Monday 11 February 2019 05:08 PM IST : By സ്വന്തം ലേഖകൻ

കുരങ്ങനെന്നു വിളിക്കുന്നു, ചിലർ പേടിച്ചു പിൻവാങ്ങുന്നു; അപൂർവരോഗം നൽകിയ അണമുറിയാത്ത വേദന; ലളിതിനെ അറിയണം

lalith

അവനെ കണ്ട മാത്രയിൽ ചിലർ പേടിച്ചു പിൻവാങ്ങി...ചില കുട്ടികൾ കല്ലെടുത്തെറിഞ്ഞു. മറ്റു ചിലരാകട്ടെ, ‘കുരങ്ങൻ കുരങ്ങൻ’ എന്ന് ആർത്തുവിളിച്ചു കൊണ്ട് ചുറ്റും കൂടി. പരിഹാസങ്ങളും കുത്തുവാക്കുകളും ആ കുഞ്ഞ് നെഞ്ചിനെ ചില്ലറയൊന്നുമല്ല ഉലച്ചത്. അകറ്റി നിർത്തലുകളുടെ നാളുകൾ കുറേയങ്ങ് കടന്നു പോയി. തങ്ങളിലൊരുവനാണെന്ന് തിരിച്ചറിഞ്ഞതോടെ പതിയെ പതിയെ പലരും അവനുമായി അടുത്തു തുടങ്ങി. വെറുപ്പിന്റെ നാളുകൾ മാറി ഒത്തുചേരലുകൾക്ക് ആ സ്കൂൾ സാക്ഷിയായത് അതിവേഗം. പക്ഷേ അപ്പോഴും താൻ‌ അനുഭവിക്കുന്ന വേദനയും നാണക്കേടും ലളിത് എന്ന പതിമൂന്നുകാരന്റെ ഉള്ളിന്റെയുള്ളിൽ തന്നെ കിടന്നു കെടാത്ത തീ പോലെ.

മധ്യപ്പദേശുകാരനായ ലളിതും നമ്മളിലൊരാളാണ്. പക്ഷേ രോമാവൃതമായ അവന്റെ മുഖം, ആ കുഞ്ഞ് മനസിൽ തീരാവേദന സമ്മാനിച്ച് അവനൊപ്പം കൂടിയിട്ട് അവന്റെയത്ര തന്നെ വയസായിട്ടുണ്ട്. ജനിച്ച് അരമണിക്കൂറാകും മുമ്പേ നഴ്സാണ് അവനിലെ ആ രൂപമാറ്റം ശ്രദ്ധിച്ചത്. മുഖം നിറച്ചും രോമകൂപങ്ങളാൽ നിറഞ്ഞിരിക്കുന്നു. കണ്ടമാത്രയിൽ ഡോക്ടർ നിർദ്ദേശിച്ചത് അത് മുഴുവൻ വടിച്ചു കളയാനാണ്. പക്ഷേ കണ്ടതിലും പതിന്മടങ്ങായി രോമങ്ങൾ തിരിച്ചു വന്നു. ഇന്ന് അവന്റെ മുഖം നിറയെ, കൃത്യമായി പറഞ്ഞാൽ കണ്ണും, മൂക്കും വായും ഒന്നും തിരിച്ചറിയാൻ പോലുമാകാത്ത വിധം ചെന്നായയുടേതിന് സമാനമായി രോമകൂപങ്ങളാൽ നിറഞ്ഞിരിക്കുന്നു.

‘ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. പലരേയും അഭിമുഖീകരിക്കാൻ കഴിയുന്നില്ല, എന്തിനേറെ ഒന്ന് നേരാംവണ്ണം ശ്വാസമെടുക്കാനാകില്ല. ഈ രോമം ഇല്ലായിരുന്നെങ്കിൽ എന്റെ മുഖം കുറേക്കൂടി ഭംഗിയുള്ളതായേനെ.’– വേദനയോടെ ലളിത് പറയുന്നു

‘രേണുവിനെ അളക്കാൻ തത്കാലം താങ്കൾ പോരാ...’; എംഎൽഎക്ക് പഴയ സഹപാഠിയുടെ മാസ് മറുപടി; കുറിപ്പ്

‘മോളൂട്ടിയേ അച്ഛനെ തല്ലുന്നടീ...രക്ഷിക്കടീ...’; കുഞ്ഞാവയുടെ കിടിലൻ എൻട്രി; ആംഗ്രിബേബി; വിഡിയോ

മുത്ത്, ബട്ടൺ, കടല എന്നിവ കുട്ടികളുടെ വായിലോ മൂക്കിലോ അകപ്പെട്ടാൽ; പ്രഥമ ശ്രുശ്രൂഷ നിങ്ങൾക്കു തന്നെ ചെയ്യാം –വിഡിയോ

‘നല്ല ഉപ്പച്ചിയല്ലേ, ഞങ്ങളെ ദുബായ്ക്കൊന്ന് കൊണ്ടോവോ’; ഫിദമോളുടെ ശബ്ദം ലോകം കേട്ടു; സ്വപ്നസാക്ഷാത്കാരം

മധ്യപ്രദേശിലെ രത്‌ലമിലാണ് ലളിത് താമസിക്കുന്നത്. വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്ന രോഗമാണ് അവനെ ബാധിച്ചത്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗാവസ്ഥയാണിത്. ഈ രോഗം ബാധിച്ചവരുടെ മുഖത്തും ശരീരമാസകലവും അഞ്ചുസെന്റീമീറ്റര്‍വരെ നീളത്തില്‍ രോമം വളര്‍ന്നുവരും. ആദ്യ ഭയപ്പെട്ടെങ്കിലും  ലളിതിനെ കണ്ടുകണ്ട് കൂട്ടുകാരും നാട്ടുകാരുമൊക്കെ അവനെ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പഠനത്തില്‍ മിടുക്കനായ ലളിത് സ്‌കൂളിലെല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. എന്നാല്‍, പെട്ടെന്നൊരാള്‍ അവനെ കണ്ടാല്‍ പേടിച്ചുപോകും. ചിലര്‍ കുരങ്ങനെന്നുവിളിച്ച് കല്ലെറിയാറുണ്ടെന്നും ലളിത് സങ്കടത്തോടെ പറയുന്നു. 

സൗന്ദര്യം ഉള്ളവർക്ക് മാത്രമാണോ ടിക് ടോക്? രോഗിയായ പെൺകുട്ടിയ്ക്ക് നിറത്തിന്റെ പേരിൽ അധിക്ഷേപം!

സംഗീത മോഹൻ ഇപ്പോൾ ഇങ്ങനെയാണ്! മിനിസ്ക്രീനിലെ ‘ലേഡി സൂപ്പർസ്റ്റാർ’ വിലയേറിയ തിരക്കഥാകൃത്തായ കഥ

തന്റെ ജീവിതാവസ്ഥയില്‍ നിരാശപ്പെടാതെ, ഭാവിയില്‍ പോലീസ് ഓഫീസറാകണമെന്ന ആഗ്രഹത്തിലാണ് ലളിത്. തന്റെ മുഖത്തെ രോമങ്ങള്‍ മറ്റുള്ളവരില്‍നിന്ന് തന്നെ വ്യത്യസ്തനാക്കുകയാണ് ചെയ്യുന്നതെന്ന് ലളിത് പറയുന്നു. മറ്റുകുട്ടികളെപ്പോലെയായിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. അത് സാധിക്കില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമം മാറും. ഇപ്പോള്‍ ഈ രൂപത്തില്‍ താന്‍ സംതൃപ്തനാണെന്നും ലളിത് പറയുന്നു.

ലളിതിന് അഞ്ച് സഹോദരിമാരുണ്ട്. അവര്‍ക്കാര്‍ക്കും ഇത്തരമൊരു പ്രശ്‌നമില്ലെന്ന് ലളിതിന്റെ അമ്മ പാര്‍വതിഭായി പറഞ്ഞു. ലളിത് ജനിക്കുമ്പോള്‍ത്തന്നെ മുഖത്തുമുഴുവന്‍ രോമങ്ങളുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ജനിച്ച് അരമണിക്കൂര്‍കൊണ്ടുതന്നെ രോമം വന്ന് മുഖം മൂടി. ആദ്യമൊക്കെ ഭയന്നെങ്കിലും പിന്നീട് ലളിത് തങ്ങളുടെ അരുമയായി മാറിയെന്ന് അവര്‍ പറഞ്ഞു.

അഞ്ചുപെണ്‍കുട്ടികള്‍ക്കുശേഷം ആറ്റുനോറ്റുണ്ടായ കുട്ടിയാണ് ലളിത്. രൂപത്തില്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാണെങ്കിലും പ്രാര്‍ഥനകളുടെ ഫലമായി ലഭിച്ച മകനെ കൈവിടാന്‍ മാതാപിതാക്കള്‍ ഒരുക്കമല്ല. ചികിത്സയില്ലെന്ന് വ്യക്തമായതോടെ, മകനെ ഇപ്പോഴത്തെ രൂപത്തില്‍ത്തന്നെ സ്വീകരിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം പ്രായപൂർത്തിയായി ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ ലളിത് ഇപ്പോൾ അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരമുണ്ടാകുമെന്നാണ് മാതാപിതാക്കളുടെ പ്രതീക്ഷ. ഡോക്ടർമാരും ഇത്തരമൊരു സാധ്യത ലളിതിന്റെ കുടുംബാംഗങ്ങളുമായി പങ്കുവച്ചിട്ടുണ്ട്.