ബനാന ബ്രൗണി
1.റോബസ്റ്റ പഴം, നന്നായി പഴുത്തത് – മൂന്ന് വലുത്
2.കൊക്കോ പൗഡര്‍ – നാലു വലിയ സ്പൂൺ
പീനട്ട് ബട്ടർ – അരക്കപ്പ്
ചോക്ലെറ്റ് ചിപ്സ് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙അവ്ൻ 180 യിൽ ചൂടാക്കിയിടുക.
∙ബേക്കിങ് ട്രേയിൽ ബട്ടർ പേപറിട്ടു മാറ്റി വയ്ക്കുക.
∙ഒരു വലിയ ബൗളിൽ പഴം തൊലി കളഞ്ഞു നന്നായി ഉടച്ചു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ ചേർത്തിളക്കി നന്നായി യോജിപ്പിച്ച് തയാറാക്കിയ ബേക്കിങ് ട്രേയിൽ ഒഴിച്ച് മുകളിൽ ചോക്ലെറ്റ് ചിപ്സ് വിതറി 25–30 മിനിറ്റ് ബേക്ക് ചെയ്യുക.
∙ഇത് 20 മിനിറ്റ് തണുക്കാനായി വച്ചതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച വിളമ്പാം.