Thursday 30 July 2020 03:43 PM IST : By ഡോ. ബി. സുമാദേവി

അടുക്കള കത്തി തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ട ചിലതുണ്ട്, ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങൾ

knife234

അടുക്കളയിലെ പാചകത്തിനു സഹായകരമായ വസ്തുക്കളാണ് കത്തി, പീലർ, ഗ്രേറ്റർ എന്നിവ. പലരും ഇവ തിരഞ്ഞെടുക്കുന്നതിൽ വലിയ ശ്രദ്ധ കാണിക്കാറില്ല. അതു പാടില്ല. . കത്തിയും വെജിറ്റബിൾ പീലറുകളും ഗ്രേറ്ററുകളും വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം.

കത്തികൾ പലതരം

ഇന്ന് വിപണയിൽ ജനറൽ പർപ്പസ് നൈഫും (വിവിധോദ്ദേശ്യ കറിക്കത്തി) സ്പെഷലൈസ്ഡ് നൈഫും (പ്രത്യേക ഉദ്ദേശ്യത്തിനായുള്ള കത്തി) ലഭ്യമാണ്. കറിക്കത്തി വാങ്ങിക്കുന്നതിനു മുൻപ് ചില ഘടകങ്ങൾ അതിനുണ്ട് എന്ന് ഉറപ്പുവരുത്തണം. കത്തിയുെട ദൃഢത, മൂർച്ച, കയ്യിൽ പിടിക്കുമ്പോഴുള്ള കംഫർട്ട്, വില എന്നിവ പരിശോധിക്കണം.

കത്തിയിലെ ബ്ലേ‍ഡുകൾ പിച്ചള, െസ്റ്റയിൻലസ് സ്റ്റീൽ, കാർബൺ സ്റ്റീൽ, ഗാൽവനൈസ്ഡ് മൈൽഡ് സ്റ്റീൽ എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. െസ്റ്റയിൻലസ് സ്റ്റീൽ കൊണ്ടുള്ളവയാണ് പ്രധാനമായും അടുക്കളയിൽ ഉപയോഗിക്കുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള ക്രോമിയം കത്തിയുെട ബ്ലേഡിനെ ക്ലാവു പിടിക്കൽ, ഇരുമ്പ് എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. എന്നാൽ ഇവ പെട്ടെന്നു മങ്ങി മൂർച്ച് കുറയാൻ ഇടയാക്കുമെന്നത് പോരായ്മയാണ്. ടൈറ്റാനിയം കൊണ്ടുള്ള കത്തിക്കു ഭാരം കുറവാണ്. കേടുകൂടാതെ ഏറെ കാലം ഉപയോഗിക്കാം. എന്നാൽ ഇവയ്ക്കു വില വളരെ കൂടുതലാണ്. പ്രഫഷനൽ പാചകാരൻ അഥവാ ഷെഫ് ഉപയോഗിക്കുന്ന പ്രത്യേക കത്തിയുണ്ട്. ഇവ ഭാരമേറിയതും നീളമുള്ളതും മൂർച്ചയേറിയതുമായിരിക്കും. വീട്ടിലെ ആവശ്യത്തിനു ഇവ വേണ്ട.

തൊലികളയാൻ പീലറുകൾ

കത്തികൊണ്ടല്ലാതെ കാരറ്റ് , ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, വെള്ളരി എന്നീ പച്ചക്കറികളും ആപ്പിൾ, പീയർ എന്നീ പഴങ്ങളും തൊലികളഞ്ഞെടുക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പീലർ (Peeler). ഇതിന് മേൽത്തരം െസ്റ്റയിൻലെസ് സ്റ്റീൽ കൊണ്ടുണ്ടാക്കിയ ബ്ലേഡുകളാണ് ഉള്ളത്. മരത്തിന്റെയോ പ്ലാസ്റ്റിക്കോ ലോഹനിർമിതമോ ആയ കൈപ്പിടിയിൽ ബ്ലേഡ് ഘടിപ്പിച്ചിട്ടുണ്ടാകും.

