Sunday 03 March 2019 03:25 PM IST : By സ്വന്തം ലേഖകൻ

‘ഈ അവാർഡ് രണ്ടോ മൂന്നോ ആളുകൾ ചേർന്നു നിശ്ചയിക്കുന്ന ഒന്നല്ല’! പുരസ്കാര നിറവിൽ റഫീക്ക് അഹമ്മദ്

rafeek-new

വനിത ഫിലിം അവാർഡ്സിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം റഫീക്ക് അഹമ്മദിനാണ്. പുരസ്കാരം സ്വീകരിക്കാൻ അദ്ദേഹം കുടുംബത്തോടൊപ്പമാണ് എത്തിയത്. പുരസ്കാരത്തിന്റെ സന്തോഷം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കു വച്ചു.

‘കഴിഞ്ഞ വർഷം ആമി, അങ്കിൾ, ക്യാപ്റ്റൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്കു വേണ്ടി ഞാനെഴുതിയ ഗാനങ്ങൾ പൊതുവെ സ്വീകരിക്കപ്പെട്ടു എന്നതിൽ സന്തോഷമുണ്ട്. വനിതയുടെ ഈ അവാർഡ് രണ്ടോ മൂന്നോ ചെറിയ ആളുകൾ ചേർന്നു നിശ്ചയിക്കുന്ന ഒന്നല്ല എന്നതും ഒരു ഗ്യാലപ് പോളിലൂടെ തീരുമാനിക്കപ്പെട്ടതാണെന്നുമുള്ളത് മധുരം തരുന്നു. വനിതയ്ക്ക് നന്ദി. ഗാനാസ്വാദകർക്കും’.– അദ്ദേഹം കുറിച്ചു.