മൂന്ന് ദിവസം കൊണ്ട് വീടിനു മുന്നിലൊരു കിടിലൻ പുൽത്തകിടിയുണ്ടാക്കാം. അതും ആവശ്യം കഴിഞ്ഞാൽ ഇല പറിച്ച് ആരോഗ്യകരമായ സാലഡോ തോരനോ വയ്ക്കാവുന്ന അടിപൊളി പുൽത്തകിടി. പെട്ടെന്ന് മുളയ്ക്കുന്ന തിന, ചാമ എന്നിങ്ങനെയുള്ള ചെറുധാന്യങ്ങളാണ് ഇൻസ്റ്റന്റെ പുൽത്തകിടിയുണ്ടാക്കാൻ ഉപയോഗിക്കേണ്ടത്.

പുൽത്തകിടി നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് ഇളക്കി മണലും ചാണകപ്പൊടിയും ചേർത്ത് തയാറാക്കുക. തിന പോലുള്ള ഏതെങ്കിലും ചെറുധാന്യത്തിന്റെ (Millet) വിത്ത് ഒരു മണിക്കൂർ കുതിർത്തുവച്ചശേഷം വിതയ്ക്കുക. കൃത്യമായി നനയ്ക്കുക. ഇത്രയും മതി ഒരു സൂപ്പർ പുൽത്തകിടിക്ക്. രണ്ടോ മൂന്നോ ദിവസം കൊണ്ട് വിത്ത് മുളയ്ക്കും. അത്രയുംതന്നെ സമയത്തിനുള്ളിൽ ഒരേ ഉയരത്തിൽ വളരുകയും ചെയ്യും. ഇലയുടെ ആകൃതിയും നിറവും വ്യത്യാസം വേണമെങ്കിൽ ചീരയോ ഗോതമ്പോ ഒക്കെ നടാം. ഇൻസ്റ്റന്റ് പുൽത്തകിടി നിലത്തു മാത്രമല്ല ചട്ടിയിലും ടെറസ് ഗാർഡനിലും ഒക്കെ നിർമിക്കാം.

ADVERTISEMENT

‘എന്റെ ഇരട്ടക്കൺമണികൾ പറയും അവർക്കിനിയും ഒരു വാവ കൂടി വേണമെന്ന്’; നാമൊന്ന്, നമുക്കായീ നാല് സ്വർഗങ്ങൾ

സ്വവർഗ പ്രണയത്തിന് തടസമായി വീട്ടുകാർ, വില്ലനായി കാൻസറും; 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ ഒന്നായി

ADVERTISEMENT

 ഈ പ്രൊഫഷനിലുള്ളവരെ സൂക്ഷിക്കുക! അവിഹിതമുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

വിഷമ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായതാണ്, പക്ഷേ ആ ബന്ധം നീണ്ടു പോയില്ല; സീമ ജി. നായർ

ADVERTISEMENT