Saturday 31 July 2021 12:52 PM IST : By സ്വന്തം ലേഖകൻ

‘കോടീശ്വരിയായ മേരി ചേച്ചി ലോക്ക്ഡൗൺ സമയത്ത് കാണിച്ച തമാശയായിരുന്നുവത്രേ ആ വിഡിയോ! ഡിജിറ്റലായിട്ടും മാറാത്ത ഹെഡ് കുട്ടൻപിളള സിൻഡ്രോം!’; രോഷക്കുറിപ്പ്

kerrra88654332

"പൊലീസ് മാമന്മാരുടെ ലേറ്റസ്റ്റ് ഡിജിറ്റൽ വേർഷൻ അനുസരിച്ച് കോടീശ്വരിയായ മേരി ചേച്ചി ലോക്ക്ഡൗൺ സമയത്ത് കാണിച്ച തമാശയായിരുന്നുവത്രേ ആ വിഡിയോ! പൈസ കൂടിയപ്പോൾ, തിന്ന് എല്ലിന്റെയിടയിൽ കുത്തിയപ്പോൾ ചേച്ചിക്ക് തോന്നിയത്രേ ഒരു ഡ്രാമ കാണിക്കണമെന്ന്. ഉടൻ ചേച്ചി ഫാൻസി ഡ്രസ്സിട്ട് ഗ്ലിസറിനും വാങ്ങി ഒരു കൊട്ട മീനുമായി വന്ന് തകർത്തഭിനയിക്കുകയായിരുന്നു! പൊലീസ് പേജിൽ ഇന്നലെ വന്ന ന്യായീകരണത്തിന്റെ ഏകദേശ അർത്ഥം ഇതൊക്കെയാണ്."- കേരളാ പൊലീസിന്റെ നടപടിയ്‌ക്കെതിരെ രോഷക്കുറിപ്പുമായി യുവതി. അഞ്ജു പാർവതി പ്രബീഷ് പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധേയമാണ്. 

അഞ്ജു പാർവതി പ്രബീഷ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

പൊലീസ് മാമന്മാരുടെ ലേറ്റസ്റ്റ് ഡിജിറ്റൽ വേർഷൻ അനുസരിച്ച് കോടീശ്വരിയായ മേരി ചേച്ചി ലോക്ക്ഡൗൺ സമയത്ത് കാണിച്ച തമാശയായിരുന്നുവത്രേ ആ വിഡിയോ! പൈസ കൂടിയപ്പോൾ, തിന്ന് എല്ലിന്റെയിടയിൽ കുത്തിയപ്പോൾ ചേച്ചിക്ക് തോന്നിയത്രേ ഒരു ഡ്രാമ കാണിക്കണമെന്ന്. ഉടൻ ചേച്ചി ഫാൻസി ഡ്രസ്സിട്ട് ഗ്ലിസറിനും വാങ്ങി ഒരു കൊട്ട മീനുമായി വന്ന് തകർത്തഭിനയിക്കുകയായിരുന്നു!

പൊലീസ് പേജിൽ ഇന്നലെ വന്ന ന്യായീകരണത്തിന്റെ ഏകദേശ അർത്ഥം ഇതൊക്കെയാണ്. ള്ളുപ്പുണ്ടോ പൊലീസേ എന്ന് ചോദിക്കുന്നില്ല? ബാങ്കിൽ ക്യൂ നില്ക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനും പുല്ല് ചെത്താൻ പറമ്പിൽ ഇറങ്ങുന്നവർക്കുമൊക്കെ നേരിടേണ്ടി വരുന്ന ഭീകരമായ തിണ്ണമിടുക്കിന്റെ ഒടുവിലത്തെ ഇരയാണ് മേരി ചേച്ചി. ആ വിഡിയോ നാടൊട്ടുക്കും കണ്ടതാണ്. നെല്ലും പതിരും സാദാ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്. എന്നിട്ടും നാണവും മാനവുമില്ലാതെ, ഉളുപ്പിന്റെ നേരിയ കണിക പോലുമില്ലാതെ ഇത്തരം ഭീകരമായ ന്യായീകരണ വേർഷൻ സ്വന്തം പേജിൽ ഇടാൻ നിലവിൽ കേരളാ പൊലീസിനെ കഴിയൂ? എന്നിട്ട് ജനങ്ങൾ പൊങ്കാലയിടുമ്പോൾ നൈസായിട്ട് ഇട്ട ന്യായീകരണം മുക്കി ജനമൈത്രി സ്കിറ്റ് ഇടുക.

കാലം ഇത്രേം മാറിയിട്ടും നിക്കറും കൂർത്ത തൊപ്പിയും മാറ്റി നീളൻ കാലുറ കിട്ടിയിട്ടും സ്വന്തം പേജോക്കെ ആയി ഡിജിറ്റലായിട്ടും മാറാത്ത ഒന്നാണ് ആ പഴയ ഹെഡ് കുട്ടൻപിളള സിൻഡ്രോം! കാക്കി കാണുമ്പോൾ മുട്ടു വിറച്ച് നിക്കറിൽ മുളളിയിരുന്ന ആ പഴയ ജനറേഷൻ അല്ല പൊലീസേ ഇപ്പോഴത്തെ മില്ലനിയം പിള്ളേര്! മേരി ചേച്ചി മോഡൽ പാവങ്ങൾ കരഞ്ഞു വിളിച്ച് പ്രാകി നിലവിളിക്കുമ്പോൾ ഗൗരിനന്ദ മോഡൽ ഗേൾസ് ചൂണ്ടിയ വിരലിനു മുന്നിൽ ഉരുകി ഒലിച്ചു പോകാനുള്ളത്ര പത്രാസേ ഈ കാക്കിക്കുള്ളൂ മാമന്മാരേ!

മേരി ചേച്ചി ഒഴുക്കിയ ആ നിവൃത്തികേടിന്റെ കണ്ണീരിനും ഗൗരി ചൂണ്ടിയ കൈവിരലിനും പറയാനുള്ളത് ഒന്നുമാത്രമാണ് - കേരളാ പൊലീസ് എന്ന നിയമപാലനത്തിന്റെ മുഖം എത്രമാത്രം കറപ്റ്റഡും വികൃതവുമാണെന്ന ഇന്നിന്റെ യാഥാർത്ഥ്യം! രണ്ടിനും ഒരുനാൾ നിങ്ങൾ ഉത്തരം എണ്ണിയെണ്ണി പറയേണ്ടി വരും പൊലീസേ! 

Tags:
  • Spotlight
  • Social Media Viral