Thursday 15 November 2018 05:26 PM IST : By സ്വന്തം ലേഖകൻ

‘വടക്കോട്ട് തലവച്ച് ഒരിക്കലും ഉറങ്ങരുത്’; അന്ധവിശ്വാസമല്ല, ആ ഉപദേശത്തിന് പിന്നിലൊരു രഹസ്യമുണ്ട്

vasthu

ഭൂമിയുടെ കാന്തികവലയം അടിസ്ഥാനമാക്കി മനുഷ്യർക്ക് ഏറ്റവും ഗുണകരമായ വാസ്തുനിയമങ്ങളിലൊന്ന് വടക്കോട്ട് തല വച്ച് ഒരിക്കലും ഉറങ്ങരുത് എന്നുള്ളതാണ്. തല ഉത്തരധ്രുവവും പാദം ദക്ഷിണധ്രുവവും ആയുള്ള ഒരു കാന്തമായാണ് മനുഷ്യശരീരത്തെ വാസ്തുശാസ്ത്രം കാണുന്നത്. അതുകൊണ്ട്, തല ഭൂമിയുടെ ഉത്തരധ്രുവത്തിലേക്ക് തിരിഞ്ഞിരിക്കുമ്പോൾ, രണ്ട് ഉത്തരധ്രുവങ്ങൾ തമ്മിൽ വികർഷിക്കുകയും മാനസിക പിരിമുറുക്കം, അസ്വസ്ഥമായ ഉറക്കം, മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം ഉണ്ടാകും. അതുകൊണ്ട് ദീർഘനേരത്തേക്ക് ഉറങ്ങുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ തല വടക്കോട്ട് വയ്ക്കരുത് എന്ന് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നു.

ശാസ്ത്രീയമായ വിശദീകരണം – തീവ്രത കൂടുതലുള്ള ഭൂമിയുടെ കാന്തിക ഉത്തരധ്രുവത്തിന് (ഭൂമിശാസ്ത്രപരമായി തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു) മനുഷ്യരിൽ, പ്രത്യേകിച്ച് തലച്ചോറിൽ ഒരു പോസിറ്റീവ് സ്വാധീനം ഉള്ളതിനാൽ ഉറങ്ങുകയോ ഇരിക്കുകയോ ചെയ്യുന്നത് തല തെക്കുഭാഗത്ത് വച്ചായിരിക്കണം.

അതുപോലെ കാന്തിക ദക്ഷിണധ്രുവ (ഭൂമിശാസ്ത്രപരമായി വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു) ത്തിന് നെഗറ്റീവ് സ്വാധീനം ഉള്ളതിനാൽ വടക്ക് ഭാഗത്ത് തല വച്ച് ഉറങ്ങുന്നത് വേെണ്ടന്നുവയ്ക്കണം.

ഉണ്ണി മുകുന്ദനെ ഭർത്താവാക്കാൻ പോകുന്ന യുവനടി ഇതാണ്! സ്വാതി നിത്യാനന്ദ പിടിച്ച പുലിവാല് 

വാസ്തുശാസ്ത്രമനുസരിച്ച്, പ്രപഞ്ചം സ്ഥിതിചെയ്യുന്നത് അനന്തമായ ശൂന്യതയിലാണ്. അതിന് പ്രത്യേകിച്ച് ദിക്കുകളൊന്നുമില്ല. എന്നാൽ, ഭൂമിയിൽ നിയതമായ എട്ട് പ്രധാന ദിക്കുകളുണ്ട്, അതെല്ലാം സൂര്യനെ അപേക്ഷിച്ചുള്ളതുമാണ്. കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവയാണവ. രണ്ടു ദിക്കുകൾ തമ്മിൽ ചേർന്നിരിക്കുന്ന മൂലകൾക്കും പ്രാധാന്യമുണ്ട്. കാരണം, രണ്ടു ദിക്കുകളിൽ നിന്നുമുള്ള ഉൗർജം അവിടെ ഒന്നിക്കുന്നുണ്ട്. വടക്കു കിഴക്ക് (ഇൗശാന), വടക്കു പടിഞ്ഞാറ് (വായവ്യ), തെക്കു പടിഞ്ഞാറ് (നൈരുധ്യ), തെക്കു കിഴക്ക് (ആഗ്നേയ) എന്നിവയാണവ.