പലതരം പീലറുകൾ ഇന്ന് ലഭ്യമാണ്. സ്ട്രെയ്റ്റ് ( Straight) , വൈ ഷേപ്ഡ് (Y Shaped) എന്നിവ. സ്ട്രെയ്റ്റ് പീലർ: ബ്ലേഡ് ഹാൻഡിലിന് സമാന്തരമായി ഘടിപ്പിച്ചിട്ടുണ്ടാകും.വൈ ഷേപ്ഡ് പീലറിൽ ബ്ലേഡ് കൈപ്പിടിക്ക് ലംബമായാണ് ഘടിപ്പിച്ചിരിക്കുന്നത്. മുഖം ഷേവ് ചെയ്യാൻ ഉപയോഗിക്കുന്ന സേഫ്ടി റേസറിൻ്റെ ആകൃതിയാണിതിന്. 

തൊലി സ്െെപറൽ ആകൃതിയിൽ ഉരിഞ്ഞെടുക്കുന്ന ഒരു ഉപകരണമാണ് മെക്കാനിക്കൽ പീലർ. മെഷീനിൽ പഴം ഘടിപ്പിച്ച്, വട്ടത്തിൽ കറക്കുന്ന കൈപ്പിടി കൊണ്ട് ബ്ലേഡിനെ പഴത്തിനുമേൽ  അമർത്തി പെൻസിൽ കട്ടർ കൊണ്ട് ചെത്തുന്നതു പോലെ സ്പൈറൽ സ്ട്രിപ്പുകളായി തൊലി നീക്കം ചെയ്യും. 

ഗ്രേറ്ററുകൾ പലതരം

പച്ചക്കറികൾ, ചീസ് എന്നിവ ഉരച്ചു ചെറിയ സ്ട്രിപ്പുകളായി അരിഞ്ഞെടുക്കാൻ സഹായിക്കുന്ന ഉപകരണമാണ്  ഗ്രേറ്റർ . മൂർച്ചയുള്ള അഗ്രങ്ങളോടുകൂടിയ വിടവുകൾ, ദ്വാരങ്ങളാണിതിൻ്റെ പ്രധാന ഭാഗം. പല ആകൃതിയിൽ ഉള്ള ഗ്രേറ്ററുകൾ ലഭ്യമാണ്. പരന്നത്, സിലിണ്ടർ ആകൃതിയിൽ ഉള്ളത്, ബോക്സിൻ്റെ ഷേപ്പിൽ... 

ഉപയോഗിക്കുമ്പോൾ

∙ കത്തി, പീലർ, ഗ്രേറ്റർ എന്നിവ ഗുണമേന്മയുള്ളതു തന്നെ വാങ്ങണം.

വളരെ സൂക്ഷിച്ചു മാത്രമെ ഇവ ഉപയോഗിക്കാവൂ. ഉപയോഗിക്കുമ്പോൾ ശ്രദ്ധ മാറിയാൽ കൈ മുറിയാൻ ഇടയാകും.

∙ നമ്മൾ മുറിക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിനെക്കാൾ വലുതായിരിക്കണം കത്തി.

∙ ഉപയോഗം കഴിഞ്ഞ കത്തി കഴുകി ഉണക്കി, അതിന്റെ സ്റ്റാന്റിൽ വയ്ക്കണം.

∙ തടി കൊണ്ടുള്ള സ്റ്റാന്റ് ആണ് ഉത്തമം. എല്ലാ കത്തികൾക്കും അതിന്റെ വലുപ്പത്തിനനുസരിച്ചുള്ള തുളകൾ സ്റ്റാന്റിൽ ഉണ്ടാകും.

∙ കത്തി തുരുമ്പ് പിടിച്ചു കഴിഞ്ഞാൽ പിന്നെ ഉപയോഗിക്കരുത്.

∙ കത്തി കയ്യിൽ പിടിച്ച് അരിയരുത്. കയ്യ് മുറിയാൻ സാധ്യത കൂടുതലാണ്.

കട്ടിങ് ബോർഡ് ഉപയോഗിക്കുന്നതാണ് നല്ലത്.

തയാറാക്കിയത്

ഡോ. ബി. സുമാദേവി

ഇഎൻടി സർജൻ,

ഇ എസ് ഐ ഹോസ്പിറ്റൽ -

ഉദ്യോഗമണ്ഡൽ

Tags:
  • Manorama Arogyam
  • Health Tips