Saturday 10 October 2020 02:47 PM IST : By ബീന മാത്യു

കുട്ടികളെ പാട്ടിലാക്കാൻ ചിക്കു പുഡിങ്; അതീവ രുചിയിൽ എളുപ്പത്തിൽ തയാറാക്കാം

Chicoo-pudding ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. ജെലറ്റിൻ – ഒരു വലിയ സ്പൂൺ

വെള്ളം – കാൽ കപ്പ്

2. ചിക്കു(സപ്പോട്ട) പൾപ്പ് – ഒരു കപ്പ്

പാൽ – ഒന്നേ മുക്കാൽ കപ്പ്

കണ്ടൻസ്ഡ് മിൽക്ക് – അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ ജെലറ്റിൻ വെള്ളത്തിൽ കുതിർത്തു ഡബി ൾ ബോയ്‌ലിങ് രീതിയിൽ ഉരുക്കുക.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിക്കുക.

∙ ഇതിലേക്കു ജെലറ്റിൻ ഉരുക്കിയതു ചേർത്തിളക്കി വിളമ്പാനുള്ള ഗ്ലാസ് ഡിഷുകളി ൽ ഒഴിച്ചു ഫ്രിജില്‍ വച്ചു സെറ്റ് ചെയ്യുക.

∙ ചിക്കു കഷണങ്ങൾ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Desserts
  • Pachakam