Wednesday 26 June 2019 06:05 PM IST : By സ്വന്തം ലേഖകൻ

കുറിപ്പടിയിലെ മരുന്നിനു പകരം മറ്റൊരെണ്ണം; ഡോസ് കൂടി കുഞ്ഞാവ ആശുപത്രിയിൽ; അമ്മമാർ അവഗണിക്കരുത് ഈ കുറിപ്പ്

medicine

അധികമായാൽ അമൃതും വിഷമാമെന്ന പ്രയോഗം അന്വർത്ഥമാകുന്നത് നാം ശരീരത്തിൽ മരുന്നുകളുടെ കാര്യത്തിലാകും. പ്രത്യേകിച്ച് നമ്മുടെ കുഞ്ഞോമനകളുടെ ശരീരത്തിൽ പ്രയോഗിക്കുന്ന മരുന്നുകൾ. അളവ് അണുവിടയൊന്നു തെറ്റിയാൽ ഉപയോഗിക്കുന്ന മെഡിസിൻ മാറിപ്പോയാൽ ഒരു പക്ഷേ അത് വലിയ അപകടങ്ങളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.

കുട്ടികളിലെ ഛർദ്ദിക്ക് നിർദ്ദേശിച്ച മരുന്നിന് പകരം മെഡിക്കൽ സ്റ്റോറുകാരൻ നൽകിയത് അതേ ഗുണമുള്ള മറ്റൊരു ബ്രാൻഡ്. പക്ഷേ അതു സ്വീകരിച്ച കുഞ്ഞാവ അപകട ഘട്ടത്തിലൂടെ കടന്നു പോയ അനുഭവം പറയുകയാണ് ഡോക്ടർ സുനിൽ പികെ. ആ നിമിഷങ്ങളിൽ കുഞ്ഞിന്റെ മാതാപിതാക്കൾ അനുഭവിച്ച ടെൻഷനെക്കുറിച്ചും ഡോക്ടർ തുറന്നു പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ആദ്യമായി ഇന്നലെ എനിക്ക് ഒരു മരുന്നിന്റെ പ്രത്യേക ബ്രാൻഡ് (Particular strength) നിരോധിക്കണം എന്ന് തോന്നി.

കുട്ടികൾക്ക് ഛർദ്ദിക്കും തികട്ടി വരുന്നതിനുമൊക്കെ ഡോക്ടർമാർ വ്യാപകമായി നിർദ്ദേശിക്കുന്ന ഒന്നാണ് ,താരതമ്യേന സുരക്ഷിതമായ ഡോംപെരിഡോൺ(Domperidone ) എന്ന മരുന്ന്. ഇന്നലെ കേവലം നാൽപ്പത്തി അഞ്ച് ദിവസം പ്രായമുള്ള ഒരു കുഞ്ഞിന് ഞാൻ ആ മരുന്ന് എഴുതി. ബ്രാക്കറ്റിൽ അതിന്റെ സ്ട്രെങ്ത്തും. അഞ്ചു മില്ലി ലിറ്ററിൽ അഞ്ചു മില്ലിഗ്രാം.അതായത് ഓരോ മില്ലി മരുന്നിലും ഒരു മില്ലിഗ്രാം വീതം.

ഈ മിസ്റ്റർ ഇന്ത്യക്ക് ചാക്കോച്ചനുമായൊരു ബന്ധമുണ്ട്! ബോഡി ബിൾഡിങ്ങിൽ നാടിന് അഭിമാനമായി മറ്റൊരു ചാക്കോച്ചൻ

‘അണുകുടുംബമെന്തിന്, ഒരാൾക്കൊരാൾ കരുതലാകട്ടെ’; ജോസഫിനും നീനയ്ക്കും ദൈവം കനിഞ്ഞു നൽകിയത് അഞ്ച് മണിമുത്തുകളെ

‘ഉരുക്കു വനിതയെ ഞാനീ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു’; മകളുണ്ടായ സന്തോഷം പങ്കുവച്ച് ബിബിൻ ജോർജ്

കുറേക്കഴിഞ്ഞ് ഏറെ പരിഭ്രാന്തനായി ആ കുഞ്ഞാവയുടെ അച്ഛൻ വിളിച്ചു. ഞാൻ പറഞ്ഞതുപോലെ കുഞ്ഞിന് 0.75 മില്ലി (മുക്കാൽ ഫില്ലർ) മരുന്നു കൊടുത്തു. ഞാൻ എഴുതിയ ബ്രാൻഡ് ഇല്ലാതിരുന്നതിനാൽ മറ്റൊരു ബ്രാൻഡാണ് മെഡിക്കൽ ഷോപ്പുകാർ കൊടുത്തത്.ആ മരുന്നു ബോട്ടിൽ വായിച്ചപ്പോൾ ഓരോ പ്രായത്തിലും കൊടുക്കേണ്ട അളവ് ശ്രദ്ധിച്ച അദ്ദേഹത്തിന് ,കുഞ്ഞിന് കൊടുത്ത ഡോസ് കൂടിപ്പോയോ എന്ന് സംശയം.

