ADVERTISEMENT

കുറച്ചുദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍ അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു. മീശ പോലും മുളയ്ക്കാത്ത മലയാളി പയ്യന്റെ മുന്നിൽ വച്ച് റിമി ടോമിയെ എടുത്തുപൊക്കിയ കഥ വിളമ്പി. ഇതോടെ മാലോകരെ സാക്ഷി നിർത്തി അവൻ ഷാരൂഖിനെ കൈകളിൽ കോരിയെടുത്തു, എന്നിട്ടു ചോദിച്ചു... ‘ഇങ്ങനല്ലേ ഷാരൂഖ് ജി അന്നു റിമി ടോമിയെ എടുത്തുയർത്തിയത്’ എന്ന്?

സി ടിവിയുടെ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ താരമായ മലയാളി പയ്യൻ വൈഷ്ണവ് ഗിരീഷാണ് അന്ന് എടുത്തു പൊക്കലിലൂടെ വാർത്തകളിൽ ഇടംനേടിയത്. പുതിയ ചിത്രമായ ‘ജബ് ഹാരി മെറ്റ് സേജൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഷാരൂഖ് ഷോയിൽ പങ്കെടുക്കാനെത്തിയത്.

ADVERTISEMENT

ഷോയിലെ മൽസരാർഥികൾക്കൊപ്പം ഷാരൂഖ് ആടുകയും പാടുകയും ചെയ്തു. ഇതിനിടയിലാണ് വൈഷ്ണവ് ഷാരൂഖിനെ എടുത്തുപൊക്കിയത്. സിനിമയിൽ നായികമാരെ എടുത്തുപൊക്കിയിട്ടുളള ഷാരൂഖിന് തന്നെ ഒരു പയ്യൻ കൂളായി എടുത്തുപൊക്കിയപ്പോൾ ചിരിയടക്കാനും കഴിഞ്ഞില്ലെന്നാണ് സെറ്റിലുള്ളവർ പറയുന്നത്. സരിഗമപയുടെ എപ്പിസോഡിന്റെ രസകരമായ ആ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. വിഡിയോ കാണാം;

ഇന്ത്യന്‍ ഐഡോള്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഏവരുടെയും മനം കവർന്ന മൽസരാർഥിയാണ് വൈഷ്ണവ്. സരിഗമപയിലും വൈഷ്ണവ് ഇതേ നേട്ടം ആവർത്തിക്കുകയാണ്. മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവിന്റെ പാട്ട് ജഡ്ജസും കാണികളും
അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. ഐ ഹെയ്റ്റ് ലവ് സ്റ്റോറിസ് എന്ന ചിത്രത്തിലെ ‘ബിന്‍ തേരെ’ എന്ന പാട്ട് പാടിയാണ് വൈഷ്ണവ് ഏവരുടെയും കൈയ്യടി നേടിയത്.

ADVERTISEMENT

നല്‍കാം ഒരു സൂപ്പർ കയ്യടി! സരിഗമപയുടെ ഓഡിഷൻ റൗണ്ടിൽ വിധികർത്താക്കളെ ഞെട്ടിച്ച് ഈ മലയാളി താരം

റിമി ടോമിക്കിട്ട് ചെയ്തതിന് ഷാരൂഖിന് കിട്ടി! വൈറലാകുന്ന ഫോട്ടോ

ADVERTISEMENT
ADVERTISEMENT