ജീവിതത്തിലേക്ക് സന്തോഷത്തിന്റെ പുത്തൻ വസന്തവുമായി മകൾ മഹാലക്ഷ്മി വന്ന ശേഷമുള്ള ആദ്യ ജൻമദിനത്തിന്റെ നിറവില്‍ മലയാളത്തിന്റെ പ്രിയ നായിക കാവ്യാ മാധവൻ. ഇന്ന് കാവ്യയുടെ പിറന്നാൾ ദിനമാണ്. ബാലനടിയായി സിനിമയിലെത്തി, നായികാനിരയിലേക്കുയര്‍ന്ന്, വിലയേറിയ താരമായി വളർന്ന കാവ്യയുടെയും മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെയും ആദ്യത്തെ കൺമണിയാണ് മഹാലക്ഷ്മി. മകൾ പിറന്ന ശേഷമുള്ള കാവ്യയുടെ ആദ്യത്തെ ജൻമദിനം അതുകൊണ്ടു തന്നെ കുടുംബത്തിലും വലിയ ആഘോഷവും സന്തോഷവുമാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞ വർഷം പിറന്നാളിനൊപ്പമായാണ് കാവ്യ മാധവന്‍ ബേബി ഷവർ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഗർഭിണിയായിരിക്കെ കുഞ്ഞിനെ വെളുപ്പിക്കാൻ കുങ്കുമപ്പൂവ്, ഒടുവിൽ മോളുണ്ടായപ്പോൾ സംഭവിച്ചത്; അനുഭവം
നിരവധി പേരാണ് ഇതിനോടകം പ്രിയ താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. 2016 നവംബര്‍ 25നാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. ഇത്തവണ കാവ്യയ്ക്കും ദിലീപിനുമൊപ്പം മഹാലക്ഷ്മിയും കൂട്ടിനുണ്ട്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കിലും പൊതുപരിപാടികളിലും മറ്റും കാവ്യ എത്താറുണ്ട്.
അടുത്തിടെ, ലാല്‍ ജോസിന്റെ മകളായ ഐറിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്റെ മകനായ ഇസഹാക്കിന്റെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനും കാവ്യ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതിനിടയിലും മഹാലക്ഷ്മിയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്തു വന്നിട്ടില്ല. കുട്ടിയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ഫോട്ടോ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.