Wednesday 16 January 2019 07:16 PM IST : By സ്വന്തം ലേഖകൻ

‘മൈഡിയർ മച്ചാ...മനസു വച്ചാ...’; റൗഡി ബേബി ഒടുവിൽ ഇവിടെയുമെത്തി; കലക്കൻ കല്യാണ വിഡിയോ

rowdy-baby

യുവാക്കളിലെ റൗഡി ബേബി ഫീവർ ഇനിയും വിട്ടു പോയിട്ടില്ല. ധനുഷും സായ് പല്ലവിയും തകർത്താടിയ മാരി 2വിലെ ഗാനം മില്യണിൽ നിന്നും മില്യണിലേക്ക് കുതിപ്പ് തുടർന്നു കൊണ്ടേയിരിക്കുന്നു. ടിക് ടോക്കിലും വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എന്നു വേണ്ട എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം റൗഡി ബേബി തരംഗം തന്നെ. അത്രമേൽ യുവപ്രേക്ഷകരുടെ ഹൃദയത്തിൽ കുടിയേറിയിരിക്കുന്നു ഈ തമിഴ്ഗാനം.

ചുടലുമായ നൃത്തവും തട്ടുപൊളിപ്പൻ സംഗീതവും സമം ചേർന്ന ഗാനം ഇപ്പോഴും യൂ ട്യൂബിലെ ഹിറ്റ് ചാർട്ടിലുണ്ട്. യുവൻ സങ്കർ രാജ ഈണം നല്‍കിയ ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നതാകട്ടെ നടൻ ധനുഷും ഗായിക ധീയുമാണ്.

ആനവണ്ടിയും ആ യൂണിഫോമും തന്ന പോസിറ്റീവ് വൈബ്രേഷൻ; ജീവിതത്തിലെ അവസാനത്തെ കണ്ടക്ടർ ഡ്യൂട്ടി; ഹൃദ്യം ഈ കുറിപ്പ്

പീക്കിരി പിള്ളേരുടെ അടുത്ത് തോറ്റു തുന്നംപാടി രമേഷ് പിഷാരടി! രസകരമായ വിഡിയോ

ജനിച്ച് മൂന്നാം നാൾ തുടങ്ങിയ ദുരിതം; അപസ്മാരം തളർത്തിയ ശരീരവുമായി ജിയാദ്; കാണാതെ പോകരുത് ഈ വേദന

ഫൊട്ടോയ്ക്ക് പോസ് ചെയ്ത് ഒരു വഴിയായി; നിവൃത്തികെട്ട് ഒടുവിൽ വധു അത് പറഞ്ഞു; ഹൃദ്യം ഈ രംഗം

സോഷ്യൽ മീഡിയയും കടന്ന് റൗഡി േബബി ഗാനം വെഡ്ഡിംഗ് വിഡിയോയിൽ ഇടംപിടിച്ചതാണ് പുതിയ വിശേഷം. മോഷൻ പിക്ചേഴ്സ് വെഡ്ഡിംഗ് പ്ലാനേഴ്സ് ആണ് വെഡ്ഡിംഗ് വിഡിയോയിലൂടെ ഈ ഹിറ്റ് ഗാനത്തിന് പുതുഭാഷ്യം പകർന്നിരിക്കുന്നത്. സച്ചിൻ പ്രിയങ്ക എന്നിവരാണ് ഈ ഈ പ്രണകഥയിലെ നായകനും നായികയും

സിനിമയിലേതു പോലെ സ്റ്റൈലായി ചെക്കനും പെണ്ണും എത്തുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ഗാനത്തിന് പാടവരമ്പും, കള്ളു ഷാപ്പും, ഒക്കെ പശ്ചാത്തലമായി എത്തുന്നതോടെ വിഡിയോ കലക്കനൊരു വിഷ്വൽ ട്രീറ്റും സമ്മാനിക്കുന്നു. സിനിമയിലേതിനു സമാനമായി ചെക്കന്റേയും പെണ്ണിന്റേയും ഡാൻസ് കൂടിയാകുമ്പോൾ സംഗതി ഉഷാർ. എന്തായാലും പരീക്ഷണങ്ങളും വെറൈറ്റികളും ഏറെ കണ്ട കല്യാണ വിഡിയോയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാകുകയാണ് ‘റൗഡി ബേബി വെഡ്ഡിംഗ് വിഡിയോ.’

‘മറുകരയില്‍ നാം കണ്ടീടും...’; സഹോദരന്റെ മൃതദേഹത്തിന് സമീപമിരുന്ന് നിറകണ്ണുകളോടെ അന്നവൾ പാടി!

ബോളിവുഡ് ചിത്രം നടി ശ്രീദേവിയുടെ ബയോ പിക്കാണോ? ആരാധകരുടെ സംശയത്തോടു പ്രതികരിച്ച് പ്രിയ വാര്യർ