ADVERTISEMENT

ഫ്രെയിമിന്റെ ഓരത്ത് നായകനെ ചുറ്റിപ്പറ്റി നിന്ന ആ മിമിക്രിക്കാരൻ ഇന്ന് സംവിധായകന്റെ കസേരയിലേക്ക് ചേക്കേറിയിരിക്കുകയാണ്. കോമഡി താരമായി ചിരിപ്പിച്ചും, വില്ലൻ വേഷത്തിൽ വിറപ്പിച്ചും പ്രേക്ഷക മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ഷാജോണിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഷാജോൺ സംവിധായകന്റെ കുപ്പായമണിയുന്ന ബ്രദേഴ്സ് ഡേ തീയറ്ററുകളിൽ ആവേശം തീർത്ത് മുന്നേറുമ്പോൾ അദ്ദേഹത്തിന് പറയാൻ ഏറെയുണ്ട്. സിനിമയിലേക്കുള്ള വരവ്, കുടുംബം, ഓർമകൾ...വനിത ഓണപ്പതിപ്പിനു നൽകിയ അഭിമുഖത്തിൽ ഷാജോൺ മനസു തുറക്കുകയാണ്.

ഉണ്ണിബാലചന്ദ്രന്‍ തയ്യാറാക്കിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗം ചുവടെ...

ADVERTISEMENT

കാൻസറാണ്, സ്റ്റേജ് 2ബി! അതു കേട്ടിട്ടും ഞാൻ കരഞ്ഞില്ല; 38–ാം വയസില്‍ അർബുദം, മന:ശക്തി കരുത്താക്കി തിരികെയെത്തിയ രേഖയുടെ കഥ

ഗർഭിണിയായിരിക്കെ കുഞ്ഞിനെ വെളുപ്പിക്കാൻ കുങ്കുമപ്പൂവ്, ഒടുവിൽ മോളുണ്ടായപ്പോൾ സംഭവിച്ചത്; അനുഭവം

ADVERTISEMENT

‘വരാൻ പോകുന്നത് കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നവരുടെ ലോകം’; കുഞ്ഞുങ്ങൾ നിങ്ങൾക്ക് ബാധ്യതയാണോ; കുറിപ്പ്

‘ആ ഒരേയൊരു മോഹം സാധിച്ചു കൊടുക്കാനായില്ല, ശ്രീ കാത്തുനിൽക്കാതെ മടങ്ങി’! ഹൃദയം പൊള്ളി ബിജു നാരായണൻ പറയുന്നു

ADVERTISEMENT

മഹാലക്ഷ്മി വന്ന ശേഷമുള്ള കാവ്യയുടെ ആദ്യ ജൻമദിനം! ആഘോഷമാക്കാൻ കുടുംബം: ആശംസകളുമായി ആരാധകർ

ഓർമയിലെ മണികിലുക്കം

മണി ചേട്ടൻ എന്നും സ്നേഹം നിറഞ്ഞൊരു ഓർമയാണ്. ഒരിക്കൽ മണിചേട്ടന്റെ കൂടെ എനിക്കും ധർമജനും അമേരിക്കയിൽ ഷോ ഉണ്ടായിരുന്നു. എപ്പോഴും കൂടെയൊരു വലിയ കൂട്ടവുമായിട്ടാകുമല്ലോ മണിചേട്ടൻ നടക്കുന്നത്. അമേരിക്കയിലേക്കു അവരെയെല്ലാം കൊണ്ടുപോകാൻ പറ്റാത്തതുകൊണ്ട് മണി ചേട്ടൻ ഒറ്റയ്ക്കായി പോയി. അതുകൊണ്ട് എന്റെയും ധർമജന്റെയും കൂടെയായിരുന്നു മണി ചേട്ടന്റെ നടപ്പ് മുഴുവൻ. കുളിക്കാൻ സ്വന്തം റൂമിൽ പോകുന്നൊരു സമയമൊഴികെ മുഴുവൻ നേരവും ഞങ്ങളുടെ കൂടെ.

മണി ചേട്ടൻ സ്നേഹം കാണിക്കുന്നത് ഭയങ്കര ആവേശത്തിലാ. ഇടിയും പിച്ചും തല്ലുമൊക്കെ കാണും. ഏതോ ഒരു സമയത്ത് മണിചേട്ടൻ ധർമജന്റെ കൈപിടിച്ച് തിരിക്കുകയോ മറ്റോ ചെയ്തു. നന്നായിട്ട് വേദനയെടുത്തപ്പോ ദേഷ്യത്തിൽ ധർമജൻ എന്തോ പറഞ്ഞു, ഞാനും ധർമജന്റെ സൈ‍ഡിൽ നിന്നു. അതൊക്കെ കേട്ടതും ചേട്ടനിറങ്ങി പുറ ത്തേയ്ക്ക് പോയി. കുറേനേരം കഴിഞ്ഞ് മിമിക്രി ആർടിസ്റ്റ് സുബി വന്നു ചോദിച്ചു, മണി ചേട്ടനുമായി വഴക്കിട്ടോയെന്ന്. ആ കാര്യം ഞങ്ങൾ മറന്നിരുന്നു. പിണക്കം മാറ്റാമെന്ന് കരുതി റൂമിൽ ചെന്നപ്പോൾ ആ മനുഷ്യൻ കുഞ്ഞുകുട്ടികൾ കരയുന്നത് പോലെ കരയുന്നു. ഞങ്ങൾ രണ്ടുപേരെയും മാറി മാറി കെട്ടിപിടിച്ചു കരഞ്ഞു. ഇങ്ങനെ സ്നേഹിക്കുന്ന മനുഷ്യനെ ഞാൻ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.

അദ്ദേഹത്തിന്റെ മരണമൊന്നും അദ്ദേഹത്തെ അടുത്ത അറിയാവുന്ന ആർക്കും ആംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. സ്നേഹിക്കുന്നവരുടെ മനസ്സിൽ മണിചേട്ടനിപ്പോഴും നൂറാണ് ആയുസ്സ്.

ADVERTISEMENT