Tuesday 28 May 2019 05:38 PM IST : By സ്വന്തം ലേഖകൻ

ഒമ്പതു മാസം പ്രായമുള്ള പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം! ക്രൂരതയ്ക്കു പിന്നിൽ പ്രായപൂർത്തിയായിട്ടില്ലാത്ത അയൽക്കാരന്‍

child-new

മനസാക്ഷിയെ ഞെട്ടിച്ച്, ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. രാജസ്ഥാനിലെ ഹിണ്ടനിലെ ജട്നാംഗ്ല ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം.

പ്രായപൂർത്തിയായിട്ടില്ലാത്ത, ആൺകുട്ടിയാണ് ഈ ക്രൂര പ്രവൃത്തിക്കു പിന്നിൽ. അയൽക്കാരനായ പ്രതി കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ടു വരികയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.

വീൽചെയറിലിരുന്ന് അവൾ അവന്റെ കൈ പിടിച്ചു; സാക്ഷിയായി ഗുരുവായൂരപ്പനും ഫ്രാൻസിസ് പുണ്യാളനും; മുത്തു പോലെയീ പ്രണയം

‘അച്ചോ...അച്ചൻ സൂപ്പറാണച്ചോ...’; അജിത്തിന്റെ ‘കണ്ണാന കണ്ണേ’ പാടി പുരോഹിതൻ; ഹൃദയം നൽകി സോഷ്യൽ മീഡിയ

കുറച്ചു സമയത്തിനു ശേഷം കുഞ്ഞിനെ പ്രതി തിരികെ വീട്ടിലെത്തിച്ചു. വീട്ടില്‍ തിരിച്ചെത്തി അൽപ്പ നേരം കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളില്‍ നിന്നു രക്തസ്രാവമുണ്ടായതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അമ്മ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈദ്യപരിശോധന നടത്തിയെന്നും നടപടിയെടുക്കാൻ, ഫൊറന്‍സിക് റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ഞിന്റെ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെങ്കിലും ചികിത്സിക്കുന്ന ഡോക്ടറാണ് വിവരം പോലീസില്‍ അറിയിച്ചത്.

12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളോടു ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കു വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം അടുത്തിടെ നിര്‍മിച്ചിരുന്നു. പോക്സോ നിയമം ഭേദഗതി ചെയ്തായിരുന്നു ഇത്. കഠുവ, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഭേദഗതി. എന്നാല്‍ ഈ കേസില്‍ പ്രതിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഈ ശിക്ഷ ബാധകമായിരിക്കില്ല.