വടക്കു നിന്ന് തെക്കു വരെയും കിഴക്കു നിന്ന് പടിഞ്ഞാറുവരെയും ഭൂമിയുടെ ഉപരിതലത്തിലൂടെ ഒരു ഗ്രിഡ് പോലെ കടന്നുപോകുന്ന അദൃശ്യമായ ഉൗർജ രേഖ കളെക്കുറിച്ചും വാസ്തുശാസ്ത്രത്തിന് കൃത്യമായ ധാരണകളുണ്ട്. ഇൗ രേഖകൾ സൃഷ്ടിക്കുന്ന വൈദ്യുതകാന്തിക മണ്ഡലം മനുഷ്യശരീരത്തെ ബാധിക്കുകയും ശരീരത്തിലെ അവയവങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഭൗമോപരിതലത്തിൽ ഒരു കെട്ടിടം നിർമിക്കുമ്പോൾ ഇൗ സംതുലനാവസ്ഥ ഭേദിക്കപ്പെടുന്നുണ്ട് എന്നാണ് വിശ്വാസം. കാരണം, ഭൗതിക നിർമിതി വൈദ്യുത കാന്തിക മണ്ഡലത്തിൽ ഒരു വിടവ് സൃഷ്ടിക്കുന്നു. അതുകൊണ്ട്, കോസ്മിക് ഉൗർജം അഥവാ പ്രാണ, കെട്ടിടത്തിലും അതിനു ചുറ്റും സുഖകരമായി വിന്യസിക്കപ്പെടേണ്ടതിന് ഇൗ സംതുലനാവസ്ഥ പുനഃസൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

ആസിഫ് അലിയെ വലച്ച് കുസൃതി കുരുന്നുകൾ; യൂട്യൂബിൽ ട്രെൻഡിങ്ങായി വനിതാ കവർഷൂട്ട് വിഡിയോ!

വിവരങ്ങൾക്ക് കടപ്പാട്;

ആർക്കിടെക്ട് ഇന്ദു സനോഷ്

സെയ്ൻ ആർക്കിടെക്ട്സ് & ഇന്റീരിയേഴ്സ്, കോഴിക്കോട്.

‘അമ്മക്കുരങ്ങിനെ രക്ഷിക്കാൻ നോക്കി, പക്ഷേ...’; ആ കുരങ്ങിന് പിന്നെയെന്ത് സംഭവിച്ചു? ഫൊട്ടോഗ്രാഫർ പറയുന്നു

‘ഞാൻ എത്തില്ലെങ്കിലും നീ മണവാട്ടിയായി അണിഞ്ഞൊരുങ്ങണം’; ഈ വിവാഹചിത്രം ലോകത്തെ കരയിപ്പിക്കുന്നു

നിങ്ങള്‍ കൊന്നതാണ്... കൊലപാതകി എന്നു വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്! വികാരനിര്‍ഭരമായ കുറിപ്പ്

ചുണ്ടിൽ, നെഞ്ചിൽ, സ്വകാര്യ ഭാഗങ്ങളിൽ മറ്റാരും തൊടരുതെന്ന് പറഞ്ഞു പഠിപ്പിക്കുക: മൂന്ന് വയസാകുമ്പോഴേ നൽകണം ഈ മുന്നറിയിപ്പുകൾ

‘ദയവായി എന്നെ കൊല്ലരുത്, അത്രയേറെ ഞാൻ നമ്മുടെ മക്കളെ സ്നേഹിക്കുന്നു’; കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് അവൾ പറഞ്ഞത്!