Wednesday 16 January 2019 07:16 PM IST

ബോളിവുഡ് ചിത്രം നടി ശ്രീദേവിയുടെ ബയോ പിക്കാണോ? ആരാധകരുടെ സംശയത്തോടു പ്രതികരിച്ച് പ്രിയ വാര്യർ

V.G. Nakul

Sub- Editor

p1

‘കണ്ണടച്ച്’ മലയാളികളെ പാട്ടിലാക്കിയ പ്രിയ പ്രകാശ് വാര്യർക്ക് ആദ്യ സിനിമ റിലീസ് ആകും മുൻപേ സൂപ്പർതാര പരിവേഷമാണ്. ഒരു അഡാർ ലൗ’വിന്റെ ടീസറും പാട്ടുകളും ദേശീയ തലത്തിൽ പ്രിയയ്ക്കു നേടിക്കൊടുത്ത ആരാധക പിന്തുണ അത്ര വലുതായിരുന്നു. കേരളവും വിട്ട് ബോളിവുഡിലേക്ക് പറന്ന പ്രിയ തൊടുന്നതെല്ലാം വാർത്തയാണ്; പലതും വിവാദവും.

പ്രിയ നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ താരത്തെ വീണ്ടും വാർത്തകളിൽ നിറയ്ക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ റിലീസായതു മുതല്‍ വിവാദങ്ങളും തുടങ്ങിയിരുന്നു. ടീസറിൽ സിഗരറ്റു വലിച്ച്, ഗ്ലാമർ വേഷത്തിൽ പ്രിയയെ കണ്ടതാണ് പലരേയും പ്രകോപിപ്പിച്ചത്. അതോടെ യൂട്യൂബിൽ ട്രെയിലറിനെതിരെ ഡിസ് ലൈക്ക് ക്യാമ്പെയിനിങ്ങും സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും തുടങ്ങി. മണിക്കൂറുകൾക്കുള്ളിൽ, ലൈക്കുകളേക്കാൾ കൂടുതൽ ഡിസ് ലൈക്കുകളുമായി ടീസർ മറ്റൊരു ചരിത്രമാകുകയാണ്.

p3

ടീസറിൽ, അന്തരിച്ച നടി ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ള ചില രംഗങ്ങളുള്ളതാണ് മറ്റൊരു പുകിലിനു കാരണം. ചിത്രം ശ്രീദേവിയുടെ ബയോപിക്കാണെന്നും താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ ചിത്രത്തിലുണ്ടാകുമെന്നുമൊക്കെ വാർത്ത പ്രചരിച്ചതോടെ, ശ്രീദേവിയുടെ ഭർത്താവും പ്രമുഖ നിർമ്മാതാവുമായ ബോണി കപൂർ ‘ശ്രീദേവി ബംഗ്ലാ’വിനെതിരെ വക്കീൽ നോട്ടീസയച്ചതാണ് വിവാദങ്ങളിലെ പുതിയ വഴിത്തിരിവ്.

ആനവണ്ടിയും ആ യൂണിഫോമും തന്ന പോസിറ്റീവ് വൈബ്രേഷൻ; ജീവിതത്തിലെ അവസാനത്തെ കണ്ടക്ടർ ഡ്യൂട്ടി; ഹൃദ്യം ഈ കുറിപ്പ്

പീക്കിരി പിള്ളേരുടെ അടുത്ത് തോറ്റു തുന്നംപാടി രമേഷ് പിഷാരടി! രസകരമായ വിഡിയോ

p4

ജനിച്ച് മൂന്നാം നാൾ തുടങ്ങിയ ദുരിതം; അപസ്മാരം തളർത്തിയ ശരീരവുമായി ജിയാദ്; കാണാതെ പോകരുത് ഈ വേദന

ഫൊട്ടോയ്ക്ക് പോസ് ചെയ്ത് ഒരു വഴിയായി; നിവൃത്തികെട്ട് ഒടുവിൽ വധു അത് പറഞ്ഞു; ഹൃദ്യം ഈ രംഗം

‘‘ഒരു ഫീമെയിൽ ഓറിയന്റഡ് ത്രില്ലറാണ് ‘ശ്രീദേവി ബംഗ്ലാവ്’. ചിത്രത്തിനെതിരായ ഡിസ് ലൈക്ക് ക്യാമ്പെയിനെക്കുറിച്ച് കേട്ടിരുന്നു. പക്ഷേ അതിൽ അധികം ശ്രദ്ധ കൊടുക്കുന്നില്ല. എനിക്കു കിട്ടിയ പ്രതികരണങ്ങളെല്ലാം നല്ലതായിരുന്നു’’.

p2

വിവാദങ്ങളിൽ തന്റെ നിലപാടു വ്യക്തമാക്കി പ്രിയ ‘വനിത ഓൺലൈനോട്’ പറഞ്ഞതിങ്ങനെ.

