വെണ്ടയ്ക്ക പൊടി ഫ്രൈ
1.വെണ്ടയ്ക്ക – കാൽ കിലോ
2.നിലക്കടല – രണ്ടു വലിയ സ്പൂൺ
വെളുത്ത എള്ള് – രണ്ടു വലിയ സ്പൂൺ
കടലമാവ് – രണ്ടു വലിയ സ്പൂൺ
3.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
ആംചൂർ പൗഡർ – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4.എണ്ണ – രണ്ടു വലിയ സ്പൂൺ
5.ജീരകം – അര ചെറിയ സ്പൂൺ
6.അരിപ്പൊടി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙വെണ്ടയ്ക്ക വൃത്തിയാക്കി തീപ്പെട്ടക്കമ്പു വലുപ്പത്തിൽ അരിഞ്ഞു വയ്ക്കണം.
∙പാനിൽ ഒന്നാമത്തെ ചേരുവ വെവ്വേറെ ചൂടാക്കി വയ്ക്കണം.
∙തണുക്കുമ്പോൾ മൂന്നാമത്തെ ചേരുവയും ചേർത്തു പൊടിച്ചു മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക.
∙ഇതിലേക്കു വെണ്ടയ്ക്ക ചേർത്തിളക്കി വേവിക്കണം.
∙പൊടിച്ചു വച്ച മസാല പാകത്തിനു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙അരിപ്പൊടി ചേർത്തു വെണ്ടയ്ക്കയിൽ അരപ്പു പൊതിഞ്ഞിരിക്കുന്ന പാകത്തിനു വാങ്ങാം.