നാമൊന്ന്,നമുക്കൊന്ന് ’ ഒറ്റക്കുട്ടിയായാൽ എന്തൊക്കെ ഗുണങ്ങളാണ്. നല്ല വിദ്യാഭ്യാസം കൊടുക്കാം, സ്നേഹം ചിതറി പോകാതെ പൂർണമായി ഒരാളിലേക്ക് തന്നെ ചൊരിയാം. ഇതെല്ലാം നിൽക്കട്ടെ, ഒരു കുഞ്ഞായാൽ പിന്നെ വീണ്ടും പത്തുമാസത്തെ ബുദ്ധിമുട്ടുകളും, പ്രസവവും, അതിനു ശേഷമുള്ള ബഹളവും നീളുന്ന പരിഭവ പട്ടികകളും എല്ലാം നൈസായിട്ടങ്ങ് ഒഴിവാക്കാം.

ഇതൊക്കെ ഒരു വശത്ത് നടക്കുമ്പോൾ കുട്ടികളുടെ പൊട്ടിച്ചിരികൾ നിറയുന്ന, കുഞ്ഞികഥകളും പാട്ടുകളും ഒഴുകുന്ന, വാശി പിടിക്കുന്ന, ഉമ്മകൾ ഉതിരുന്ന ചില വീടുകളുമുണ്ട്. ഒന്നും രണ്ടും മൂന്നുമല്ല, നാലും മക്കളുള്ള ഒരമ്മയെ പരിചയപ്പെടാം. ഭൂമിയിൽ അവർ തീർത്ത സ്വർഗ്ഗത്തിലേക്ക് പോകാം. ഷൈൻ ഭാര്യ ടിസ മക്കളായ ലൂക്ക്, അന്ന, സാറ, പോൾ എന്നിവരുടെ കഥ...

**********************

‘‘ഒരുപാടു കുട്ടികൾ ഓടിക്കളിച്ച് വളരുന്ന ഒരു വീട് അതായിരുന്നു ഞങ്ങളുടെ സ്വപ്നം. ’’ കണ്ണമാലി കൊച്ചുപറമ്പിൽ ഷൈന്റെ ഭാര്യ ടിസ പറയുന്നു.

‘‘2007 ലാണ് വിവാഹം. അന്ന് ഞാൻ എംബിഎയ്ക്ക് പഠിക്കാൻ ചേരുന്നേയുള്ളൂ. അദ്ദേഹത്തിന് റിയൽ എസ്‌റ്റേറ്റ് ബിസിനസായിരുന്നു. ഒരുപാട് യാത്രകളുണ്ടാകും. ഇതിനെല്ലാമിടയിൽ വീട് നിറയെ കുട്ടികൾ വേണമെന്നത് തീവ്രമായി ആഗ്രഹിച്ചത് ഭർത്താവ് തന്നെയായിരുന്നു.

സ്വവർഗ പ്രണയത്തിന് തടസമായി വീട്ടുകാർ, വില്ലനായി കാൻസറും; 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ ഒന്നായി

 ഈ പ്രൊഫഷനിലുള്ളവരെ സൂക്ഷിക്കുക! അവിഹിതമുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

വിഷമ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായതാണ്, പക്ഷേ ആ ബന്ധം നീണ്ടു പോയില്ല; സീമ ജി. നായർ

ഈ പുൽത്തകിടി കൊണ്ട് രണ്ടുണ്ട് കാര്യം! ഭംഗിക്ക് ഭംഗിയും കറിക്ക് തോരനും

ആണിനെ കാത്തിരുന്നു, പെണ്ണിനെ കിട്ടി

shine
ലൂക്ക്, ടിസ, അന്ന, സാറ, പോൾ, ഷൈൻ

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആരോ പറഞ്ഞു, ടിസ്സയ്ക്ക് ആദ്യമുണ്ടാകുന്നത് ആൺകുട്ടി ആയിരിക്കും. അപ്പോൾ മുതൽ മനസ്സു പറഞ്ഞു ആദ്യത്തേത് ആണായിരിക്കും. പതുക്കെ ആ തോന്നൽ ഉറച്ചു. ജനിക്കും മുമ്പേ ഞങ്ങൾ അവനു പേരിമിട്ടു ‘ലൂക്ക്’.

പക്ഷേ, ആദ്യമുണ്ടായത് എന്റെ അന്നക്കുട്ടിയാണ്. അവളുടെ മുഖം കണ്ടതോടെ ആണ്‍കുട്ടി എന്നു പറഞ്ഞിരുന്നത് പോലും മറന്നേപോയി. രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് രണ്ടാമത് ഗർഭിണിയാകുന്നത്. ഇത്തവണ സാറ വന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അടുത്ത പ്രഗ്നൻസി. ഇത്തവണ ഞങ്ങൾ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചിരുന്നു, ആണായാലും പെണ്ണായാലും ദൈവം തരുന്നത് പൂർണമനസ്സോടെ വാങ്ങുക. എന്തായാലും മൂന്ന് മക്കൾ മതിയെന്നും മനസ്സിൽ ഉറപ്പിച്ചു.

