Monday 11 February 2019 05:48 PM IST : By സ്വന്തം ലേഖകൻ

സൗന്ദര്യം ഉള്ളവർക്ക് മാത്രമാണോ ടിക് ടോക്? രോഗിയായ പെൺകുട്ടിയ്ക്ക് നിറത്തിന്റെ പേരിൽ അധിക്ഷേപം!

body-shaming2345

സൗന്ദര്യം ഉള്ളവർക്ക് മാത്രമാണോ ടിക് ടോക്? അതോ സുന്ദരികളെന്ന് നിങ്ങൾ വിശ്വസിക്കുന്നവർ മാത്രം ടിക് ടോക് വിഡിയോ ചെയ്‌താൽ മതിയോ? എന്താണ് സൗന്ദര്യത്തിന്റെ അളവുകോൽ? ആരാണ് ഇത് നിശ്ചയിക്കുന്നത്? സോഷ്യൽ മീഡിയയിൽ ചിലത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അറിയാതെയെങ്കിലും ഇങ്ങനെയൊക്കെ ചോദിക്കേണ്ടി വരുന്നു.

സൗന്ദര്യത്തിന്റെ പേരിൽ കടുത്ത അധിക്ഷേപം നേരിട്ട പെൺകുട്ടികളുടെ കണ്ണീർ വിഡിയോകൾ ഇതിനു മുൻപും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒന്നുകൂടി. വൃക്കരോഗി കൂടിയായ ഒരു പെൺകുട്ടിയാണ് ബോഡി ഷെയിമിങ്ങിന്റെ പേരിൽ കടുത്ത മാനസിക പീഡനം നേരിട്ടത്. ഇവർ ചെയ്ത ടിക് ടോക് വിഡിയോ കണ്ട പലരും വെറുപ്പിക്കരുത് എന്നുപറഞ്ഞ് കമന്റ് ബോക്സിൽ വരുകയായിരുന്നു. ഇതോടെ വിഡിയോ ചെയ്യുന്നത് നിറുത്തുകയാണെന്ന് പറഞ്ഞ് പെൺകുട്ടി കണ്ണീരോടെ എത്തി.

താനൊരു കിഡ്നി രോഗിയാണെന്ന് പറഞ്ഞിട്ടും ഇവർ പെൺകുട്ടിയെ വെറുതെ വിട്ടില്ല. രോഗിയാണെന്നതിനുള്ള തെളിവ് ആവശ്യപ്പെടുന്നത് വരെയെത്തി കാര്യങ്ങൾ. അവർക്കുവേണ്ടി ഡയാലിസിസ് ചെയ്തശേഷമുള്ള വിഡിയോയും പെൺകുട്ടി പങ്കുവച്ചു.  സൈബർ ലോകത്ത് വിഡിയോ വൈറലായതോടെ നിരവധിപേർ പേർ പെൺകുട്ടിയെ സമാധാനിപ്പിച്ച് രംഗത്തുവന്നു. വിഡിയോ കാണാം; 

‘മോളൂട്ടിയേ അച്ഛനെ തല്ലുന്നടീ...രക്ഷിക്കടീ...’; കുഞ്ഞാവയുടെ കിടിലൻ എൻട്രി; ആംഗ്രിബേബി; വിഡിയോ

കുരങ്ങനെന്നു വിളിക്കുന്നു, ചിലർ പേടിച്ചു പിൻവാങ്ങുന്നു; അപൂർവരോഗം നൽകിയ അണമുറിയാത്ത വേദന; ലളിതിനെ അറിയണം

‘രേണുവിനെ അളക്കാൻ തത്കാലം താങ്കൾ പോരാ...’; എംഎൽഎക്ക് പഴയ സഹപാഠിയുടെ മാസ് മറുപടി; കുറിപ്പ്

മുത്ത്, ബട്ടൺ, കടല എന്നിവ കുട്ടികളുടെ വായിലോ മൂക്കിലോ അകപ്പെട്ടാൽ; പ്രഥമ ശ്രുശ്രൂഷ നിങ്ങൾക്കു തന്നെ ചെയ്യാം –വിഡിയോl

സംഗീത മോഹൻ ഇപ്പോൾ ഇങ്ങനെയാണ്! മിനിസ്ക്രീനിലെ ‘ലേഡി സൂപ്പർസ്റ്റാർ’ വിലയേറിയ തിരക്കഥാകൃത്തായ കഥ

‘നല്ല ഉപ്പച്ചിയല്ലേ, ഞങ്ങളെ ദുബായ്ക്കൊന്ന് കൊണ്ടോവോ’; ഫിദമോളുടെ ശബ്ദം ലോകം കേട്ടു; സ്വപ്നസാക്ഷാത്കാരം