ADVERTISEMENT

ഫ്രീക്ക് പെണ്ണും ചെക്കനും സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ ഓളം ഇനിയും അടങ്ങിയിട്ടില്ല. ഒരു അഡാർ ലൗവിലെ തട്ടു പൊളിപ്പൻ ഗാനമായ ‘ഫ്രീക്ക് പെണ്ണിനെ’ ഡിസ്‍ലൈക്കിലേറ്റിയതായിരുന്നു വിനോദ ലോകം അടുത്തിടെ കണ്ട ഏറ്റവും വലിയ വാർത്ത. പാട്ട് അത്രകണ്ട് ദഹിക്കാത്ത ട്രോളൻ‌മാർ ഈ പുതിയ ഗാനത്തെ ട്രോൾമഴയിൽ മുക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ പ്രിയയുടെ കണ്ണിറുക്കൽ ഗാനമായ ‘മാണിക്യ മലരായ പൂവിന്’ ലഭിച്ച അത്രയും സ്വീകാര്യത ഫ്രീക്ക് പെണ്ണിന് ലഭിച്ചില്ലെന്നതാണ് സത്യം.

എന്നാൽ അതൊന്നുമല്ല പുതിയ വിശേഷം. ഫ്രീക്ക് പെണ്ണിന് സോഷ്യൽ മീഡിയയിലടക്കം സമ്മിശ്രപ്രതികരണം ലഭിക്കുമ്പോൾ അതിന്റെ കവർ സോംഗ് പ്രേക്ഷകശ്രദ്ധ നേടുകയാണ്. മ്യൂസിക്കൽ ഡാൻസ് കവറായെത്തിയ ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയ നൽകുന്നത്. 

ADVERTISEMENT

വിപിൻ വേണുഗോപാല്‍ എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച കവര്‍ സോംഗിന്റെ പ്രധാന പ്രത്യേകത  കിടിലൻ ഡാൻസ് ആണ്. അയ്യപ്പദാസ് വി പി, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് എന്നിവരാണ് വീഡിയോയില്‍ തകര്‍പ്പൻ ഡാൻസ് കാഴ്‍ചവച്ചിരിക്കുന്നത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT