന്ന് മലമുകളിലെ പാറക്കെട്ടുകളിലുള്ള തേനീച്ചക്കൂട്ടിൽ നിന്ന് തേൻ ശേഖരിക്കുന്നത്.

honey1

മുളകള്‍ ചേര്‍ത്തു കെട്ടിയ വലിയ എണിയിലൂടെ കയറിയാണ് ഇവർ കൂടിന് അടുത്തെത്തുന്നത്. കയ്പേറിയ ജീവിതാനുഭവങ്ങളും ജീവിതത്തിനോടുള്ള കാഴ്ചപ്പാടുകളും ഇവരെ ഭയമില്ലാതെ ഈ ജോലി ചെയ്യാൻ പ്രാപ്തരാക്കുന്നു. മലയിടുക്കുകളിൽ ലോകത്തെ ഏറ്റവും വലിയ തേനീച്ചകളുടെ ആക്രമണം നേരിട്ട് സൂക്ഷ്മമായി അതിസാഹസികമായി തേന്‍ ശേഖരിക്കുന്ന വലിയ ഒരു ജനവിഭാഗമുണ്ടായിരുന്നു. അവരിലെ അവസാനകണ്ണികളാണ് "മൌലി ധന്" അദ്ദേഹത്തിന്‍റെ ശിഷ്യന്‍ "അസ്ധനും". തൊഴിലിലെ അപകടവും, വരുമാനക്കുറവും മൂലം എല്ലാവരും ഈ രംഗം വിട്ടെങ്കിലും ഇവര്‍ രണ്ടുപേരും ഇന്നും ഇതിൽ തുടരുകയാണ്.  

honey3
ADVERTISEMENT

മൌലി 15 മത്തെ വയസ്സ് മുതല്‍ ഈ തൊഴിലില്‍ വ്യാപൃതനാണ്. പിതാവില്‍ നിന്നാണ് അദ്ദേഹം ഹിമാലയത്തിന്റെ ഉയരങ്ങളില്‍നിന്നു തേന്‍ ശേഖരിക്കുന്ന വിദ്യ മനസ്സിലാക്കിയത്.
ഒരു തവണ കയറിയിറങ്ങുമ്പോള്‍ 20 കിലോ തേന്‍ വരെ ലഭിക്കാറുണ്ട്. വിദേശ മാര്‍ക്കറ്റു കളില്‍ ഹിമാലയത്തിലെ തേനിനു വലിയ മാര്‍ക്കറ്റാണ്. ഒരു കിലോക്ക് 15000 രൂപ വരെ വിലയുണ്ട്‌. അപിസ് ഡോർസെറ്റ എന്ന ലോകത്തെ ഏറ്റവും മുന്തിയ ഇനം തേനാണ് ഇവയില്‍ നിന്നും ലഭിക്കുന്നത്. തേനീച്ചകളുടെ ആക്രമണം അതിജീവിക്കാന്‍ പ്രത്യേക പരിശീലനവും മുന്‍കരുതലുകളും ആവശ്യമാണ്. പക്ഷെ കൈവിട്ടാൽ തീരുന്നത് ജീവിതമാണ്. നാഷണല്‍ ജ്യോഗ്രഫി ചാനല്‍ നിര്‍മ്മിച്ച ഡോക്യുമെന്‍ററിയില്‍ ഇവരുടെ ജീവിതവും സാഹസികതയും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

honey4

കടപ്പാട്: നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT