Saturday 04 July 2020 02:37 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾ പഠിക്കുകയല്ല, പിടിച്ചെടുക്കുകയാണ്; വേദിക ‘ചേച്ചി’യുടെ ഓൺലൈൻ ക്ലാസ് സൂപ്പർ! കയ്യടിച്ച് സൈബർ ലോകം

vedhika44566

കൊറോണ കാരണം സ്‌കൂളുകൾ തുറക്കാൻ വൈകിയപ്പോൾ കുട്ടികൾക്ക് ആശ്വാസമായത് ഓൺലൈൻ ക്ലാസ്സുകളാണ്. കളിചിരികളും പുത്തൻ അറിവുകളുമൊക്കെയായി രസിപ്പിക്കുന്ന രീതിയിലുള്ള ഓൺലൈൻ അധ്യാപനം കുരുന്നുകളുടെ ഹൃദയം കവർന്നു എന്നുതന്നെ പറയാം. ഇപ്പോഴിതാ ഓൺലൈൻ അധ്യാപകരെ അതേപടി അനുകരിച്ച് വേദിക എന്ന ഒന്നാം ക്ലാസുകാരി അതിമനോഹരമായി ക്ലാസെടുക്കുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

കോഴിയേയും താറാവിനേയും കാക്കയേയും തത്തയേയുമൊക്കെ കുറിച്ചുള്ള ഒരു കുട്ടിപ്പാട്ടാണ് ഈ കൊച്ചുമിടുക്കി പഠിപ്പിക്കുന്നത്. ഓൺലൈൻ ക്ലാസുകളിലൂടെ ശ്രദ്ധേയയായ സായി ശ്വേത ടീച്ചരുടെ അതേ ഭാവപ്രകടനങ്ങളോടെയാണ് വേദിക ക്ലാസ് എടുക്കുന്നത്. അധ്യാപകർ കുട്ടികളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് ഈ വിഡിയോ കണ്ടാൻ മനസിലാകും. വിഡിയോ കാണാം... 

Tags:
  • Spotlight
  • Social Media Viral