Wednesday 29 July 2020 03:35 PM IST : By സ്വന്തം ലേഖകൻ

എക്സ്റ്റീരിയറിൽ ഈ വിദ്യ പരീക്ഷിച്ചു നോക്കൂ; വീടിനകത്ത് എസി തോൽക്കുന്ന തണുപ്പായിരിക്കും

kottayam-veedu

എക്റ്റീരിയറിലെ പുതുമ കൊണ്ടും വേറിട്ട ഡിസൈൻ കൊണ്ടും നമ്മെ വിസ്മയിപ്പിക്കുകയാണ് കോട്ടയം വെള്ളൂതുരുത്തിയിലുള്ള വിനോദിന്റെ വീട്. 14 സെന്റിൽ 2195 ചതുരശ്രയടിയുള്ള ഈ വീട് ഡിസൈൻ ചെയ്തത് ആർകിടെക്റ്റ് ഫ്രെഡ്ഡി എബ്രഹാമാണ്. കാഴ്ചയിൽ വ്യത്യസ്തമായി തോന്നിക്കുന്ന വീടായിരുന്നു വീട്ടുകാരുടെ ആഗ്രഹം. ത്രികോണാകൃതിയാണ് ഇഷ്ടികയിൽ പരീക്ഷിച്ചത്. ഇഷ്ടിക, നാച്ചുറൽ സ്റ്റോണേ്‍, ജാളി എന്നിവ വീടിനെ പുതുമയുള്ളതാക്കുന്നു. ബഫലോ ഗ്രാസും നാച്ചുറൽ സ്റ്റോണും നിരത്തിയ മുറ്റം വീടിന് പൂർണതയേകുന്നു.

കാറ്റും വെളിച്ചവും യഥേഷ്ടം ഒഴുകിയെത്തുന്ന അകത്തളമാണ് മറ്റൊരു പ്രത്യേകത. എല്ലാം സാധ്യമാക്കുന്നത് എക്റ്റീരിയറിന്റെ മാജിക് തന്നെ.

വിഡിയോ കാണാം;