‘‘ചിത്രം ശ്രീദേവിയുടെ കഥയാണോ എന്നതുൾപ്പടയുള്ള കാര്യങ്ങൾ അധികമൊന്നും പറയാറായിട്ടില്ല. ഒരു ആകാംക്ഷ നിലനിർത്തുന്നതിനായാണ് ടീസറിൽ അത്തരം ചില സീനുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് കൂടുതലൊന്നും അറിയില്ല. എനിക്കു കിട്ടിയ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കുക മാത്രമാണ് ലക്ഷ്യം. അതിനപ്പുറം മറ്റു കാര്യങ്ങളൊക്കെ സംവിധായകനും നിർമ്മാതാവുമാണ് തീരുമാനിക്കുന്നത്’’.– പ്രിയ വ്യക്തമാക്കുന്നു.

വിവാദങ്ങളോട് താത്പര്യമില്ലന്നും ആരും അതാഗ്രഹിക്കില്ലന്നും പറഞ്ഞ പ്രിയ, പെട്ടെന്നുണ്ടാകുന്ന തോന്നലുകളാകും പല നെഗറ്റീവ് പ്രതികരണങ്ങളുടെയും കാരണമെന്നും വിശദീകരിക്കുന്നു.

‘‘തുടക്കത്തിൽ വിഷമം തോന്നിയിരുന്നു. ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല. ഇപ്പോൾ കുഴപ്പമില്ല. ഇപ്പോഴത്തെ സംഭവത്തിൽ, ഡിസ് ലൈക്ക് ക്യാമ്പയിനെതിരെ പലരും രംഗത്തു വരുകയും പിന്തുണയ്ക്കുകയും ചെയ്തു’’.

ടീസറിലെ സിഗരറ്റ് വലിക്കുന്നതുൾപ്പടെയുള്ള ഗ്ലാമർ സീനുകൾ കഥാപാത്രം ആവശ്യപ്പെടുന്നതാണെന്ന് പ്രിയ. ‘‘തുടക്കത്തിൽ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ പിന്നീടു ചിന്തിച്ചപ്പോള്‍ ടെൻഷൻ തോന്നിയില്ല. ഒന്നാമത് ഇതൊരു ഹിന്ദി സിനിമയാണ്. മറ്റൊന്ന് ഞാൻ അവതരിപ്പിക്കുന്നത് ഒരു നടിയുടെ കഥാപാത്രവും. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്’’.

‘മറുകരയില്‍ നാം കണ്ടീടും...’; സഹോദരന്റെ മൃതദേഹത്തിന് സമീപമിരുന്ന് നിറകണ്ണുകളോടെ അന്നവൾ പാടി!

‘മൈഡിയർ മച്ചാ...മനസു വച്ചാ...’; റൗഡി ബേബി ഒടുവിൽ ഇവിടെയുമെത്തി; കലക്കൻ കല്യാണ വിഡിയോ

പ്രിയയുടെ പുതിയ ഹിന്ദി ചിത്രം രൺവീർ സിങ്ങിന്റെ നായികയായാണെന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘ഉറി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കിടെ ഇരുവരും ചേർന്നെടുത്ത ഒരു സെൽഫി വൈറലായത് ഈ അഭ്യൂഹത്തിനു കരുത്തായി. എന്നാൽ അങ്ങനെയൊരു സിനിമയുടെ ചർച്ചകൾ പോലും നടന്നിട്ടില്ലെന്നും പുതിയ സിനിമകളൊന്നും കരാറായിട്ടില്ല എന്നും പ്രിയ പറയുന്നു.

‘‘ഒരു അഡാർ ലൗ അടുത്ത മാസം റിലീസാണ്. ഒരുപാട് പ്രതീക്ഷകളുണ്ട്. ഒരു വർഷത്തോളമായി എല്ലാവരും ആ സിനിമയ്ക്കായി വെയിറ്റ് ചെയ്യുന്നു. നടി എന്ന നിലയിൽ എനിക്കെന്തു ചെയ്യാൻ കഴിയുമെന്ന് ആ സിനിമ റിലീസായിക്കഴിഞ്ഞേ തെളിയിക്കാൻ പറ്റൂ’’. പ്രിയ ആവേശത്തിലാണ്.

വിമർശകരോടും ഡിസ് ലൈക്കുകാരോടും പ്രിയയ്ക്ക് ഒന്നേ പറയാനുള്ളൂ, ‘‘സിനിമ ഒരുപാടു പേരുടെ കഷ്ടപ്പാടാണ്. ദയവായി ഡിസ് ലൈക്ക് ചെയ്യാതിരിക്കുക. അതിനു പിന്നിലെ ശ്രമം കണ്ടിട്ടെങ്കിലും ഇത്തരം മോശം പ്രവണതകൾ ഒഴിവാക്കണം...’’