 

പക്ഷേ, നമ്മൾ കരുതുന്നപോലെയല്ല ജീവിതമെന്ന് ഒരിക്കൽ കൂടി പഠിക്കാനുള്ള അവസരമായി അത്. മൂന്നാം മാസത്തിലെ സ്കാനിങ്ങിൽ തന്നെ ഇരട്ടക്കുട്ടികളാണെന്ന് മനസിലായി. പ്രസവം കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി രണ്ട് ആൺകുട്ടികൾ.

 

ഒരാൾക്കുള്ള പേര് നേരത്തെ കണ്ടു വച്ചിരുന്നതുകൊണ്ട് മറ്റേ പേര് ൈബബിളിൽ നിന്നു തന്നെ എടുത്തു. ലൂക്കും പോളും. മക്കളുണ്ടായി കഴിഞ്ഞാണ് മനസിലായത്, ആണായാലും പെണ്ണായാലും നമ്മുടെ ജീവന്റെ വിലയാണ് അവർക്ക്.

 

ആറിലും നാലിലും ഒന്നിലുമാണ് അവരിപ്പോൾ പഠിക്കുന്നത്. വളർച്ചയുടെ ആദ്യഘട്ടങ്ങൾ എല്ലാവരും പറയുന്നപോലെ തന്നെ ഒരുപാടു ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. അതിനൊപ്പം നിരവധി കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്.

അപ്പോഴും അദ്ദേഹം ചിരിച്ചുകൊണ്ട് പറയും, ഇതൊന്നുമല്ല, അഞ്ചായിരുന്നു എന്റെ ലക്ഷ്യമെന്ന്. വീട്ടിലെ മൂത്ത കുട്ടിയായ അന്നയിപ്പോൾ എന്റെ റോൾ കൂടി കൈകാര്യം ചെയ്തോളും. ആരുമില്ലെങ്കിൽ ലൂക്കിനേയും പോളിനേയും കുളിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്യും.

 

ഇരട്ടക്കുട്ടികളായതു കൊണ്ടാകാം, ലൂക്കും പോളും തമ്മിൽ ഭയങ്കര സ്നേഹമാണ്. എവിടെപ്പോയാലും അവർക്ക് മറ്റൊരു കൂട്ട് വേണ്ട.

ഞങ്ങളുടെ വീട്ടിലെ ബഹളക്കാരി രണ്ടാമത്തെയാളാണ്. നടുക്കുള്ള ആൾ ആയതു കൊണ്ട് അവൾക്ക് ഫീൽ ചെയ്യരുതല്ലോ എന്ന് കരുതി ഞങ്ങളും എപ്പോഴും അവളെ ചേർത്തു പിടിക്കും.

അവർ പെട്ടെന്ന് വളരും

കുഞ്ഞുങ്ങളുടെ ബാല്യം കഴിഞ്ഞാൽ പിന്നെ നമ്മൾ ഫ്രീയാണ്. ആദ്യത്തെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടെന്നേയുള്ളൂ. ഞങ്ങളുടെ കുടുംബത്തിൽ തന്നെ പലരും കുട്ടികളെ നോക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഒറ്റക്കുട്ടി മതി എന്ന തീരുമാനത്തിലേക്കെത്തിയിട്ടുണ്ട്, പക്ഷേ, എനിക്ക് എല്ലാവരോടും പറയാനുള്ളത് ഒരേ ഒരു കാര്യമാണ്.

കുട്ടികൾ പെട്ടന്നങ്ങ് വളരും. കൂടിപ്പോയാൽ നാലു കൊല്ലം. അത്രയും കാലമേ അവർക്ക് നമ്മുടെയാവശ്യമുള്ളൂ. പക്ഷേ, അവർക്ക് കൂടുതൽ സഹോദരങ്ങളെ കൊടുത്താൽ അവരുടെ ജീവിതകാലത്തേക്കു മുഴുവനുള്ള നന്മയായിരിക്കും അത്.

ആദ്യത്തെ രണ്ടും നോർമൽ ഡെലിവറിയായിരുന്നു. മൂന്നാമത്തേത് സിസേറിയനും. ഇനി കുട്ടികൾ വേണ്ടെന്നാണ് തീരുമാനം. പക്ഷേ, അദ്ദേഹം ഇപ്പോഴും അഞ്ച് കുഞ്ഞുങ്ങൾ എന്ന ആഗ്രഹത്തിലാണ്. എന്റെ ഇരട്ടകുട്ടികൾ പറയും ഒരു വാവ കൂടി വേണമെന്ന്.