ADVERTISEMENT

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ അരങ്ങേറിയ ‘തേപ്പ്’ നാടകത്തിന് സാക്ഷിയാകേണ്ടി വന്ന പാവം വരൻ തേപ്പ് കാരി പോയതിന്റെ സന്തോഷം റിസപ്ഷൻ കേക്ക് മുറിച്ച് ആഘോഷിച്ചു. ഒരു തേപ്പുകാരി പോയാൽ ആരും വിഷമിക്കരുത് ഇങ്ങനെ നല്ല സന്തോഷത്തോടെ സമാധാനമായി സാധാരണ ജീവിതത്തിലേക്ക് വരണമെന്ന് ഗുരുവായൂർ തേപ്പ് സ്റ്റോറിയിലെ ദൃക്സാക്ഷിയുടെ ഈ ക്ലൈമാക്സ് തെളിയിക്കുന്നു. മായ എന്ന മഹാ ദുരന്തം തലയിൽ നിന്നൊഴിഞ്ഞതിന്റ ഒരു ചെറിയ സെലിബ്രേഷൻ എന്നാണ് ഷിജിൽ പങ്കുവച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു കൊടുങ്ങല്ലൂര്‍ കുടുന്നപ്പള്ളി വീട്ടില്‍ സതീശന്റെ മകന്‍ ഷിജിലും മുല്ലശ്ശേരി മാമ്പുള്ളി ഹരിദാസിന്‍റെ മകള്‍ മായയും തമ്മിലുള്ള വിവാഹം. പക്ഷെ വിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഇരുവരും നടയില്‍ നിന്ന് തൊഴാന്‍ നില്‍ക്കുമ്പോൾ കെട്ടിയ താലി ഊരി ഷിജിലിന്റെ കയ്യിൽ കൊടുത്ത് കാമുകന്റെയൊപ്പം പോകുകയായിരുന്നു വധു.

shijil002

കല്യാണ റിസപ്ഷനും കേക്ക്മുറിയും ഫോട്ടോ എടുപ്പുമെല്ലാം വെള്ളത്തിലായെങ്കിലും റിസപ്ഷനുവേണ്ടി ഓർഡർ ചെയ്ത കേക്ക് കുടുംബത്തിലെ കുട്ടികളും ബന്ധുക്കളും എല്ലാം ആയി ആഘോഷിക്കാനായിരുന്നു ഷിജിലിന്റെ തീരുമാനം.

ADVERTISEMENT

വിവാഹം മുടങ്ങിയപ്പോൾ അഭിമാനക്ഷതവും ചതിയും പറഞ്ഞ് വരന്‍റെ ആളുകളും വധുവിന്‍റെ ബന്ധുക്കളും തമ്മില്‍ സംഘർഷമായിരുന്നു. സംഭവം അറിഞ്ഞു എത്തിയ ഗുരുവായൂര്‍ പോലിസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക്‌ കൊണ്ട് പോയി. അവിടെ നടന്ന ചര്‍ച്ചയില്‍ വരന്‍റെ അച്ഛന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം തങ്ങള്‍ക്ക് ലാഭിക്കണമെന്ന് ആവശ്യപ്പെട്ടു ചര്‍ച്ചയ്ക്കൊടുവില്‍ 8 ലക്ഷം രൂപയ്ക്ക് തീരുമാനമായി ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്ന് വധുവിന്‍റെ അച്ഛന്‍ സമ്മതിച്ചു കരാര്‍ ഒപ്പിട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു.

 

ADVERTISEMENT

ഇതിലും മികച്ച ‘തേപ്പ്’ സ്വപ്നങ്ങളിൽ മാത്രം! കെട്ടുകഴിഞ്ഞ് പത്തുമിനിട്ടിൽ താലി ഊരി വരന് നൽകി വധു കാമുകനൊപ്പം പോയി

ADVERTISEMENT
ADVERTISEMENT