" ഏത് ബ്രാൻഡ് ആണ് കിട്ടിയത്?"

" ........ ബേബി "

ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഞാൻ ഞെട്ടിയത് അയാൾക്കും മനസ്സിലായിക്കാണണം.

ഞെട്ടിയത് മറ്റൊന്നും കൊണ്ടല്ല. ഈ പറഞ്ഞ ബ്രാൻഡിൽ ഒരു മില്ലി മരുന്നിൽ പത്തു മില്ലി ഗ്രാം ഡോംപെരിഡോൺ ആണുള്ളത്. അതായത് സാധാരണ സിറപ്പിൽ ഉള്ളതിനേക്കാൾ പത്തിരട്ടി.

0.75 മില്ലിഗ്രാമിന്റെ സ്ഥാനത്ത് 7.5 മില്ലിഗ്രാം മരുന്നാണ് ആ കുഞ്ഞാവയ്ക്ക് കിട്ടിയത്. രാത്രി തന്നെ ആ വാവയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അവർ. കുഞ്ഞാവ നിരീക്ഷണത്തിലാണ്.നിലവിൽ സുഖമായിരിക്കുന്നു.( അവർക്ക് രാത്രിയിൽ എറണാകുളം ജനറൽ ആശുപത്രി വരെ പോവുക എന്നത് ബുദ്ധിമുട്ടായിരുന്നു.)

എത്ര മാത്രം സമ്മർദ്ദത്തിലൂടെയാണ് ആ കുഞ്ഞാവയുടെ മാതാപിതാക്കൾ കടന്നു പോയിട്ടുണ്ടാവുക. ഇന്ന് രാവിലെ ആ അച്ഛനെ വിളിച്ച് വിവരം അറിയുന്നത് വരെ എനിക്കും ഒരു സമാധാനവുമില്ലായിരുന്നു.

ആ ബന്ധത്തിലെ പ്രതിസന്ധികൾ അതിജീവിച്ചു, ഈ ജീവിതത്തിന് മധുരം അൽപം കൂടുതലാണ്! രുചിയുടെ തന്ത്രികൾ മീട്ടും ‘വീണയുടെ ലോകം’

പൊളിച്ചു കളഞ്ഞില്ല ഓർമ്മകൾ! പുനർജ്ജനിച്ചു 150 വർഷം പഴക്കമുള്ള തറവാട്; ചിത്രങ്ങൾ

▪ ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?

✔ ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.

✔ ഫാർമസിസ്റ്റ്‌ മരുന്നോ ബ്രാൻഡോ മാറ്റി നൽകുന്നുവെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക. സബ്സ്റ്റിറ്റ്യൂഷൻ പലപ്പോഴും അപകടകരമാകാം. സിറപ്പിന് പകരം ഡ്രോപ്സ് നൽകുമ്പോഴും കൂടിയ അളവ് മരുന്ന് കുഞ്ഞിന് നൽകാനിടയാകുന്നു.

✔ തിരക്കിനിടയിൽ ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതരുത്. മരുന്നിനെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ വഴിയോ ഡോക്ടറോട് സംശയ നിവാരണം നടത്തുക.

✔ നിർദ്ദേശിക്കപ്പെട്ട അളവിലും , ഇടവേളകളിലും മരുന്നുകൾ കഴിയ്ക്കുക. എത്ര ദിവസങ്ങളിലേക്കാണോ മരുന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് അത്രയും ദിവസങ്ങൾ മരുന്ന് കഴിക്കുന്നതിൽ ശുഷ്കാന്തി കാണിക്കുക.

✔ ഒരു തവണ ഒരു ഡോക്ടറെ കണ്ട് മരുന്നു ചീട്ട് വാങ്ങിയാൽ ,അടുത്ത തവണ സമാനമായ അസുഖത്തിന് അതേ കുറിപ്പടിയിലെ മരുന്നു വാങ്ങി ഉപയോഗിക്കാതിരിക്കുക. സമാന ലക്ഷണങ്ങളോടെ പല വിധ അസുഖങ്ങൾ പ്രത്യക്ഷപ്പെടാം.

✔ മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നു വാങ്ങുന്നത് ഒഴിവാക്കുക. ഒരു മരുന്നുകടയിൽ ഫാർമസി കോഴ്സ് പാസായ ,നിർദ്ദിഷ്ട യോഗ്യതയുള്ള എത്ര പേർ മരുന്നെടുത്തു കൊടുക്കാൻ നിൽക്കുന്നുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ? പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്നത് പോലെ ,ഓരോ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് നൽകുന്നതാണ് ഫാർമസിയിലെ പണി എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ,കേവലം ഡോക്ടർമാരുടെ കുറിപ്പടി വായിക്കാനുള്ള അറിവ് മതി മരുന്നു കടയിൽ ജോലി ചെയ്യാൻ എന്ന് നാം എല്ലാം ധരിച്ചുവശാവുന്നത്.

#സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.