Tuesday 02 July 2019 05:52 PM IST : By സ്വന്തം ലേഖകൻ

ഭർതൃവീട്ടുകാർ മച്ചിയെന്നു വിളിച്ചു; ജന്മദിനാഘോഷങ്ങളെ പേടിയാണ്; കുഞ്ഞിനായി കണ്ണീരോടെ കാത്തിരിപ്പ്

inv പ്രതീകാത്മക ചിത്രം

കുത്തുവാക്കുകളും പരിഹാസങ്ങളും ഒളിപ്പിച്ച ‘വിശേഷം തിരക്കലുകാരുടെ’ കഥകൾ കഴിഞ്ഞ ദിവസം മുതലാണ് വനിത ഓൺലൈൻ വായനക്കാർക്കു മുന്നിലെത്തിച്ചത്. കണ്ണുനീരടക്കി ഒരു കുഞ്ഞിക്കാലിനായി കാത്തിരിക്കുന്നവരുടെ മേൽ ശരം കണക്കെ പതിക്കുന്ന പരിഹാസച്ചിരികളും അസ്ഥാനത്തെ പ്രസവാന്വേഷണങ്ങളും ആശ്വാസമല്ല, മറിച്ച് അന്തമില്ലാത്ത വേദനയാണ് പലർക്കും സമ്മാനിക്കുന്നത്. വേദനയൊളിപ്പിച്ച അക്കഥകൾ ഒരു കൂട്ടം വീട്ടമ്മമാർ വനിതയോട് പറഞ്ഞപ്പോൾ വായനക്കാരിൽ നിന്നും അഭൂതപൂർണമായ പ്രതികരണമാണ് ഉണ്ടായത്.

വിശേഷം തിരക്കലുകാരുടെ വേദനയൊളിപ്പിച്ച ചോദ്യങ്ങൾക്കുള്ള കുറിക്കു കൊള്ളുന്ന മറുപടി വനിത ഓൺലൈനിലൂടെ ലോകത്തെ കേൾപ്പിക്കുകയാണ് ഇതാ ഒരു കൂട്ടം വീട്ടമ്മമാർ.

കരളുറപ്പു കൊണ്ട് നേരിട്ട ആ ചോദ്യശരങ്ങൾ, വേദനയുടെ പ്രസവകാലങ്ങൾ, നെഞ്ചുനീറ്റുന്ന കുത്തുവാക്കുകൾ വായനക്കാർ അവർ ഇതാ ലോകത്തോടു പങ്കുവയ്ക്കുകയാണ്. പറയാതെ ബാക്കി വച്ച മറുപടി...#ഇവിടെ നല്ല വിശേഷം....

മാലാഖയോട് ഞങ്ങൾ തേടിയ ചോദ്യത്തിനുള്ള ഉത്തരം... ഇസഹാഖ് കുഞ്ചാക്കോ! മാമോദിസയ്ക്ക് പ്രിയ അണിഞ്ഞത് ബൈബിൾ വചനങ്ങൾ തുന്നിയ സ്പെഷ്യൽ അനാർക്കലി

‘കെട്ടിച്ചു വിട്ടൂടെ, പൈസയില്ലെങ്കിൽ പിന്നെന്തിനാ പഠിപ്പിക്കുന്നത്’; ഉപദേശകർക്കുള്ള ശ്രീധന്യയുടെ മറുപടി ഈ ഐഎഎസ്

സ്വർണമല്ല ഡിമാന്റ്, നിങ്ങൾ അവളെ എം ടെക്കിന് ചേർക്കൂ! ആണൊരുത്തന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ; കുറിപ്പ്

‘ഞങ്ങൾ അവൾക്കു വേണ്ടി കെഞ്ചുമ്പോൾ ഇങ്ങനെ ദ്രോഹിക്കരുത്’! ശരണ്യയുടെ അസുഖം മാറി എന്നത് വ്യാജ പ്രചരണം: തുറന്നു പറഞ്ഞ് സീമ ജി നായർ

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വീട്ടമ്മയുടെ അനുഭവമാണ് ഇക്കുറി പ്രസിദ്ധീകരിക്കുന്നത്;

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് 7 വർഷമായി. രണ്ടു തവണ ഗർഭിണി ആയി... എന്നിട്ടും എങ്ങനെയോ അബോർഷൻ ആയി. കുട്ടികളുടെ ബർത്ഡേ ഫങ്ഷൻ, 28 തുടങ്ങിയ ചടങ്ങുകൾക്കൊന്നും പോകാറില്ല. പ്രായമായവരുടെ ബോധം ഇല്ലാത്ത വാക്കുകൾ കേട്ടു മരിച്ചെങ്കിൽ മതി എന്ന് തോന്നിയിട്ടുണ്ട്. ബട്ട്‌ എന്തിനും എനിക്ക് ശക്തിയായി എന്റെ പ്രിയ ഭർത്താവ് കൂടെ ഉണ്ട്. പിള്ളേർ ഇല്ലാത്തവരും ജീവിക്കുന്നില്ലേ മോളേ എന്ന് പറയും.

കുത്തുവാക്കുകൾ കേട്ട് ഏഴ് കൊല്ലം കാത്തിരുന്നു; പിന്നെ കിട്ടിയ മുത്തിനെ വിധിയും കൊണ്ട് പോയി; ഇപ്പോൾ ആറു മാസം ഗർഭിണി

‘കുഞ്ഞെന്ന സ്വപ്നത്തിനായി നീറി നിൽക്കുന്നവരെ, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’; നെഞ്ചുനീറി പ്രിയ വനിതയോട്

പ്രണയ വിവാഹം ആയതിനാൽ സഹായിക്കാൻ ആരും ഇല്ല. ഒരുപാട് ട്രീറ്റ്മെന്റ് ചെയ്യാൻ കാശും ഇല്ല. പക്ഷേ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.

അമ്മായിമ്മയോട് ഓരോന്നും പറഞ്ഞു വീട്ടിൽ കലഹം ഉണ്ടാക്കാൻ ശ്രമിച്ചു ചിലർ. അതിൽ എല്ലാം അറിയുന്നവർ പോലും ഉണ്ടായിരുന്നു.

ഒരു സങ്കടവും ഇല്ല അണിഞ്ഞു ഒരുങ്ങി നടക്കുന്നതുകണ്ടില്ലേ അതിനു വേണ്ടിയാണു അവൾ പ്രസവിക്കാത്തതു. അമ്മായി അമ്മ യുടെ ചേച്ചി മച്ചി എന്ന് വിളിച്ചു അവർക്കും ഉണ്ട് രണ്ടു മക്കൾ

അവർക്കു ദൈവം എന്താണ് വെച്ചിരിക്കുന്നതെന്നു അറിയാല്ലോ....