Tuesday 16 August 2022 09:43 AM IST : By സ്വന്തം ലേഖകൻ

കാത്തിരിപ്പ് അവസാനിക്കുന്നു...‘സലാര്‍’ വരുന്നു...: റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

salar

പ്രഭാസ് നായകനാകുന്ന ‘സലാര്‍’ 2023 സെപ്തംബർ 28 നു തിയറ്ററുകളിലെത്തും. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍’. ‘കെജിഎഫ്’ സംവിധായകൻ പ്രശാന്ത് നീല്‍ ആണ് ‘സലാര്‍’ ഒരുക്കുന്നത്.

പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളിലെ കഥയാകും ചിത്രം പറയുന്നതത്രേ. ‘കെജിഎഫ്’ നിർമാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറും നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് നായിക. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഭുവൻ ഗൗഡയാണ് ഛായാഗ്രാഹകൻ.