‘‘വിവാഹശേഷം ഗിഫ്റ്റ് കൊടുക്കലും സർപ്രൈസുകളും ഒക്കെയായുള്ള ഫാന്റസി പിരിയഡ് സാവധാനം മങ്ങി തുടങ്ങുന്ന ഒരു സമയമുണ്ട്. ആ സമയത്ത് കറക്ടായി ആദു വന്നു. അതോടെ മറ്റൊരു സ്റ്റേജ് തുടങ്ങി. ഞങ്ങൾ ഭയങ്കര എക്സൈറ്റഡ് ആയി.’’ ആദു വന്നപ്പോൾ സത്യത്തിൽ ഞെട്ടിയത് ഞാനാണ് എന്ന് സമ. ‘‘കുഞ്ഞിനെ നോക്കാൻ വന്ന ആയയെ മൂന്നാം ദിവസം ഇച്ച പറഞ്ഞു വിട്ടു. പിന്നെ, ഇച്ച ആദുവിനെ ഏറ്റെടുക്കുകയായിരുന്നു. ഉമ്മുമ്മമാർ ചെയ്യുന്നതു പോലെ കാലിൽ കിടത്തി എണ്ണ തേച്ചു കൊടുക്കുക, കുളിപ്പിക്കുക, കുഞ്ഞിന്റെ വസ്ത്രങ്ങൾ കഴുകുക അങ്ങനെ എല്ലാം ചെയ്തു. കുഞ്ഞുങ്ങളെയും കൊണ്ട് പുറത്ത് പോകുന്നത് എനിക്കൊരു പ്രശ്നമേയല്ല. കാരണം എനിക്ക് ഒന്നും നോക്കേണ്ട.’’
ഉണ്ണി മുകുന്ദനെ ഭർത്താവാക്കാൻ പോകുന്ന യുവനടി ഇതാണ്! സ്വാതി നിത്യാനന്ദ പിടിച്ച പുലിവാല്
‘‘ആദു ഉണ്ടാകും മുൻപ് ഡോക്ടർ പറഞ്ഞു പ്രസവ സമയത്ത് ഭർത്താവിന് കൂടെ നിൽക്കാൻ ഓപ്ഷൻ ഉണ്ട് എന്ന്. ഞാനത് ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. ഞങ്ങളുടെ ആദു ഇപ്പോൾ എൽകെജിയിൽ ആയി. ഹയ മസ്റീൻ എന്ന ഹയ മോൾക്ക് ഒന്നര വയസ്സ്. ഹയജ നിച്ച സമയത്തും ഞാൻ നാലു മാസം ബ്രേക്ക് എടുത്ത് കൂടെ നിന്നിരുന്നു. ഒരു പെൺകുട്ടിയെ വല്ലാതെ ഞാൻ ആഗ്രഹിച്ചിരുന്നു. മകൾക്കു വേണ്ടി ഷോപ്പ് ചെയ്യുക, മകളുടെ സ്നേഹം അനുഭവിക്കുക ഒക്കെ ഞാൻ ആസ്വദിക്കുന്നുണ്ട്. വന്നു വന്ന് ‘ഡാഡാ’ എന്ന വിളി അവൾ സ്റ്റൈൽ ആക്കി ‘ഡാ...’ എന്നാക്കുന്നില്ലേ എന്നൊരു സംശയമില്ലാതില്ല.’’- ആസിഫ് പറയുന്നു.
അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം;
‘വടക്കോട്ട് തലവച്ച് ഒരിക്കലും ഉറങ്ങരുത്’; അന്ധവിശ്വാസമല്ല, ആ ഉപദേശത്തിന് പിന്നിലൊരു രഹസ്യമുണ്ട്
‘ഞാൻ എത്തില്ലെങ്കിലും നീ മണവാട്ടിയായി അണിഞ്ഞൊരുങ്ങണം’; ഈ വിവാഹചിത്രം ലോകത്തെ കരയിപ്പിക്കുന്നു
നിങ്ങള്‍ കൊന്നതാണ്... കൊലപാതകി എന്നു വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്! വികാരനിര്‍ഭരമായ കുറിപ്പ്