Saturday 25 July 2020 02:19 PM IST : By സ്വന്തം ലേഖകൻ

ആദ്യം സൂഫിയുടെ പെണ്ണായി, പിന്നെ ഫുട്ബോൾ കോർട്ടിൽ മൊട്ടിട്ടു പ്രണയം; ഇങ്ങനെയും സേവ് ദ ഡേറ്റ് ചെയ്യാം

viral-save-shikha-phto

വെഡ്ഡിംഗ് ഷൂട്ടുകൾക്ക് കോവിഡ‍് ‘കട്ട്’ പറഞ്ഞിട്ട് മാസങ്ങളാകുന്നു. ഓഡിറ്റോറിയങ്ങളിൽ നടന്നിരുന്ന വിവാഹ ചടങ്ങുകൾ വീട്ടിലേക്ക് ചുരുങ്ങിയതോടെ വെഡ്ഡിംഗ്–സേവ് ദ ഡേറ്റ് ഷൂട്ടുകളും അനിശ്ചിതത്വത്തിലായി. ചുരുക്കി പറഞ്ഞാൽ ലോക് ഡൗൺ കാലം ശരിക്കും പൂട്ടിയിട്ടത് വിവാഹ ഫൊട്ടോഗ്രഫിയെ ആയിരുന്നു. പക്ഷേ വറുതിയുടെ കോവിഡ് കാലത്തും വേറിട്ട പ്രമേയവുമായി ഒരു സേവ് ദ ഡേറ്റ് ഏവരുടേയും ഹൃദയം കവരുകയാണ്. ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയും പൈങ്കിളി പ്രണയവും സമന്വയിക്കുന്ന ഒന്നാന്തരം ഒരു സേവ് ദ ഡേറ്റ്. കഥയിലെ നായകൻ അഭിജിത്ത്സ നായിക അഞ്ജന. ഇരുവരും തിരുവനന്തപുരം സ്വദേശികൾ.

a
b

വെഡ്ഡിംഗ് ഷൂട്ടുകളിൽ അശ്ലീലത നിറയുന്നുവെന്ന സോഷ്യൽ മീ‍ഡിയ ആക്ഷേപങ്ങൾക്കിടെയാണ് ഈ സേവ് ദ ഡേറ്റ് വ്യത്യസ്തത തീർക്കുന്നത്. ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഈ പ്രണയ കഥ അത്രമേൽ ഹൃദ്യം. ഗ്രൗണ്ടിൽ ഫുട്ബോൾ കളി കളിനടക്കുമ്പോൾ അവിടേക്ക് സ്കൂട്ടിയുമായി ഡ്രൈവിംഗ് പഠിക്കാൻ എത്തുകയാണ് കല്യാണപ്പെണ്ണ്. കല്യാണച്ചെക്കൻ തട്ടിയിട്ട പന്ത് കൊണ്ട് പെൺകുട്ടി നിലത്തു വീഴുന്നുതും പന്ത് അടിച്ചയാളുമായി പിന്നീട് പ്രണയത്തിലാകുന്നതുമാണ് ഫോട്ടോ സ്റ്റോറിയായി ചിത്രീകരിച്ചിരിക്കുന്നത്. 

c
d

തിരുവനന്തപുരം പാങ്ങോട് സ്റ്റുഡിയോ നടത്തുന്ന അനുരാജാണ് രസകരമായ ഈ സേവ് ദ് ഡേറ്റ് തയാറാക്കിയത്. ട്ടിനായി ഒരിടത്തേക്കും പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നാട്ടിൽ തന്നെ ഷൂട്ട് നടത്താൻ തീരുമാനിച്ചത്. സേവ് ദ് ഡേറ്റ് ഷൂട്ടിനു തലേദിവസം അനുരാജും സുഹൃത്ത് ഹരി ശശിധരനും ചേർന്നാണ് ഇത്തരമൊരു ആശയം വികസിപ്പിച്ചെടുത്തത്. ക്ഷേത്രത്തിനടുത്തുള്ള ഗ്രൗണ്ടിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റദിവസം കൊണ്ടു തന്നെ ഷൂട്ട് പൂർത്തിയാക്കി. സുഹൃത്തുക്കൾ പൂര്‍ണ സഹകരണവുമായി ഒപ്പം ചേർന്നു.

e
f

സേവ് ദ ഡേറ്റിനെ ചൊല്ലി മുൻപുണ്ടായ വിവാദങ്ങൾ ഓർമ്മിപ്പിച്ചാണ് പലരും ആ വേറിട്ട സേവ് ദ ഡേറ്റിനെ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. നല്ല ആശയത്തോടെയും വിവാഹ ഷൂട്ടുകൾ ചിത്രീകരിക്കാം എന്നതിന് തെളിവാണ് ഈ സേവ് ദ ഡേറ്റ് എന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ അഭിജിത്തിനേയും അഞ്ജനയേയും അണിനിരത്തി സൂഫി–സുജാത സ്റ്റൈലിൽ ചിത്രീകരിച്ച സേവ് ദ ഡേറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 27ന് ആണ് അഭിജിത്തിന്റെയും അജ്ഞനയുടേയും വിവാഹം. മേയില്‍ നടത്താൻ തീരുമാനിച്ച വിവാഹം കോവിഡ് പ്രതിസന്ധികളെ തുടർന്നാണ് ജൂലൈയിലേക്ക് മാറ്റിവെച്ചത്.