Thursday 27 March 2025 12:58 PM IST : By സ്വന്തം ലേഖകൻ

ലഹരിക്കടിമ, എംഡിഎംഎ വാങ്ങാന്‍ പണം നല്‍കിയില്ല; മാതാപിതാക്കളെ മര്‍ദിച്ച് മകന്‍; യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത് നാട്ടുകാർ

drug-use-malappuram

മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ മര്‍ദിച്ച് മകന്‍. യുവാവിനെ പൊലീസ് ലഹരി  വിമോചനകേന്ദ്രത്തിലേക്ക് മാറ്റി. നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.

അടുത്തിടെയാണ് യുവാവ് ലഹരിക്കടിമയായതെന്ന് കുടുംബം പറയുന്നു. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നത് മകനാണെന്നും കുടുംബം പറയുന്നു. അതിനിടെയാണ് തമാശയായി ലഹരി മരുന്ന് ഉപയോ​ഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. 

ലഹരി മരുന്ന് ഉപയോ​ഗം കൂടിയതോടെ ഇയാള്‍ ജോലിക്ക് പോവാതായി. തുടര്‍ന്ന് ലഹരിമരുന്ന് വാങ്ങാനായി വീട്ടിൽ നിന്നും പണം ചോദിക്കാൻ തുടങ്ങി.

ഒട്ടേറെ തവണ മാതാപിതാക്കളെ മർദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വയ്ക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാർ യുവാവിനെ പിടികൂടിയത്. താനൂർ പൊലീസാണ് ലഹരി വിമോചനകേന്ദ്രത്തിലേക്ക് മാറ്റിയത്.

Tags:
  • Spotlight