Wednesday 16 January 2019 07:16 PM IST : By സ്വന്തം ലേഖകൻ

‘മറുകരയില്‍ നാം കണ്ടീടും...’; സഹോദരന്റെ മൃതദേഹത്തിന് സമീപമിരുന്ന് നിറകണ്ണുകളോടെ അന്നവൾ പാടി!

jifili-song780

‘മറുകരയിൽ നാം കണ്ടീടും...’, രണ്ടു മാസങ്ങൾക്ക് മുൻപ് സഹോദരന്റെ സംസ്‌കാരച്ചടങ്ങിൽ അവൾ കരളുരുകി പാടി. അന്ന് സഹോദരൻ  ജിഫിന്റെ മൃതദേഹത്തിന് സമീപമിരുന്ന് നിറകണ്ണുകളോടെയാണ് ജിഫിലി പാടിയവസാനിപ്പിച്ചത്. കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. ഇന്ന് ആ പ്രിയപ്പെട്ട സഹോദരിയും ‘മറുകര’ തേടി യാത്രയായി. മക്കളുടെ അപ്രതീക്ഷിത മരണത്തില്‍ വിറങ്ങലിച്ച് നിൽക്കുകയാണ് ഒരു കുടുംബവും നാടും. 

ആനവണ്ടിയും ആ യൂണിഫോമും തന്ന പോസിറ്റീവ് വൈബ്രേഷൻ; ജീവിതത്തിലെ അവസാനത്തെ കണ്ടക്ടർ ഡ്യൂട്ടി; ഹൃദ്യം ഈ കുറിപ്പ്

jiffin-jifli

പീക്കിരി പിള്ളേരുടെ അടുത്ത് തോറ്റു തുന്നംപാടി രമേഷ് പിഷാരടി! രസകരമായ വിഡിയോ

ജനിച്ച് മൂന്നാം നാൾ തുടങ്ങിയ ദുരിതം; അപസ്മാരം തളർത്തിയ ശരീരവുമായി ജിയാദ്; കാണാതെ പോകരുത് ഈ വേദന

ഫൊട്ടോയ്ക്ക് പോസ് ചെയ്ത് ഒരു വഴിയായി; നിവൃത്തികെട്ട് ഒടുവിൽ വധു അത് പറഞ്ഞു; ഹൃദ്യം ഈ രംഗം

വെറും മാസങ്ങളുടെ വ്യത്യാസത്തിലാണ് സഹോദരങ്ങളുടെ വിയോഗം. ഹൃദയാഘാതം വില്ലനായതോടെ സഹോദരന് പുറകെ സഹോദരിയും യാത്രയായി. ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ എം ജോര്‍ജ് രണ്ട് മാസം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. കഴിഞ്ഞ ആഴ്ച ജിഫിന്റെ സഹോദരി ജിഫിലിയും ഇതേ രോഗം മൂലം മരണപ്പെട്ടു. മക്കളുടെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്ത് കഴിയുകയാണ് ജോർജ്- സോഫി ദമ്പതികൾ.

ജോർജ്- സോഫി ദമ്പതികളുടെ മകൻ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറു മാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ജിഫിന്‍ എം ജോര്‍ജ്. ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന ജിഫിന് ഉറക്കത്തിൽ മരണം സംഭവിക്കുകയായിരുന്നു. അല്‍കോബാറിലെ താമസസ്ഥലത്തായിരുന്നു മരണം. ജിനിന്‍ ആണ് ഭാര്യ.

‘മൈഡിയർ മച്ചാ...മനസു വച്ചാ...’; റൗഡി ബേബി ഒടുവിൽ ഇവിടെയുമെത്തി; കലക്കൻ കല്യാണ വിഡിയോ

ബോളിവുഡ് ചിത്രം നടി ശ്രീദേവിയുടെ ബയോ പിക്കാണോ? ആരാധകരുടെ സംശയത്തോടു പ്രതികരിച്ച് പ്രിയ വാര്യർ

ജിഫിന്റെ മരണം കഴിഞ്ഞു രണ്ടു മാസങ്ങൾക്ക് ശേഷമാണ് സഹോദരി ജിഫിലിയും മരിക്കുന്നത്. തലേദിവസം രാത്രി ഭക്ഷണത്തിനു ശേഷം ഉറങ്ങിയ ജിഫിലി രാവിലെ ഉണര്‍ന്നില്ല. മരിച്ചു കിടക്കുന്ന മകളെയാണ് മാതാപിതാക്കൾ കണ്ടത്. ജിഫിന് സംഭവിച്ചതുപോലെ ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് ജിഫിലിയുടെയും മരണകാരണം. 24 വയസ്സുള്ള ജിഫിലി വിവാഹിതയാണ്.